കൊല്ലം പ്രാദേശിക ജാലകം

Advertisement

കൊല്ലം ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സായി കൊല്ലത്തിനു കിരീടം

കൊല്ലം ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ 66-ാം ജില്ലാ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ സാ യി കൊല്ലത്തിനു കിരീടം. ആദ്യ ദിനം മുതലുള്ള വ്യക്തമായ മുൻ തൂക്കം അവസാന ദിനം വരെ തു ടർന്നാണ് സായി കിരീടം ചൂടിയ ത്. 267 പോയിന്റ് സായി നേടിയ പ്പോൾ രണ്ടാമതുള്ള പുനലൂർ എസ്എൻ കോളജിന് 161 പോയിന്‍റിനാണു നേടാനായത്. അവസാന ദിനം അഞ്ചൽ സെന്റ് ജോൺസ് കോളജി (135 പോയിന്റ്)നെ മറിക ടന്ന് സെന്റ് ഗൊരേത്തി എച്ച്എ സസ് പുനലൂർ 149 പോയിന്‍റ്

ആദ്യ പത്ത് സ്ഥാനക്കാർ

  1. സായി കൊല്ലം (267), 2. എസ്എൻ കോളജ് പുനലൂർ (161), 3. സെന്റ് ഗൊരേത്തി ഓ എച്ച്എസ്എസ് (149), 4. സെന്റ് സെ ജോൺസ് കോളജ് അഞ്ചൽ (135), 5. ഇൻഫന്റ് ജീസസ് ആം ഗ്ലോ ഇന്ത്യൻ സ്കൂൾ (116), 6. ക്രിസ്തുരാജ് എച്ച്എസ്എസ് കൊല്ലം (83), 7. ജ്ഞാനോദയം ലൈബ്രറി സ്പോർട്സ് ക്ലബ് കൊല്ലം (78), 9. സ്പോർട്സ് ഹബ് അക്കാദമി വെട്ടിക്കവല (75), 10, ക്യൂ എസി കൊല്ലം

മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം ഇന്ന്

വള്ളിക്കാവ്. മാതാ അമൃതാനന്ദമയി യുടെ 69-ാം ജന്മദിനാഘോഷം ഇന്ന് അമൃതപുരി ആശ്രമത്തിൽ നടക്കും. രാവിലെ 6ന് ഹോമം, വേദ മന്ത്രോച്ചാരണം, ഗുരുപാദുക പൂജ എന്നിവയ്ക്കു ശേഷം മാതാ അമൃതാനന്ദമയി സന്ദേശം നല്‍കും.

എല്ലാ വർഷവും സെപ്റ്റംബർ 27 നാണു ജന്മദിനാഘോഷമെങ്കി ലും ഇത്തവണ ജന്മനക്ഷത്രമായ കന്നിമാസത്തിലെ കാർത്തിക നാ ളായ ഇന്ന് ആഘോഷം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

കരുനാഗപ്പള്ളി ടൂറിസ്റ്റ് ബസ് ഓണേഴ്സിന്റെയും തൊഴിലാളികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മൗന ജാഥയും ധർണയും നടത്തി

കരുനാഗപ്പള്ളി:കോവിഡ്‌ മഹാമാരിയിൽ തകർന്നടിഞ്ഞ ടൂറിസ്റ്റ് ബസ് മേഖല പതുക്കെ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലായിരുന്നു. പക്ഷേ ആരോടോ ഉള്ള വാശി തീർക്കുന്ന രീതിയിൽ സർക്കാർ സംവിധാനങ്ങളുടെ നയങ്ങൾ തികച്ചും ദൗർഭാഗ്യകരവും ഈ സ്വയംതൊഴിൽ മേഖലയെ കേരളക്കരയിൽ നിന്നും പിഴുതെറിയുന്നതിന് തുല്യവുമാണ്. ഏതോ ഒരുവൻ ചെയ്ത തെറ്റിന്റെ പാപഭാരം കേരളത്തിലെ മുഴുവൻ ടൂറിസ്റ്റ് ബസ് ഉടമകളും തൊഴിലാളികളും ഒരുമിച്ച് അനുഭവിക്കേണ്ടുന്ന അവസ്ഥയിലാണ് ഈ പ്രസ്ഥാനം. ഏകദേശം 40 മുതൽ 50 ലക്ഷം വരെ മുതൽ മുടക്കി ഒരു ബസ് വാങ്ങി അതിൽ എട്ടു മുതൽ 10 ലക്ഷം വരെ അധികം പണം മുടക്കി ലൈറ്റും സൗണ്ടും മറ്റും പിടിപ്പിക്കുന്നതിന് ഞങ്ങൾ അനുകൂലമല്ല.

