കൊല്ലം പ്രാദേശിക ജാലകം

Advertisement

വിവാഹ അഭ്യർഥന നിരസിച്ചു

പട്ടികജാതി യുവതിയെ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്താൻശ്രമം

കൊട്ടാരക്കര : വിവാഹ അഭ്യർഥന നിരസിച്ച പട്ടികജാതി യുവതിയെ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.പുത്തൂർ എസ്.എൻ.പുരം ലാൽ സദനിൽ ലാലുമോൻ(34) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പുത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി സ്ഥാപനത്തിൽ നിന്നും വീട്ടിലേക്കുള്ള വഴിയിൽവെച്ച് ലാലു പതുങ്ങിയിരുന്ന് ആക്രമിക്കുകയായിരുന്നു.

യുവതിയെ തടഞ്ഞു നിർത്തി അടിക്കുകയും റബ്ബർപുരയിടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയുംതുടർന്ന് റബ്ബർ മരത്തിൽ കെട്ടിയിടുകയും വായിക്കുള്ളിൽ കരിയില കുത്തിത്തിരുകുകയും ക്രൂരമായി മർദ്ദിക്കുകയും യുവതിയുടെ കൈയിലിരുന്ന മൊബൈൽ ഫോൺ എറിഞ്ഞുടക്കുകയും ചെയ്തു. ഈ സമയം അതുവഴി പ്രദേശവാസിയായ ഒരാൾ വന്നതോടെ ലാലു പിന്മാറുകയായിരുന്നു.

രക്ഷപ്പെട്ട യുവതി ഓടി വീട്ടിലെത്തി അമ്മയുമായി പുത്തൂർ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയ ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രിയോടെ ഇയാളെ പോലീസ് കസ്റ്റഡിയെലടുക്കുകയും ചെയ്തു. പുത്തൂർ ഐ.എസ്.എച്ച്.ഒ. ജി.സുഭാഷ്‌കുമാർ, എസ്.ഐ.മാരായ ടി.ജെ.ജയേഷ് , മധുസൂദനൻ പിള്ള, സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ. ഒ.പി.മധു, സി.പി.ഒ. സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡു ചെയ്തു.

MDMA മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ
ഏരൂർ : 1.810 ഗ്രാം MDMA മയക്കുമരുന്നുമായി നാല് യുവാക്കളെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീപുരം തോലൂർ പുത്തൻവീട്ടിൽ ബിജു മകൻ സിബിൻഷാ (26), ഭാരതീപുരം വേങ്ങവിള വീട്ടിൽ ബഷീറിൻറെ മകൻ ആരിഫ്ഖാൻ (26) , കൊല്ലം തട്ടാമല കുളങ്ങര ക്ഷേത്രത്തിനു സമീപം
ചാത്ത്കാട്ട് വീട്ടിൽ സജിത് കുമാർ മകൻ അബി (25 ), കുളത്തൂപ്പുഴ വലിയേല ഷെഫിൻ മൻസിലിൽ ഷെരീഫുദീൻ മകൻ ഷിഫാൻ (22 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ പൂവണത്തുംമൂട് ഓയിൽപാം എസ്റ്റേറ്റ് അടുത്ത് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കാറിൽ വരികയായിരുന്ന ഇവരുടെ പക്കൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തത്. ഇവരിൽ നിന്നും എംഡിഎംഎ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഗ്ലാസ് ഡ്രഗ് പൈപ്പും ഗ്ലാസ് ജാറും സിഗരറ്റ് ലൈറ്ററും പിടിച്ചെടുത്തു. ഏരൂർ ഇൻസ്പെക്ടർ എം ജി വിനോദ് കുമാർ, എസ് ഐ ശരലാൽ. എസ്, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒ അനിമോൻ സി.പി.ഒ തുശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നബിദിന ആഘോഷത്തിലൂടെ മതസൗഹാര്‍ദ്ദ മാതൃക കാട്ടി തണൽ സൗഹൃദവേദി

ശാസ്താം കോട്ട. കോവൂർ പൈപ്പ് റോഡ് തണൽ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നബിദിന ആഘോഷവും മധുര വിതരണവും നടത്തി. ഒരു മുസ്ലിം കുടുംബം പോലും ഇല്ലാത്ത പ്രദേശത്തു ഇങ്ങനെ ഒരു നബി ദിന ആഘോഷം നടത്തിയത് മത സൗഹാർദ്ദ പരമാണ് എന്ന് ഉദ്ഘാടനം ചെയ്ത ശാസ്താം കോട്ട ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ. അൻസാർ ഷാഫി ഉഘാടന വേളയിൽ പറഞ്ഞു.

