യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

Advertisement

കിഴക്കേ കല്ലട:  യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ ഈസ്റ്റ് കല്ലട പോലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് കല്ലട തെക്കേമുറി കോണുവിള തെക്കേതിൽ തെക്കേതിൽ ഷാജി @ മൂരി ഷാജി (48 ) നെയാണ് അറസ്റ്റ് ചെയ്തത്. 5  ന് വൈകിട്ട് കൊടുവിള വച്ചാണ് കേസിനാസ്പദമായ സംഭവം. കൊടുവിള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ച് വിനോദ് , ഷാജി @ മൂരി ഷാജി എന്നിവർ ചേർന്നാണ് ആക്രമിച്ചത്.  ഈസ്റ്റ് കല്ലട ഇൻസ്‌പെക്ടർ സുധീഷ് , എസ്.ഐ അനീഷ്, എസ്.ഐ ജോൺസൻ , എസ്.ഐ ഗംഗാധരൻ തമ്പി, എ.എസ്.ഐ മധു കുട്ടൻ, എ.എസ്.ഐ സുനു, സി.പി.ഒ രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement