കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമപഞ്ചായത്ത് നീലികുളം ഏഴാം വാർഡിലെ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപഞ്ചായത്ത് അംഗത്തിൻ്റെ നേത്യത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. വാർഡിലെ ആനന്ദ ജംഗ്ഷൻ – പഞ്ചായത്ത് ജംഗ്ഷൻ റോഡ്, നീലിമ ജംഗ്ഷൻ – കവിയിൽ ജംഗ്ഷൻ റോഡ് പ്രധാന റോഡുകളെല്ലാം വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.
പല റോഡുകൾക്കും പുനർനിർമ്മാണത്തിന്ടെൻഡർ വെക്കുകയും കരാറുകാർ വർക്ക് എടുക്കുകയും ചെയ്തതാണ്. എന്നാൽ കരാർ നൽകി ഒന്നര വർഷമായിട്ടും പുനർനിർമ്മാണം നടത്താത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രദേശവാസികൾ മാർച്ച് നടത്തിയത്. വരുന്നപതിനഞ്ചാം തീയതിക്കുള്ളിൽ പുനർ നിർമ്മാണത്തിന് നടപടികൾ സ്വീകരിക്കാമെന്ന പഞ്ചായത്ത് പ്രസിഡണ്ട്മിനിമോൾ നിസാമിൻ്റെ ഉറപ്പിനെ തുടർന്നാണ് നാട്ടുകാർ പിരിഞ്ഞു പോയത്. ഗ്രാമ പഞ്ചായത്ത് അംഗം ദീപക് ശിവദാസിൻ്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സുനിൽ ,രാജേഷ്, ഉണ്ണി, രാജു മലയാറ്റിൽ, നാസർ മഠത്തിൻ്റെ വടക്കതിൽ, വിക്രമൻ ചക്കാലയിൽ ,സുനിൽ കുമാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.