കലുഷിതമായ ഈ കാലഘട്ടത്തിൽ തണൽ സൗഹൃദവേദി നടത്തിയ നബി ദിന ആഘോഷം മനുഷ്യന്റെ കണ്ണ് തുറപ്പിക്കുന്ന പരിപാടി ആണ് എന്ന്കാരാളിമുക്ക് ടൗൺ ജമാ അത് ചിഫ് ഇമാം മുഹമ്മദ്‌ ഹാഷിം അസ്ഹരി നബിദിന സന്ദേശത്തിൽ പറഞ്ഞു.. നിഷാന്ത് ദേവദാസ് അധ്യക്ഷതവഹിച്ച നബിദിന ആഘോഷ പരിപാടിയിൽ ബ്ലോക്ക്‌ മെമ്പർ രാജി രാമചന്ദ്രൻ തണൽ സൗഹൃദവേദി ചെയർമാൻ ബിനോയ്‌ ജോർജ്അനില ബിനു. സന്ധ്യ രാധാകൃഷ്ണൻ. സുബി സജിത്ത് എന്നിവർ സംസാരിച്ചു.

ഇസ്ലാം സമാധാനത്തിന്റെയും സഹിഷ്ണതയുടേയും മതം
കൊടിക്കുന്നിൽ സുരേഷ് എം.പി

ശാസ്താംകോട്ട: ഇസ് ലാം സമാധാനത്തിന്റെയും സഹിഷ്ണതയുടെയും കരുണയുടേയും മതമാണന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. അഭിപ്രായപ്പെട്ടു. മുഹമ്മദ്നബിയുടേയുടെ പ്രവ്യത്തിയും വചനങ്ങളുമെല്ലാം അതാണ് കാട്ടിതരുന്നതെന്നും
നബിചര്യ പിൻപറ്റുന്ന യഥാർഥ ഇസ്ലാം മതക്കാർ ഇതെല്ലാം പുലർത്തുന്നവരാണന്നും ഇതിൽ ഒന്നുംപെടാത്ത ഒരു ചെറിയ വിഭാഗം കാട്ടികൂട്ടുന്ന പ്രശ്നങ്ങൾക്ക് ഇസ്ലാം മത വിശ്വാസികളെ ഒന്നാകെ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു.

അയലത്ത് കാരൻ ഭക്ഷണം കഴിച്ചോ എന്ന് തിരക്കാതെ വയറ് നിറച്ച് ഭക്ഷണം കഴിക്കുന്ന മുസ്ലിം എന്നിൽ പെട്ടവനല്ലന്നും തന്നെ കാണാൻ വന്ന ഇസ്ലാം മിന്റെ ശത്രുക്കൾക്ക് ആരാധ ധനക്ക്സമയം ആയപ്പോൾ മുസ്ലിം പള്ളി തുറന്ന് കൊടുത്ത് അവരുടെ ആരാധന നടത്താൻ അവസരം നൽകിയും മുഹമ്മദ് നബിയുടേയും ഇസ്ലാം മതത്തിന്റെയും സഹിഷ്ണതയും കരുണയുമാണ് എടുത്ത് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. വേങ്ങ മുസ്ലിം ജമാഅത്ത് നടത്തിയ നബിദിന റാലിയും സാംസ്ക്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്റ് ഐ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.മുഹമ്മദ് ബാദിഷ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് , ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ, ചീഫ് ഇമാം ഹാഫിള് ഷെമീർ മന്നാനി, സെക്രട്ടറി എസ്.ഹക്കാം , നൗഷാദ് മന്നാനി, എച്ച്. ഖാദർ കുട്ടി, എൻ.അഷ്റഫ്, അനസ് ന ഈ മി, അബ്ദുൽ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.

