കൈക്കൂലി വാങ്ങുന്നതിനിടെ വില്ലജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ്പിടിയിൽ
കൊട്ടാരക്കര. മേലില വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അജയകുമാർ ജെ 1000/- രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു.
വിളക്കുടി വില്ലേജിലെ താമസക്കാരനായ പരാതിക്കാരൻ കേരള ബാങ്കിൻറെ കുന്നിക്കോട് ശാഖയിൽ നിന്നും ലോൺ എടുക്കുന്നതിനായി മേലില വില്ലേജിലെ 17/14819 നമ്പർ തണ്ടപ്പേരിൽപ്പെട്ട റീ സർവേ 212/5-2 ൽ ഉൾപ്പെട്ട 4.88 ആർ വസ്തുവിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റ്, ലോക്കേഷൻ സർട്ടിഫിക്കറ്റ്,നോൺ അറ്റാച്ച്മെൻറ് സർട്ടിഫിക്കറ്റ്, എന്നിവ ആവശ്യപ്പെട്ടുകൊണ്ട് 30/09/2022 തിയതി മേലില വില്ലേജ് ഓഫീസർക്ക് അപേക്ഷ ചെന്നിട്ടും നൽകിയിരുന്നു.തുടർന്ന് പല പ്രാവശ്യം സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ പരാതിക്കാരൻ മേലില വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അജയകുമാറിനെ കണ്ടപ്പോൾ ഇയാൾ 1000/രൂപ കൈക്കുലി ആവശ്യപ്പെടുകയുണ്ടായി. പരാതിക്കാരൻ ഈ വിവരം കൊല്ലം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ശ്രീ അബ്ദുൽ വഹാബിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ
നിർദ്ദേശപ്രകാരം കെണി ഒരുക്കി ഇന്നേദിവസം (11/10/2022) വില്ലേജ് ഫീൽഡ് വൈകുന്നേരം 4 മണിയോടെ വില്ലേജ് ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റിനെ ചെയ്യുകയാണുണ്ടായത്. വിജിലൻസ് സംഘം അറസ്റ്റ്
വിജിലൻസ് സംഘത്തിൽ കൊല്ലം യുണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് .അബ്ദുൽ വഹാബിനെ കൂടാതെ ഇൻസ്പെക്ടർമാരായ .ബിജു, ജോഷി, ജി എസ് ഐ മാരായ, .രാജേഷ്, ജയഘോഷ്, സി പി ഓ മാരായ ഷിബുസക്കറിയ, ഗോപകുമാർ, ദേവപാലൻ, ശരത്ത്, അജീഷ്, അജീഷ്, ഷൈൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
ശ്രദ്ധയിൽ അഴിമതി പൊതുജനങ്ങളുടെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കൊടിമരത്തിന്റെ സംരക്ഷണവേലി സമർപ്പിച്ചു
കൊട്ടാരക്കര. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കൊടിമരത്തിന്റെ സംരക്ഷണവേലി സമർപ്പണം ദേവസ്വം എ ഓ മനു . എസ് നിർവ്വഹിച്ചു. ക്ഷേത്രം ഉപദേശക സമതി പ്രസിഡന്റെ അനിൽകുമാർ മുകളു വിള ,
പടിഞ്ഞാറ്റിൻ ക്കര ഉപദേശക സമിതി പ്രസിഡന്റെ വിനായക അജിത്ത്കുമാർ , സെക്രട്ടറി വത്സല, വൈസ് പ്രസിഡന്റെ എ അശ്വനി ദേവ് , ചിറയത്ത് അജിത്ത്കുമാർ ,ശ്രീകുമാർ തുടങ്ങിവർ പങ്കെടുത്തു.
