തൊടിയൂർ ഭാഗത്ത്എം ഡി എം എയുമായി കരുനാഗപ്പള്ളി ശൂരനാട് സ്വദേശികള്‍ പിടിയിൽ

Advertisement

കരുനാഗപ്പള്ളി. എം ഡി എം എയുമായി മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ. തൊടിയൂർ ഭാഗത്ത് നിന്നാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.ബാംഗ്ലൂരിൽ നിന്നും MDMA അടക്കമുള്ള മാരക സിന്തറ്റിക് ലഹരി വസ്തുക്കൾ കരുനാഗപ്പള്ളി മേഖലയിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്തിവരുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് മൂന്ന് പേരും പിടിയിലാകുന്നത്.

കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ വീട് കേന്ദ്രീകരിച്ച് ചില യുവാക്കൾ തമ്പടിക്കുന്നതായും പല യുവാക്കളും ബാംഗ്ലൂർ അടക്കം അന്യസംസ്ഥാന നഗരങ്ങളിൽ നിരന്തരമായി യാത്ര ചെയ്തു വരുന്നതായും എക്സൈസിന് രഹസ്യ വിവരം ലഭിച്ചു . തുടർന്ന് എക്സൈസ് ഷാഡോ സംഘം ഈ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തുകയായിരുന്നു. വീട് കേന്ദ്രീകരിച്ച് താമസിക്കുന്നവർ ബാംഗ്ലൂരിൽ നിന്നും MDMA അടക്കമുള്ള മാരക സിന്തറ്റിക് ലഹരി വസ്തുക്കൾ കരുനാഗപ്പള്ളി മേഖലയിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്തിവരുന്നവരാണെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇവർ പിടിയിലാകുന്നത് .

കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി 25 വയസുള്ള അനന്തുവും ശൂരനാട് വടക്ക് സ്വദേശി 22 വയസുള്ള പ്രവീൺ, തൊടിയൂർ സ്വദേശി 22 വയസ്സുള്ള അഹിനസ് എന്നിവരെയാണ് NDPട ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത് .ഇവരുടെ പക്കൽ നിന്ന് 51 ഗ്രാം MDMA യും പിടികൂടി.

അഹിനസിൻ്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത് .ഇവർ ആഡംബര ബൈക്കിൽ ബാംഗ്ലൂരിലെത്തുകയും അവിടെനിന്നും ഒരു ലക്ഷം രൂപ കൊടുത്ത് 50 ഗ്രാം എംഡിഎംഎ കരുനാഗപ്പള്ളി മേഖലയിലെ വില്പനയ്ക്കായി വാങ്ങുകയാണ് ഉണ്ടായത് .അഹനസാണ് മുഖ്യ സൂത്രധാരനെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കി. പ്രതികൾ മൂന്ന് പേരും ചേർന്നാണ് MDMA വാങ്ങുന്നതിനുള്ള പൈസ സ്വരൂപിച്ചിട്ടുള്ളത് . വിൽപനക്കായി ചെറിയ പാക്കറ്റുകളിൽ ആക്കുന്നതിനിടയിലാണ് പ്രതികളെ പിടികൂടയത്. ബൈക്കിൽ നിന്നും 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട് .


മയക്കുമരുന്ന് കണ്ടെത്തുന്നതിനായി കേരള സംസ്ഥാനം മുഴുവൻ പ്രത്യേക NDPS സ്പെഷൽ ഡ്രൈവ് നിലവിൽ നടന്നുവരികയാണ്. അതിൻ്റെ ഭാഗമായിട്ടായിരുന്നു ഈ പ്രത്യേക രാത്രികാല പരിശോധന .
കേസിലെ അന്യസംസ്ഥാന ബന്ധങ്ങൾ അടക്കമുള്ള കാര്യങ്ങളെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വി. റോബർട്ട് അറിയിച്ചു.കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു .

Advertisement