മതസാഹോദര്യത്തിന്റെ ഏറ്റവും വലിയ കേന്ദ്രം തന്നെയാണ് കരുനാഗപ്പള്ളി മന്ത്രി കെ.എൻ.ബാലഗോപാൽ,,,
കരുനാഗപ്പളളി താലൂക്ക് ജമാഅത്ത് യൂണിയൻ:
നബിദിന മഹാറാലിയിലും സമ്മേളനത്തിലും പതിനായിരങ്ങൾ അണിനിരന്നു

കരുനാഗപ്പള്ളി:
ലോക പ്രവാചകന്റെ 1497-ാം മത് ജന്മദിനമായ ഇന്നലെ താലൂക്ക്
ജമാഅത്ത് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന മഹാറാലിയിലും സമ്മേളനത്തിലും കരുനാഗപ്പള്ളി താലൂക്ക് ജമാഅത്തിന്റെ വിവിധ മഹല്ല് ജമാഅത്തുകളിൽ നിന്നും പതിനായിരങ്ങൾ അണിനിരന്നു. മതാചാരങ്ങൾ നിർവ്വഹിക്കുന്നതിൽ ഭരണഘടനാ സ്ഥാപനങ്ങൾ ഇട പെടരുതെന്നും, ഭരണഘടനയിലെ പൗരാവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പതിനായിരങ്ങൾ അണിനിരന്ന മഹാറാലി ഇന്നലെ വൈകിട്ട് 4 മണിക്ക് കരുനാഗപ്പള്ളി ജുമാമസ്ജിദ് അങ്കണത്തിൽ നിന്നും ആരംഭിച്ച് കരുനാഗപ്പള്ളി മുൻസിപ്പൽ അങ്കണത്തിനു മുന്നിൽ സമാപിച്ചു..

യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംക്കുട്ടിയുടെ അധ്യക്ഷതയിൽ കുടിയ നബിദിനമഹാ സമ്മേളനം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും പ്രബുദ്ധമായ പ്രദേശങ്ങളിൽ ഒന്നുതന്നെയാണ് കരുനാഗപ്പള്ളി മത സാഹോദര്യത്തിന്റെ ഏറ്റവും വലിയ കേന്ദ്രം തന്നെയാണ്, അവിടെ മഹാനായ പ്രവാചകൻ്റെ 1497-ാം മത് ജന്മദിനം ആചരിക്കുന്നത് ലോകത്ത് ആകെയുള്ള വിശ്വാസങ്ങളെയും മത അനുഷ്ഠാനങ്ങളെയും ലോകത്തെ സാംസ്കാരിക മുന്നേറ്റങ്ങളെയും സമുന്നയങ്ങളെയും എല്ലാം ഒരുമിപ്പിച്ച് ഈ കേരളത്തിന്റെയും ഇന്ത്യയുടെയും മണ്ണിൽ എല്ലാം നന്നായി കാര്യങ്ങൾ സംഘടിപ്പിക്കാൻ കഴിവുള്ള ഒരു സമുദായവും ആ സമുദായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടി എന്ന നിലയിലാണ് ഞങ്ങൾ കാണുന്നത്, അത് ഒരു സമുദായത്തിന്റെ മാത്രമല്ല നാട്ടിലുള്ള സാംസ്കാരികമായ പുരോഗതിയുടെ ഭാഗമായി വിവിധ മതവിഭാഗങ്ങളും വിശ്വാസങ്ങളും ഉയർന്നുവന്നതിൻ്റെ ഭാഗമായിട്ടാണ് നബി തിരുമേനിയുടെ ആശയങ്ങൾ ലോകത്ത് വ്യാപകമായി പ്രചരിപ്പിച്ചതും അതിൻ്റെ ഭാഗമായി വിശ്വസിക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികൾ ഉള്ളത്, ആ കാഴ്ചപ്പാടോടുകൂടി മതസാഹോര്യത്തിന് എല്ലാവരും സഹോദരങ്ങളാണ് എന്നാണ് നബി തിരുമേനി പറഞ്ഞിട്ടുള്ളത് എന്ന് മന്ത്രി പറഞ്ഞു, മണക്കാട് വലിയപള്ളി ചീഫ് ഇമാം ഇ.പി. അബൂബക്കർ അൽഖാസിമി നബിദിന സന്ദേശം നൽകി.