മധ്യവയസ്‌കക്കു നേരെ നിരന്തരം പീഡനം നടത്തുന്ന ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് നടപടിയില്ലെന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി
അഞ്ചാലുംമൂട്. മധ്യവയസ്‌കക്കു നേരെ നിരന്തരം പീഡനം നടത്തുന്ന ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് നടപടിയില്ലെന്ന് പരാതി. കുരീപ്പുഴ വക്കീല്‍മുക്ക് സ്വദേശിനിയാണ് ഉന്നതാധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇവരുടെ വീട്ടിലെ ഓട്ടങ്ങള്‍ക്ക് വിളിക്കുന്ന ഓട്ടോ ഡ്രൈവര്‍ സെപ്റ്റംബര്‍ രണ്ടിന് കുണ്ടറ നിന്നും പാചക വാതക സിലിന്‍ഡര്‍ എടുക്കാന്‍ പോയി മടങ്ങിവന്നപ്പോള്‍ വീടിനുള്ളില്‍ വച്ച് കയറിപിടിക്കുകയും അപമാനിക്കുകയും ചെയ്യു.
ഇവര്‍ ബഹളം വച്ചത് കണ്ട് സഹോദരന്റെ സുഖമില്ലാത്ത മകള്‍ ഓടിവന്നു, ഈ കുട്ടിയെ കാണെ വീണ്ടും അപമാനിക്കുകയും ആയിരം രൂപ തരാം കുട്ടിയെ തരണം എന്നു പറഞ്ഞു. ഇതുസംബന്ധിച്ച് വീട്ടമ്മ അഞ്ചാലുംമൂട് പൊലീസിലും വനിതാ സെല്ലിലും പരാതി നല്‍കിയിരുന്നു. വനിതാ സെല്ലില്‍ ഇരു കൂട്ടരെയും വിളിച്ച് മേലില്‍പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞുവിടുകയായിരുന്നു. എന്നാല്‍ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് വഴി നടക്കുമ്പോള്‍ അപമാനിക്കുകയും വീടിനുമുട്ടുകയും കല്ലെറിയുകയും തുടങ്ങി നിരന്തരം ഉപദ്രവം നടത്തുന്നുവെന്നാണ് പരാതി. ഭീഷണി തുടരുന്നതിനെതിരെ ഇവര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
താഴത്ത് കുളക്കടയിൽ പത്ത് പേരെ പേപ്പട്ടി കടിച്ചു
കൊട്ടാരക്കര: താഴത്ത് കുളക്കടയിൽ പത്ത് പേരെ പേപ്പട്ടി കടിച്ചു. ഭൈരവ മൂർത്തി ക്ഷേത്രത്തിന് സമീപത്തുവച്ചാണ് ഇന്നലെ പുലർച്ചെയും രാത്രിയിലുമായി പേപ്പട്ടി ആളുകളെ കടിച്ചത്. വഴിയാത്രക്കാരെയും വീട്ടുപരിസരത്തുള്ളവരെയുമാണ് നായ കടിച്ചത്.
പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടിക്കുട്ടിയെ പേപ്പട്ടി കടിക്കുന്നത് കണ്ട് രക്ഷപെടുത്താനെത്തിയ പത്തുവയസുകാരൻ അഭിരാമിനും ക്ഷേത്ര മൈതാനത്ത് വ്യായാമത്തിനെത്തിയവരുൾപ്പടെയുള്ളവരെയാണ് കടിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിനിടെ കടന്നൽ കുത്തേറ്റു
കൊട്ടാരക്കര: നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിനിടെ കടന്നൽ കുത്തേറ്റു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. 18 തൊഴിലാളികൾക്കാണ് കുത്തേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിലെ കല്ലുവാതുക്കൽ ഡിവിഷനിൽ ജി.കെ.പി ഓഡിറ്റോറിയത്തിന് സമീപം ജോലി ചെയ്തുകൊണ്ടിരുന്നവർക്കാണ് കടന്നൽ കുത്തേറ്റത്.