എന്നിരുന്നാലും ഈ പ്രസ്ഥാനത്തെ ദൈനംദിനം നശിപ്പിക്കുന്ന രീതിയിലുള്ള നിയമങ്ങളാണ് സർക്കാർ ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അതിനുള്ള അവസാന ശ്രമമാണ് കളർകോഡിന്റെ പേര് പറഞ്ഞ് നിലവിൽ റോഡിൽ ഓടാനുള്ള ഫിറ്റ്നസ് കാലാവധിയുള്ള വാഹനങ്ങൾ നിറം മാറിയതിനു ശേഷം മാത്രമേ റോഡിൽ കാണാവൂ എന്ന ഏകാധിപത്യ ഉത്തരവ്. ഇനിയും ഇത്തരത്തിലുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ നിയമപരമായും ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നും ഉടമകളും തൊഴിലാളികളും സംയുക്തമായി അഭിപ്രായപ്പെട്ടു. ഈ സൂചനാ സമരത്തിൽ മധുരിമ മധു, പി.ആർ. വിശാന്ത്‌ ,പ്രവീൺ, ജുനൈദ് ഹനീഫ, ഹാഷിം,ചോയ്സ്‌ നിസാർ മോഹനൻ, അനീഷ്, ജവാദ്, സുനിൽകുമാർ ,മുരളി ,മിഥുൻ എന്നിവർ സംസാരിച്ചു

ബാലികയെ ഉപദ്രവിക്കാൻ ശ്രമിച്ച വയോധികന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിൽ

ഏരൂർ.സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച വയോധികന്‍ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. നെട്ടയം സ്കൂളിന് സമീപം സ്റ്റേഷനറി കട നടത്തുന്ന നെട്ടയം പ്രസാദം വീട്ടിൽ ശുചീന്ദ്രനെ (69) യാണ് കടയിൽ ബാൻ്റ്എയ്ഡ് വാങ്ങാൻ വന്ന വിദ്യാർത്ഥിനിയെ ഉപദ്രവിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്.

ശുചീന്ദ്രന്‍

പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത ഏരൂർ പോലീസ് സ്ഥലത്ത് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം ഏരൂർ എസ്.എച്ച്.ഒ M. G. വിനോദിന്റെ നിർദ്ദേശാനുസരണം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എരൂർ എസ് ഐ ശരലാൽ.S, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, ലത, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് അസർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപ് പണം വച്ച് ചീട്ടു കളിച്ച കേസിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

ഗൃഹനാഥയെ വീടിന് സമീപത്തെ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽമരിച്ച നിലയിൽ കണ്ടെത്തി

ഓയൂർ: കരിങ്ങന്നൂരിൽ ഗൃഹനാഥയെ വീടിന് സമീപത്തെ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽമരിച്ചനിലയിൽ കണ്ടെത്തി. കരിങ്ങന്നൂർ ആലുംമൂട്ടിൽ സുജാത വിലാസത്തിൽ പരേതനായ ശശിയുടെ ഭാര്യ: സുജാത (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയ സുജാതയുടെ മൃതദേഹം ബുധൻ ഉച്ചയ്ക്ക് 1 മണിയോടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊട്ടാരക്കര ഡി വൈ എസ്‌ പി വിജയകുമാർ , എഴുകോൺ സി ഐ ശിവ , പൂയപ്പള്ളി എസ് ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് , വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

ശരീരത്ത് മുറിവുകളും, ചതവുകളും കാണപ്പെട്ടു. വസ്ത്രങ്ങളില്ലാത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സുജാതയുടെ മകൾ സൗമ്യയെയും സമീപവാസിയായ മൂന്ന് പേരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ കൊലപാതകമാണോ സ്വാഭാവികമാണോ എന്ന് പറയാൻ കഴിയു എന്ന് ഡി വൈ എസ് പി വിജയകുമാർ പറഞ്ഞു.