എ.എം ആരിഫ് എം.പി, സി.ആർ.മഹേഷ്, എം.എൽ.എ, സുജിത് വിജയൻപിള്ള എം.എൽ.എ, മുൻ എംഎൽഎ ആര്‍ രാമചന്ദ്രൻ, അൽ ഹാജ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കെ സി രാജൻ, അഡ്വ: എം. ഇബ്രാഹിംകുട്ടി, അബ്ദുൽ വാഹിദ് കുരുടൻ്റയ്യത്ത്, പി കെ ജയപ്രകാശ്, അഡ്വ: എം എ ആസാദ്, വാഴയത്ത് ഇസുമായിൽ,എം അൻസാർ, സി.എം.എ നാസർ , പി എച്ച് മുഹമ്മദ് കുഞ്ഞ്, അബ്ദുൽ വഹാബ് അറേബ്യൻ, അബ്ദുൽ റഊഫ് കോട്ടക്കര, അബ്ദുൽ വാഹിദ് കെ സി സെൻറർ, ഖലീലുദ്ദീൻ പൂയപ്പള്ളിൽ തുടങ്ങി രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക സാമുദായിക നേതാക്കൾ പങ്കെടുത്തു ആശംസകൾ നേർന്നു.
കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ ജനറൽ സെക്രട്ടറി കെ.എ.ജവാദ് സ്വാഗതം ആശംസിച്ചു, ഖിർ അത്ത് ടൗൺ മസ്ജി ഇമാം ഹാജി.മുഹമ്മദ് ഷാഹിദ് മൗലവി നിർവഹിച്ചു

നാഷണൽ ഹൈവേയുടെ കിഴക്കുഭാഗം രണ്ട് വരികളിലായി ഓരോ മഹല്ലുകളും അവരുടെ ബാനറുകൾക്ക് പിന്നിൽ പള്ളി ഇമാമു മാരും, മഹല്ലു ഭാരവാഹികളും, മദ്രസ്സ അദ്ധ്യാപകരും, അംഗങ്ങളും, യുവജന സംഘടനകളും ദഫ്മുട്ടിന്റെയും അകമ്പടിയിൽ ആണ് റാലിയിൽ അണിനിരന്നത്.
റാലിയുടെയും സമ്മേളനത്തിന്റെയും വിജയത്തിലേക്ക് വിളംബരം ചെയ്യുന്ന രീതിയിൽ പള്ളികളും തൈക്കാവുകളും പ്രധാന ജംഗ്ഷനുകളും ദിവസങ്ങൾക്കു മുൻപേ കൊടിയും തോരണവും കൊണ്ട് അലങ്കരിച്ചിരുന്നു.

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ് പോസ്റ്റാഫീസ് മാർച്ച് 13 ന്
ശാസ്താംകോട്ട: തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്ര-സംസ്ഥാ സർക്കാർ നീക്കങ്ങൾ അവസാനിപ്പിക്കുക, വെട്ടി കുറച്ച തൊഴിൽ ദിനങ്ങൾ പുന:സ്ഥാപിക്കുക, എൻ.എൻ.എം.എസ് ഫോട്ടോ എടുക്കൽ പദ്ധതി പിൻവലിക്കുക, പണിയായുധങ്ങളുടെ വാടക പുന:സ്ഥാപി ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ശാസ്താംകോട്ട പോസ്റ്റാഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുവാൻ മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് മാരായ കെ.സുകുമാര ള്ള, തുണ്ടിൽ നൗഷാദ്, ഐ.എൻ.ടി.യു .സി റീജീയണ പ്രസിഡന്റ് തടത്തിൽ സലിം, പഞ്ചായത്ത് പ്രസിഡന്റ് മാരായ ബിനു മംഗലത്ത്, ഉമാദേവി പിള്ള , പി.കെ.രവി , തോമസ് വർഗ്ഗീസ്, ബിജു രാജൻ, വർഗ്ഗീസ് തരകൻ, സന്തോഷ് പഴ വറ, റെജി കുര്യൻ, വിദ്യാരംഭം ജയകുമാർ , സിജു കോശി വൈദ്യൻ, ചന്ദ്രൻ കല്ലട, അഭിലാഷ് പവിത്രേശ്വരപുരം, എൻ.സോമൻ പിള്ള , നാസർ കിണറുവിള, ഷീജാ രാധാകൃഷ്ണൻ , സരസ ചന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു

