കടയ്ക്കൽ.ലിഫ്റ്റ് ചോദിച്ചു ബൈക്കിൽ കയറിയ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ തുടയന്നൂർ ആയിരവല്ലി ക്ഷേത്രത്തിലെ പൂജാരി കരുനാഗപ്പള്ളി സ്വദേശി മണിലാലിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 27തീയതി സ്കൂൾ വിട്ടു ബസ് കാത്തു നിൽക്കവേയാണ് അത് വഴി വന്ന ബൈക്കിന് വിദ്യാർത്ഥി ലിഫ്റ്റ് ചോദിക്കുകയായിരുന്നു.
വിദ്യാർത്ഥിയെ ബൈക്കിൽ കയറ്റി പോകുന്ന വഴിക്ക് ബേക്കറിയിൽ കയറി ഷവർമ വാങ്ങി നൽകിയശേഷം പ്രതി താമസിക്കുന്ന വാടക വീട്ടിൽ കുട്ടിയെ എത്തിച്ചു . തുടർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
പിന്നീട് കുട്ടിയെ തിരികെ കുട്ടിയുടെ വീടിന് സമീപം ഇറക്കിവിട്ടു.
വീട്ടിലെത്തിയ കുട്ടി മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് ബന്ധുക്കൾ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടയിൽ ആശുപത്രിയിൽവെച്ച് നടത്തിയ കൗൺസിലിംഗിലാണ് കുട്ടി പീഡനവിവരം പുറത്തു പറയുന്നത്.
തുടർന്ന് മാതാപിതാക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകി.കടക്കൽ പോലീസ് cctv ദൃശ്യങ്ങൾ പരിശോധിച്ച് ബൈക്കിന്റെ നമ്പർ കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വാടക വീട്ടിൽ നിന്നും പിടികൂടിയത്. കടക്കൽ എസ് ഐ അജുവിന്റെ നേതൃത്വത്തിൽ പ്രതിയെ പീഡിപ്പിച്ച വാടക വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
അറസ്റ്റിലായ മണിലാലിനെതിരെ പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചൽ പോലീസ് സ്റ്റേഷനിലെ കേസിലും പ്രതിയാണ്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.