കുളത്തുപ്പുഴ . ടൂറിസ്റ്റ് ബസും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുളത്തുപ്പുഴ പതിനൊന്നാം മയിലിൽ മൈലപ്പുറം വീട്ടിൽ ജോസ് (55)ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ജോസിനെ ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച് പ്രാഥമിക ചികിത്സ നൽകി. ശേഷം തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. രാത്രി 7 :30 ഓടെയാണ് അപകടം നടന്നത്.