നാടെങ്ങും നബിദിനാഘോഷങ്ങള്‍

Advertisement

മതസ്ഥാപനങ്ങൾ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാവണം കോവൂർ കുഞ്ഞുമോൻ എം.എൽ.എ.

മൈനാഗപ്പള്ളി : വേങ്ങ സെൻട്രൽ ജമാഅത്ത് ലഹരി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത് മാതൃകാപരമാണെന്നും, മത സ്ഥാപനങ്ങൾ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാവണമെന്നും കോവൂർ കുഞ്ഞുമോൻ എം.എൽ.എ അഭിപ്രായപ്പെട്ടു.

വേങ്ങ സെൻട്രൽ ജമാ അത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

നബിദിനാഘോഷങ്ങളുടെ ഭാഗമായി വേങ്ങ സെൻട്രൽ ജമാ അത്തിൽ നടന്ന ലഹരി ബോധവൽക്കരണ കാസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്റ് എം. താജുദ്ദീൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ടബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് , ജമാഅത്ത് ഇമാം ഹാഫിസ് മുഹമ്മദ് സഈദ് സഖാഫി ,വേങ്ങ വഹാബ്,നിസാറുദ്ദീൻ എന്നിവർ സംസാരിച്ചു. സിവിൽ എക്സൈസ് ഓഫീസർ അഖിൽ കാസ്സ് നയിച്ചു.

ശാസ്‌താംകോട്ട ടൗൺ ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷങ്ങൾ

ശാസ്‌താംകോട്ട ടൗൺ ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷങ്ങൾ നടത്തി. നബിദിനത്തോടനുബന്ധിച്ച് രാവിലെ മുതൽ പള്ളി അങ്കണത്തിൽ അന്നദാനം, മത പ്രഭാഷണം, കുട്ടികളുടെ വിവിധ കലാപരിപാടികൾഎന്നിവ സംഘടിപ്പിച്ചു.തുടർന്ന് നടന്ന സമ്മേളനം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ബാബു ജാൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജബ്ബാർ നബിദിന സന്ദേശം നൽകി. പഞ്ചായത്ത് അംഗം എം രജനി, മുൻ പഞ്ചായത്തംഗം എസ് ദിലീപ് കുമാർ, അബ്ദുൽ റഷീദ്, സലീം, സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.

നബി ദർശനങ്ങൾ മാനുഷിക മൂല്ല്യങ്ങൾ.
ശാസ്താംകോട്ടഃ അയൽ പക്കത്ത് പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു കഴിക്കുന്നവൻ എന്നിൽ പെട്ടവനല്ല, അയൽ വാസിയെ ബഹുമാനിക്കണം, വലിയവരെ ആദരിക്കണം ചെറിയവരോട് കരുണ കാണിക്കണം, സൽസ്വഭാവിയാകണം, തുടങ്ങിയ ഒട്ടേറെ മാനുഷിക മൂല്ല്യങ്ങളാണ് നബി ദർശനങ്ങളെന്ന് ഐ.സി.എസ്. വേങ്ങ ജമാഅത്ത് ഇമാം എസ് ഷമീർ മന്നാനി. ഐ.സി.എസ്. താജുൽ ഉലമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഫറഹ് മീലാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുദ്ധ തന്ത്രങ്ങൾ എല്ലാ രാജ്യങ്ങൾക്കുമുണ്ട്. അത് പർവതീകരിച്ചാണ് ചിലർ നബി വിമർശനവുമായി വരുന്നതെന്നദ്ദേഹം പറഞ്ഞു. പി. എം. ഷാഹുൽ ഹമീദ് കാരൂർ അദ്ധ്യക്ഷത വഹിച്ചു. പി കെ ബാദ്ഷ സഖാഫി, പി എം. സെയ്തലവി ദാരിമി, എസ് നൗഷാദ് മന്നാനി, എം അബൂബക്കർ മുസ്ലിയാർ , ഐ ഷാനവാസ്, എച്. ഖാദർ കുട്ടി, എ. റഷീദ്, വൈ. ഷാജഹാൻ, ജമാൽ പാലവിള, പി എ ഖാജാ മുഈനുദ്ദീൻ, ബീമാപള്ളി ഷഫീഖ് ,ജമാൽ ഇരിട്ടി, ഫഹദ് കൊല്ലം, ഹാഫിസ് തൗസീഫ് കാസറകോട്, അൻസാഫ് എറണാകുളം, പ്രസംഗിച്ചു