തലയിലും മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും കടന്നൽ കുത്തി. കൊട്ടാരക്കര പൊലീസിന്റെ വാഹനത്തിലാണ് തൊഴിലാളികളെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അനിത, അനു, വത്സല, ശ്യാമള, ഓമന, സരസമ്മ, ഷീജ, ശ്രീലത, തങ്കമ്മ, ഹരി,ശാന്ത, രാധാമണി, ആതിര എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. നഗരസഭ ചെയർമാൻ എ.ഷാജുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് സുരക്ഷാ സംവിധാനങ്ങളൊരുക്കി.
പോരുവഴിയിൽ കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സൂചന;എസ്ഡിപിഐ പിന്തുണയോടെയുള്ള യുഡിഎഫ് ഭരണസമിതിയെ താഴെയിറക്കുക ലക്ഷ്യം
പോരുവഴി:പോരുവഴി ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സൂചന.എസ്ഡിപിഐ പിന്തുണയോടെയുള്ള യുഡിഎഫ് ഭരണസമിതിയെയും പഞ്ചായത്ത് പ്രസിഡന്റിനെയും താഴെയിറക്കുകയാണ് ലക്ഷ്യം.പോരുവഴി ഗ്രാമ പഞ്ചായത്തംഗവും കുന്നത്തൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവുമായാണ് അണിയറയിൽ ചർച്ച പുരോഗമിക്കുന്നത്.ചർച്ച വിജയപ്രദമാണെന്നാണ് വിവരം.എൽഡിഎഫിലെ 5 പേരും ഈ അംഗവും ഒപ്പിട്ട് അവിശ്വാസ പ്രമേയ
നോട്ടീസ് അധികം വൈകാതെ നൽകും.അവിശ്വാസ പ്രമേയ ചർച്ച വിജയിക്കുന്ന പക്ഷം മറ്റ് നടപടികളിലേക്ക് കടക്കാനാണ് സാധ്യത.എൽഡിഎഫ് കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിക്കുന്ന കോൺഗ്രസ്
അംഗത്തിന് വരുന്ന മൂന്ന് വർഷക്കാലവും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകാമെന്നാണ് നിലവിലെ ധാരണയെന്ന് അറിയുന്നു.പുറത്ത് നിന്നുള്ള പിന്തുണയാണ് നൽകുന്നതെങ്കിലും
വൈസ് പ്രസിഡന്റ് സ്ഥാനം സിപിഎം ഏറ്റെടുക്കും.18 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ യുഡിഎഫ്- 5,എൽഡിഎഫ്- 5,ബിജെപി – 5, ബിജെപി-5,എസ്ഡിപിഐ -3 എന്നിങ്ങനെയാണ് കക്ഷിനില.ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ
എസ്ഡിപിഐ പിന്തുണയോടെയാണ് ഇവിടെ യുഡിഎഫ് ഭരണം നടത്തുന്നത്.ഇത് വിവാദമായതിനെ തുടർന്ന് മറ്റുള്ളവരുടെ വായടപ്പിക്കാൻ വേണ്ട പ്രസിഡന്റ് ബിനു മംഗലത്തിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചിരുന്നു.