ജാതിയുടെയും മതത്തിന്റെയും ഒരു വേര്‍തിരിവും പാടില്ലെന്ന് പറയുന്ന ഭരണ ഘടനക്കു കീഴില്‍ രാജ്യത്ത് വേര്‍തിരിവു സൃഷ്ടിക്കുന്നതെന്ന വൈരുദ്ധ്യം നിലനില്‍ക്കുന്നു, എന്‍എസ്എസ് ട്രഷറര്‍ അഡ്വ.എന്‍വി അയ്യപ്പന്‍പിള്ള

മൈനാഗപ്പള്ളി. ജാതിയുടെയും മതത്തിന്റെയും ഒരു വേര്‍തിരിവും പാടില്ലെന്ന് പറയുന്ന ഭരണ ഘടനക്കു കീഴില്‍ ആണ് രാജ്യത്ത് വേര്‍തിരിവു സൃഷ്ടിക്കുന്നതെന്ന വൈരുദ്ധ്യം നിലനില്‍ക്കുന്നതായി എന്‍എസ്എസ് ട്രഷറര്‍ അഡ്വ.എന്‍വി അയ്യപ്പന്‍പിള്ള പറഞ്ഞു.
ജാതിയും വര്‍ണവും അടിസ്ഥാനത്തിനുള്ള വേര്‍തിരിവ് നായര്‍ കൊണ്ടുവന്നതല്ല , ലോകത്തെല്ലായിടവും നിലനിന്നതാണ് അതിനെതിരേ പോരാടിയവരാണ് നായര്‍ അവര്‍ണ്ണരുടെ അവകാശങ്ങള്‍ക്കും ക്ഷേത്ര പ്രവേശനത്തിനും വഴി നടപ്പിനും ഒക്കെ പോരാടിയവരെ സവര്‍ണര്‍ എന്ന് പേരിട്ട് മാറ്റി നിര്‍ത്തി അവകാശങ്ങള്‍ നിഷേധിക്കുകയാണ്. മാര്‍ക്കിളവ് പോലുള്ള നീതിനിഷേധങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ് ശക്തമാക്കേണ്ടിവരും. നായരോടുള്ള അവഗണനക്കെതിരേ ആരുരിയാടും പ്രവര്‍ത്തകര്‍ ചിന്തിക്കണം ജാതിയുടേയും മതത്തിന്റേയും പേരില്‍ പൗരന്‍ അനുഭവിക്കുന്ന വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും അയ്യപ്പന്‍പിള്ള പറഞ്ഞു.വേങ്ങ കിഴക്ക് 2193 എന്‍എസ്എസ് കരയോഗ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്‍എസ്എസ് ട്രഷററായി തിരഞ്ഞെടുത്ത എന്‍വി അയ്യപ്പന്‍പിള്ളയെ ആദരിച്ചു.

വേങ്ങ കിഴക്ക് 2193 എന്‍എസ്എസ് കരയോഗ കുടുംബസംഗമം എന്‍എസ്എസ് ട്രഷറര്‍ എന്‍വി അയ്യപ്പന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു .

