മുംബൈ . മകളെ പുണെയിലെ കോളജിൽ മെഡിസിന് ചേർത്ത ശേഷം നവിമുംബൈയിലെ വസതിയിലേക്കു മടങ്ങുകയായിരുന്ന മലയാളി ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി പടതെക്ക് മുല്ലശേരില്കളീക്കത്തറ സുനിൽ നായരും ഭാര്യ സംഗീതശിവദാസും(47) സഞ്ചരിച്ചിരുന്ന കാർ ഇന്നലെ വൈകിട്ട് മുംബൈ പുണെ പാതയിൽ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഗീത അപകടസ്ഥലത്തുതന്നെ മരിച്ചു. സുനിൽ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. നവി മുംബൈയിലെ ഉൾവെ സെക്ടർ 18 സ്റ്റാർ ഗാലക്സി അപാർട്ട്മെന്റ് നിവാസികളാണ്. മക്കൾ ലക്ഷ്മി, അശ്വതി (യുകെയിൽ ദ്യാർഥി).
ഭർത്താവിന് ഗുരുതര പരിക്കുണ്ട്. അദ്ദേഹം ഐസിയുവിലാണ്. 48 മണിക്കൂർ ഒബ്സർവേഷൻ ആണ് ഇപ്പോൾ പക്ഷേ അത്ര ഗുരുതരം എന്ന് പറയാവുന്ന അവസ്ഥയില്ല എന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും അറിയുന്നത്.
സംഗീതയുടെ മൃതദേഹം ഇപ്പോൾ പൂനയിൽ എംബാം ചെയ്തു കൊണ്ടിരിക്കുകയാണ്. രാത്രി 11 മണിയുടെ വിമാനത്തിൽ നാട്ടിലേക്ക് അയയ്ക്കും. ഭാര്യ മരിച്ച വിവരം ഭർത്താവിനെ ഇതുവരെ അറിയിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഭാര്യയുടെ സംസ്കാര ചടങ്ങിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നും ഒപ്പമുള്ളവര്‍ പറഞ്ഞു.