അടുത്തിടെ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്നാണ് അവരുടെ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുടെ പിന്തുണയിലുള്ള ഭരണ സമിതി രാജിവയ്ക്കണമെന്ന ശക്തമായ ആവശ്യം വീണ്ടും ഉയർന്നത്.എൽഡിഎഫും ബിജെപിയും രാജി ആവശ്യവുമായി രംഗത്തെത്തുകയും ബിജെപി പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും നടത്തിയിരുന്നു.പോരുവഴിയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.ഐഎൻടിയുസി മണ്ഡലം പ്രസിഡന്റു കൂടിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരെ എസ്ഡിപിഐ ബന്ധത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ തന്നെ പരസ്യവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.അതിനിടെ
ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനെ ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ആനയടിയിൽ മുക്കുപണ്ടം പണയം വച്ച് ഒന്നേകാൽ ലക്ഷം രൂപ തട്ടിയെടുത്ത മൂന്നു യുവാക്കൾ അറസ്റ്റിൽ;പ്രതികളെ പോലീസ് പിടികൂടിയത് ബാക്കി തുക വാങ്ങാനെത്തിയപ്പോൾ നാടകീയമായ നീങ്ങളിലൂടെ
ശാസ്താംകോട്ട : മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച മൂന്നു പേരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു.ഓച്ചിറ ചങ്ങൻകുളങ്ങര പുതുമംഗലത്ത് വീട്ടിൽ ഷാജു(28),മൈനാഗപ്പള്ളി നെടുവിള കിഴക്കതിൽ ഷാജി (42),ചവറ തൊട്ടിൽവാരം നീലിമ ഹൗസിൽ സന്ദീപ് (46) എന്നിവരാണ് പിടിയിലായത്.ആനയടി തയ്യിൽ ഫിനാൻസിയേഴ്സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ മാസം 29ന് ഉച്ചയോടെ ഒന്നാം പ്രതി ഷാജിയുടെ പേരിലാണ് അഞ്ച് പവൻ സ്വർണം പണയം വച്ചത്.പണയത്തുക രണ്ടു ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടതെങ്കിലും
അപ്പോൾ സ്ഥാപനത്തിൽ ഉണ്ടായിരുന്ന 1,20,000 രൂപ മാത്രമാണ് നൽകിയത്.ബാക്കി തുക പിന്നീട് മതിയെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ മടങ്ങിയത്.തുടർന്ന് ബാലൻസ് തുക നൽകുവാൻ ഷാജിയുടെ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു.ഇതിൽ സംശയം തോന്നി സ്വർണം പരിശോധിച്ചപ്പോഴാണ് പണയം വച്ചിരിക്കുന്നത് മുക്ക്പണ്ടമാണെന്ന് മനസ്സിലായത്.ഇതിനെ തുടർന്ന് സ്ഥാപന ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു.ബാലൻസ് തുകയ്ക്ക് വേണ്ടി വീണ്ടും വഴി യാത്രക്കാരുടെ ഫോണിൽ നിന്നും ഷാജി സ്ഥാപനത്തിലേക്ക് വിളിക്കുകയായിരുന്നു.
പോലീസ് സ്ഥാപന ഉടമയുമായി രഹസ്യമായി
നടത്തിയ നീക്കങ്ങളിലൂടെ തിങ്കളാഴ്ച ബാലൻസ് വാങ്ങാൻ സ്ഥാപനത്തിൽ എത്താൻ അറിയിച്ച പ്രകാരം പ്രതികൾ എത്തി.ഈ സമയത്താണ് നാടകീയമായി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.സംശയം തോന്നിയാൽ രക്ഷപ്പെടുന്നതിനു വേണ്ടി രണ്ടാം പ്രതി ഷാജു ബൈക്ക് സ്റ്റാർട്ടാക്കി പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു.മൂന്നാം പ്രതി സന്ദീപ് പരിസരം നിരീക്ഷിക്കാനായി ചുമതലപ്പെടുത്തിയിരുന്നു.
പ്രതികൾക്ക് മുക്കുപണ്ടം ഉണ്ടാക്കി കൊടുത്ത ആളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോൺ പറഞ്ഞു.എസ്.ഐ കൊച്ചുകോശി, എ.എസ്.ഐ മാരായ ഹരി,ചന്ദ്രമോഹൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പെരുവേലിക്കര മഹാദേവര്‍ വിലാസം എന്‍.എന്‍.എസ്.കരയോഗം കുടുംബസംഗമം നടത്തി
പെരുവേലിക്കര 1920-ാം നമ്പര്‍ മഹാദേവര്‍വിലാസം എന്‍.എസ്.എസ്.കരയോ ഗം 76-ാം വാര്‍ഷികവും കുടുംബ സംഗമവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പെരുവേലിക്കര ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ എന്‍.എസ്.എസ്. കുന്നത്തൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ. ആര്‍. ശിവസുതന്‍ പിള്ള വാര്‍ഷികാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കരയോഗാംഗത്തെ അദ്ദേഹം ആദരിച്ചു.
