ചിട്ടി ഫണ്ട് നിക്ഷേപ തട്ടിപ്പ്,ഉടമയെ  നിക്ഷേപകർ  പിടികൂടി  പോലീസിലേൽപ്പിച്ചു

Advertisement

തിരികെ  നൽകാനുള്ളത്  കോടി കണക്കിന് രൂപ

കൊട്ടാരക്കര.  നിക്ഷേപകർക്കു  പണം  തിരികെ  നൽകാതെ  മുങ്ങി നടന്ന   ചിട്ടി ഫണ്ട് ഉടമയെ  നിക്ഷേപകർ  പിടികൂടി  പോലീസിൽ ഏല്പിച്ചു. 32 ലധികം  ബ്രാഞ്ചുകൾ ഉള്ള കേച്ചേരി ചിട്ടി ഫണ്ട് ഉടമ   വേണുഗോപാലിനെയാണ്   താമരകുടിയിലെ  ഒരു വീട്ടിൽ നിന്നും പിടികൂടി  കൊട്ടാരക്കര പോലീസിൽ ഏല്പിച്ചത്.. റൂറൽ എസ്‌ പി  നേരിട്ടത്തി  ഉടമയെ  അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ  പ്രതിഷേധിച്ചതോടെ   കൊട്ടാരക്കര സി ഐ നേതൃത്വത്തിൽ  പോലീസ് സംഘം എത്തി  ചിട്ടി ഫണ്ട് ഉടമ, റീജിയണൽ മാനേജർ  ഉൾപ്പടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന്  ഇവർ എത്തിയ വാഹനം  അതിലുണ്ടായിരുന്ന  ഒരു ലക്ഷത്തി ഇരുപയ്യായിരം  രൂപയും രേഖകൾ, മദ്യം എന്നിവ പോലീസ് കണ്ടെടുത്തു. നിലവിൽ  ചിട്ടി ഫണ്ട് ഉടമയ്ക്കെതിരെ   കൊട്ടാരക്കര, കുന്നിക്കോട്, പത്തനാപുരം, പുനലൂർ, എനാത്ത്, പൂയപ്പള്ളി  പോലീസ്റ്റേഷനുകളിൽ  നിരവധി പരാതിയാണ്  നിലവിലുള്ളത്.

കൊട്ടാരക്കര റൂറൽ എസ്‌ പി ഉൾപ്പടെയുള്ളവർക്ക് നിരവധി  പരാതി നൽകിയിട്ടും  നടപടിയോ  അറസ്റ്റോ ഉണ്ടാകാതെ  ആയതോടെ   താമരക്കുടിയിൽ   ചിട്ടി ഫണ്ട് ജീവനക്കാരന്റെ  ബന്ധു വീട്ടിൽ എത്തിയെന്നറിഞ്ഞു  നിക്ഷേപകർ  തടിച്ചു കൂടി   ചിട്ടി ഫണ്ട്‌ ഉടമയെ  പിടികൂടിയത്. കൊട്ടാരക്കര ഉൾപ്പടെ സ്റ്റേഷനുകളിൽ  ഇദ്ദേഹത്തിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ  സ്റ്റേഷനുകൾ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു നടപടി സ്വീകരിക്കുമെന്നും  പോലീസ് പറഞ്ഞു.   ചിട്ടി  ഫണ്ട് ഉടമയെ  സംരക്ഷിക്കുന്നത്  കെ ബി ഗണേഷ് കുമാർ എം എൽ എ ആണെന്ന   ആരോപണവുമായി  നിക്ഷേപകർ രംഗത്തു വന്നു.

Advertisement