ഓച്ചിറ. പഞ്ചാബ് നാഷണൽ ബാങ്കിൻറെ ഓച്ചിറ ബ്രാഞ്ചിൽ മോഷണ ശ്രമം, അന്യസംസ്ഥാനക്കാരാണ് കൃത്യത്തിന് പിന്നിലെന്ന് സംശയം. കഴിഞ്ഞദിവസം രാത്രി സമയത്താണ് മോഷ്ടാക്കൾ ബാങ്കിനകത്ത് കടന്നത്. മുൻവശത്തെ ഷട്ടറിന്റെ പൂട്ട് കമ്പിപ്പാര കൊണ്ട് തകർത്താണ് അകത്തു കടന്നത്. സമീപത്ത് കമ്പിപ്പാര ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.അന്യസംസ്ഥാനക്കാരെന്ന് തോന്നിപ്പിക്കുന്ന പാൻ്റ്സും ഷർട്ടും ധരിച്ച രണ്ട് പേർ അകത്ത് കടക്കുന്ന ദൃശ്യങ്ങൾ CCTV യിൽ പതിഞ്ഞിട്ടുണ്ട്.
ഓച്ചിറ ടൗണിൽനാഷണൽ ഹൈവേയ്ക്ക് കിഴക്ക് വശം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നത് ഹൈവേയിൽ നിന്ന് 50 മീറ്ററോളം അകലെയായതിനാൽ യാത്രക്കാരുടെ ശ്രദ്ധയിലും പെട്ടില്ല. ഇന്ന് രാവിലെ പത്രവിതരണക്കാരനാണ് ഫ്രണ്ട് വശത്തെ ഷട്ടർ തുറന്ന് കിടക്കുന്നത് കണ്ടു ബാങ്ക് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാക്കള്‍ക്ക് സ്ട്രോംങ് റൂം തുറക്കാനായില്ലെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഓച്ചിറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു മുൻപവശത്ത് റോഡിലേക്ക് വെച്ചിരുന്ന സിസിടിവി ക്യാമറ മുകളിലേക്ക് തിരിച്ചു വെച്ച ശേഷമാണ് അകത്ത് കടന്നത്.