കരയോഗം പ്രസിഡന്റ് സുധാകരന്‍ പിള്ള അധ്യക്ഷത വഹിച്ചു.ചികിത്സാധനസഹായവിതരണം
വൈസ് പ്രസിഡന്റ് വി.ആര്‍.ക ബാബുവും പനി വിദ്യാര്‍ഥികരം കുള്ള എന്‍ഡോവ്‌മെന്റ് വിതരരണം അനുമോദനം എന്നിവ യൂണിയന്‍ സെക്രട്ടറി എം.അനില്‍ കുമാറും നിര്‍വഹിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ ഡോവ്‌മെന്റ് യൂണിയന്‍ കമ്മിറ്റി അംഗം സി.കൃഷ്ണന്‍കുട്ടി വിതരണം ചെയ്തു. കരയോഗം സെക്രട്ടറി ഗോപാലകൃഷ്ണപിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ എം.പ്രസന്നകുമാര്‍, പി.വി.ജയലക്ഷ്മി,ആര്‍പി ഷൈലജ, പഞ്ചായത്ത് കമ്മിറ്റി അംഗം ഉദയന്‍ വിഷുക്കണി, വനിതാസമാ
ജം പ്രസിഡന്റ് സരസ്വതി അമ്മ സെക്രട്ടറി കൃഷ്ണകുമാരി, ശങ്കുപ്പിള്ള, സി. കൃഷ്ണന്‍കുട്ടി തുടങ്ങിയ വര്‍ പ്രസംഗിച്ചു. തിരഞ്ഞെടുപ്പിന് യൂ ണിയന്‍ സെക്രട്ടറി എം അനില്‍കുമാര്‍ നേതൃത്വം നല്‍കി
ഭാരവാഹികള്‍: സുധാകരന്‍ പിള്ള (പ്രസി.), ഗോപാലകൃഷ് പിള്ള (സെക്ര), സന്തോഷ് കുമാര്‍ (ട്രഷ), ഉണ്ണിക്കൃഷ്ണപിള്ള മുരളീധരന്‍ പിള്ള (യൂണി. പ്രതി നിധി), ധനേഷ്‌കുമാര്‍ (ഇലക്ട്രല്‍ അംഗം), പ്രസന്നകുമാര്‍, അഭിരാജ് സദാശിവന്‍പിള്ള(കമ്മിറ്റി അംഗങ്ങള്‍)
ചവറ ബി.ജെ.എം ഗവ.കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
ചവറ. ബി.ജെ.എം ഗവ.കോളേജിൽ ബിരുദ പഠനത്തിന് പ്രവേശനം നേടിയ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി ഇൻഡക്ഷൻ (നല്ല തുടക്കം ) പ്രോഗ്രാം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അഫ്സാന പർവീൺ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. അനിത പി അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. എൻ.പി. രാജേന്ദ്രൻ ഡോ. മിനി ബാബു,പ്രൊഫ. ഭദ്രൻ പിള്ള ആർ, സണ്ണി കുട്ടി പി , ചെയർ പേഴ്സൺ അവന്തിക എസ്എന്നിവർ ആശംസകൾഅർപ്പിച്ചു. ഐ. ക്ക്യു. ഏ. സി. കോഡിനേറ്റർ ഡോ
സജിത്ത് എസ്. സ്വാഗതവും പി.ടി.എ. സെക്രട്ടറി ബി. സുരേഷ് നന്ദിയും പറഞ്ഞു.