കരയോഗം പ്രസിഡന്റ് സി മണിയന്‍പിള്ള അധ്യക്ഷത വഹിച്ചു.യൂണിയന്‍ വൈസ് പ്രസിഡന്റ് ടി. സത്യവ്രതന്‍പിള്ള,യൂണിയന്‍ഭരണ സമിതിഅംഗം ആര്‍ ജി പിള്ള,യൂണിയന്‍സെക്രട്ടറി ആര്‍ ദീപു, പത്രപ്രവര്‍ത്തകന്‍ ഹരികുറിശേരി,എന്‍എസ്എസ് ജില്ലാകോ ഓര്‍ഡിനേറ്റര്‍ ഡോ. ജി ഗോപകുമാര്‍ വനിതാ സമാജം പ്രസിഡന്റ് മായാറാണി, സെക്രട്ടറി സി സുഷമകുമാരി,സെക്രട്ടറി ജി രാധാകൃഷ്ണപിള്ള, കുടുംബസംഗമം ജനറല്‍ കണ്‍വീനര്‍ ആര്‍ കെ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഭാ പുരസ്‌കാരം, എന്‍ഡോവ്‌മെന്റ് എന്നിവയുടെ വിതരണം – അഡ്വ.എന്‍വി അയ്യപ്പന്‍ പിള്ളയും സ്‌കോളര്‍ഷിപ്പ് വിതരണം – യൂണിയന്‍ വൈസ് പ്രസിഡണ്ട് റ്റി. സത്യവൃതന്‍ പിള്ളയുംചികിത്സാ ധനസഹായ വിതരണം യൂണിയന്‍ ഭരണ സമിതി അംഗം ആര്‍.ജി.പിളളയുംസ്വയം സഹായ സംഘം സെക്രട്ടറിമാര്‍ക്കുള്ള ഉപഹാര സമര്‍പ്പണം _ യൂണിയന്‍ സെക്രട്ടറി ആര്‍. ദീപുവും നിര്‍വഹിച്ചു.

മെഡിക്കല്‍ ക്യാംപ് മൈനാഗപ്പള്ളി സിഎച്ച്‌സി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ്ജി ബൈജു ഉദ്ഘാടനം ചെയ്തു.അസി സെക്രട്ടറി എസ് രാജേഷ്, വൈസ് പ്രസിഡന്റ് എ ജയകുമാര്‍ എന്നിവര്‍പ്രസംഗിച്ചു. കലാപരിപാടികള്‍, ലക്കി ഡ്രാ എന്നിവ നടന്നു.

നിക്ഷേപത്തുക ലഭിച്ചില്ല; പരാതി; ചിട്ടി ഫണ്ട് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു

കൊട്ടാരക്കര. പുനലൂര്‍ ആസ്ഥാനമായ കേച്ചേരി ചിട്ടി ഫണ്ട് ഉടമയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചിട്ടിത്തുകയും നിക്ഷേപത്തുകയും തിരികെ ലഭിക്കാത്തതിനാല്‍ ഇടപാടുകാര്‍ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നൂറിലധികം പരാതികളാണ് സ്ഥാപനത്തിനെതിരെയുളളത്.

നിരവധി ശാഖകളുള്ള കേച്ചേരി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ എസ്.വേണുഗോപാലിനെ കൊട്ടാരക്കര താമരക്കുടിയിലെ ഒരു വീട്ടിലെത്തിയപ്പോഴാണ് ഇടപാടുകാര്‍ വളഞ്ഞത്. ചിട്ടിത്തുകയും സ്ഥിരനിക്ഷേപത്തുകയും തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് മാസങ്ങളായി ഇടപാടുകാര്‍ നെട്ടോട്ടത്തിലാണ്. സംസ്ഥാനമൊട്ടാകെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആയിരത്തിലധികം പരാതികളുണ്ട്.

ഒരു ലക്ഷത്തി പതിനയ്യായിരം രൂപയും , പണം നൽകാനുള്ളവരുടെ രേഖകളും വേണുഗോപാലിന്റെ ബാങ്ക് അക്കൗണ്ട് രേഖകളും പൊലീസ് കണ്ടെടുത്തു. വിവിധ ജില്ലകളിലായി 35 ശാഖകളുളള സ്ഥാപനമായിരുന്നു. കഴിഞ്ഞ ജൂണിൽ സ്ഥാപനത്തിന്റെ പ്രധാനഓഫിസ് പ്രവർത്തിക്കുന്ന പുനലൂരിൽ യോഗം ചേർന്ന് ഇടപാടുകാർ കൂട്ടായ്മ രൂപീകരിച്ചിരുന്നു.

Advertisement