കാരാളിമുക്ക് മുസ്ലിം ജമാഅത്ത് നബിദിനാഘോഷം ഞായറാഴ്ച
കാരാളിമുക്ക്. മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷം ഞായറാഴ്ച നടക്കും.വൈകിട്ട് 4 ന് നബിദിന റാലി.6 ന് നബിദിന സമ്മേളനം തൃശൂർ ഗീതാവിജ്ഞാന മാനവ വേദി ഡയറക്ടർ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡൻ്റ് ഐ.മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിക്കും.മുഹമ്മദ് ഹാശിം അസഹരി, കാരാളി റ്റി.നാസറുദീൻ മന്നാനി, ഡോ.സി ഉണ്ണികൃഷ്ണൻ, കാരാളി ഇ.കെ സുലൈമാൻ ദാരിമി തുടങ്ങിയവർ പങ്കെടുക്കും.

വടക്കൻ മൈനാഗപ്പള്ളിമുസ്ലിം ജമാ-അത്തിൽ നബ ദിനാഘോഷം

വടക്കൻ മൈനാഗപ്പള്ളി. മുസ്ലിം ജമാ-അത്തിൽ നബ ദിനാഘോഷങ്ങളുടെ ഭാഗമായി മദ്രസ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി.പൂർവ്വ വിദ്യാർത്ഥി സംഗമവും മോട്ടിവേഷൻ ക്ലാസും ഇമാം ഹാരിസ് റഷാദി ഉദ്‌ഘാടനം ചെയ്തു.എം. കാസിം അധ്യക്ഷത വഹിച്ചു. ജമാ-അത്ത് പ്രസിഡണ്ട് എ.മുഹമ്മദ് കുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി

വടക്കൻ മൈനാഗപ്പള്ളി ജമാ അത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിനാഘോഷ പരിപാടി ഇമാം ഹാരിസ് റഷാദി ഉദ്ഘാടനം ചെയ്യുന്നു.

.സെക്രട്ടറി കെ.പി.അൻസാർ, ഇമാം അനസ് അഹ്‌സനി,അർഷിദ്‌ മന്നാനി,പി.എം.യൂനുസ് കുട്ടി,മിധിലാജ്, ഷാനിമോൻ,അഷറഫ്, പ്രഫ. ഇസ്മായിൽ,അൻസാർ മുസ്‌ലിയാർ, ഇ.കാസീം.എന്നിവർ സംസാരിച്ചു.


വേങ്ങ മുസ്ലിം ജമാ അത്തിൽ മെഡിക്കൽ ക്യാമ്പോടെനമ്പിദിനാഘോഷത്തിന് തുടക്കമായി
ശാസ്താംകോട്ട: വേങ്ങ മുസ്ലിം ജമാഅത്തിൽ മെഡിക്കൽ ക്യാമ്പോടെ നമ്പി ദിനാഘോഷത്തിന് തുടക്കമായി. നേത്രപരിശോധന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഐ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എച്ച്. ഖാദർ കുട്ടി, സെക്രട്ടറി എസ്. ഹക്കിം, എൻ. അഷ്റഫ്, എസ്.എ.ഷാജഹാൻ,

നബി ദനാഘോഷങ്ങൾ ക്ക് തുടക്കം കുറിച്ച് വേങ്ങ മുസ്ലിം ജമാഅത്ത് നടത്തിയ നേത്ര പരിശോധനാ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

താജുദീൻ, എൻ. അൻഷാദ്, എം.ലത്തീഫ്, ഷാനവാസ് ഇബ്രാഹിം, അസ് ലം ഷാമക്കാനി തുടങ്ങിയവർ പ്രസംഗിച്ചു . കായംകുളം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ കണ്ണ് രോഗ വിദഗ്ദ ഡോ. മീര,മാർക്കറ്റിങ്ങ് മാനേജർ എം.എച്ച്. ഷാൻ എന്നിവർ നേതൃത്വം നൽകി. ഇന്നുംനാളെയും മറ്റെന്നാളും വിവിധ പരികളോടെ ആഘോഷങ്ങൾ അവസാനി ക്കും

Advertisement