തുടർന്ന് കേരള സർവ്വകലാശാല അദ്ധ്യാപകൻ ഡോ. ബിജു ടി മോട്ടിവേഷൻ ക്ലാസ്സ് നയിച്ചു.കോളേജിലെ
വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഡോ. ഗോപകുമാർ ജി, പ്രൊഫ. എൻ.പി.രാജേന്ദ്രൻ, ലെഫ്.കിരൺ പി, പ്രൊഫ. സന്തോഷ് കുമാർ എസ്, മായാ ലക്ഷമി, അജിത്ത് കുമാർ ആർ, ഡോ. ശ്രീവിദ്യ പി.വി. എന്നിവർ സംസാരിച്ചു.
പതിനാലുകാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പിടിയിൽ.
കടയ്ക്കൽ. ആൽതറമൂട് ആശ ഭവനിൽ മുരുകനാണ് പിടിയിലായത്. ചടയമംഗലം സ്വദേശിനിയായ പെൺകുട്ടിയെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിന്റെ മറവിലാണ് ലൈംഗിക അതിക്രമം നടത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ മുരുകൻ പെൺകുട്ടിയെ വാഹനത്തിൽ കൊണ്ട് കറങ്ങുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് കുട്ടിയുടെ ബന്ധുകളെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.കുട്ടിയുടെ ബന്ധുകൾ നല്കിയ പരാതിയിൽ കേസെടുത്ത ചടയമംഗലം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് പോക്സോ ഉൾപെടെയുളള വകുപ്പ് ചുമത്തി കോടതിയിൽ ഹാജരാക്കിയ ഈയാളെ കോടതി റിമാന്റ് ചെയ്തു.
എൻ.ജി.ഓ അസ്സോസ്സിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു
ശാസ്താംകോട്ട. കേരളത്തിലെ സർക്കാർ ജീവനക്കാരുടെലീവ് സറണ്ടർ മാറുന്നത് നീട്ടിക്കൊണ്ടുള്ള ഉത്തരവ് പിൻവലിക്കുക, ഡി.എ.കുടിശിഖ അനുവദിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉണയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി എൻ.ജി.ഓ അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കുന്നത്തൂർ ബ്രാഞ്ചിൽ, ബ്രാഞ്ച് പ്രസിഡണ്ട് കാട്ടുവിളഗോപാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കുന്നത്തൂർ താലൂക്ക് ട്രഷറി കാര്യാലയത്തിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ എൻ.ജി.ഓ അസ്സോസ്സിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് അർത്തിയിൽ സമീർ ഉത്ഘാടനം ചെയ്തു.
കഴിഞ്ഞ ആറു വർഷമായി സംസ്ഥാന സർക്കാർ സർവ്വീസിലെ ജീവനക്കാരോടും, പെൻഷൻകാരോടുമുള്ള ഇടതുമുന്നണി സർക്കാരിന്റെ നയങ്ങൾ മൂലം സർക്കാർ ജീവനക്കാരും, സർവ്വീസ് പെൻഷൻകാരും അനുഭവിക്കുന്ന ദുരിതങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സർക്കാർ ജീവനക്കാരോടും സർവ്വീസ് പെൻഷൻ കാരോടുമുള്ള ഈ നിഷേധാത്മക നിലപാടുകൾതിരുത്തണമെന്ന് അർത്തിയിൽ സമീർ ആവശ്യപ്പെട്ടു. ധർണയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. എസ്. വിനോദ്, സംസ്ഥാന ആഡിറ്റർ കരീലിൽ ബാലചന്ദ്രൻ ബ്രാഞ്ച് വൈസ് പ്രസിഡണ്ടുമാരായ ശ്രീരഞ്ജിതൻ. പി.ജെ, തഴവ ഷുക്കൂർ, എ.സി. അജയകുമാർ , ശ്രീകുമാർ, വൈശാഖ് ശശാങ്കൻ, അനൂപ്, പീതാംബരൻ , അഭിനന്ദ് ,നിസാം, അഷറഫ് തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷബീർമുഹമ്മദ് സ്വാഗതവും ബ്രാഞ്ച് ട്രഷറർ ആർ രാജീവ് നന്ദിയും പറഞ്ഞു.