അനധികൃതമായി മണ്ണ് കടത്തിയ ടിപ്പർ ലോറിയും മണ്ണ് മാന്തി യന്ത്രവും പോലീസ് പിടികൂടി

പൂയപ്പള്ളി : അനധികൃതമായി മണ്ണ് കടത്തിയ ടിപ്പർ ലോറിയും മണ്ണ് മാന്തി യന്ത്രവും പോലീസ് പിടികൂടി. ഇന്ന് രാവിലെ അഞ്ചുമണിയോടുകൂടി ഓയൂർ കരിങ്ങന്നൂർ ഭാഗത്തുനിന്നും ആണ് വാഹനങ്ങൾ പിടികൂടിയത്.

പൂയപ്പള്ളി എസ് ഐ അഭിലാഷിന് കിട്ടിയ രഹസ്യ വിവരത്തിനെ തുടർന്ന് അദ്ദേഹം നേരിട്ട് പോയി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എസ് ഐ അഭിലാഷ് പറഞ്ഞു.

ഹെൽമറ്റ് ധരിക്കാത്ത എസ് ഐ ഹെൽമറ്റ് ഇല്ലാത്തയാളെ പിടിച്ചത് ചോദ്യം  ചെയ്തപ്പോൾ മർദ്ദനം : ഉന്നതതല അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്  
 
കൊല്ലം  :- ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചു വന്ന എസ് ഐ ഹെൽമറ്റില്ലാതെ സ്കൂട്ടറോടിച്ചു വന്നയാളെ തടഞ്ഞു നിർത്തി ജീപ്പിൽ കയറ്റാൻ ശ്രമിച്ചത് എതിർത്തപ്പോൾ മർദ്ദിച്ചവശനാക്കിയെന്ന പരാതിയെ കുറിച്ച് ഡി ഐ ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ.
          രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി  ഉത്തരവിൽ പറഞ്ഞു.
          കുന്നിക്കോട് എസ് ഐ, എ എസ് ഐ എന്നിവർക്കെതിരെ വിളക്കുടി തുണ്ടുവിള സ്വദേശി ഷഹാർ സമർപ്പിച്ച പരാതിയിലാണ് നടപടി. 
          2021 ഏപ്രിൽ 19 ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവമുണ്ടായത്.  പോലീസിനെ ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ തന്നെ സ്റ്റേഷനിലെത്തിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നും പിറ്റേന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്നും പരാതിയിൽ പറയുന്നു. 
          കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  പരാതിക്കാരൻ കുന്നിക്കോട് പോലീസ് സ്റ്റേഷനിലെ പരാതി വിഷയങ്ങളിൽ അനാവശ്യമായി ഇടപെടാറുള്ളയാളാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.  പോലീസ് ഒരു വാഹനം കസ്റ്റഡിയിലെടുത്തത് പരാതിക്കാരൻ മൊബൈലിൽ പകർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.  എന്നാൽ പരാതിക്കാരൻ ഇക്കാര്യം നിഷേധിച്ചു.  ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് കമ്മീഷൻ നിരാകരിച്ചു.  തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷണം നടത്തി.
          പരാതിക്കാരന്റെ ശരീരത്തിലുള്ള പരിക്കുകൾ സംബന്ധിച്ച് ഡോക്ടർ സർട്ടിഫിക്കേറ്റുണ്ടെന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തി.  എന്നാൽ പരിക്കുകൾ സ്റ്റേഷനിൽ നിന്നുമേറ്റതാണെന്ന് തെളിയിക്കാൻ സാക്ഷികളില്ല. 
          അതേസമയം പരാതിക്കാരൻ നൽകിയ മൊഴിയുമായി പൊരുത്തപ്പെടുന്ന മൊഴിയാണ് ചികിത്സിച്ച ഡോക്ടർ നൽകിയതെന്ന് റിപ്പോർട്ടിലുണ്ട്.  പരാതിക്കാരന് പോലീസിൽ നിന്ന് മർദ്ദനമേറ്റിറ്റുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി.  തുടർന്നാണ് മർദ്ദനത്തിന്റെ നിജസ്ഥിതി പരിശോധിക്കാൻ കമ്മീഷൻ ഉത്തരവായത്.

ജപ്തി നോട്ടീസിന് പിന്നാലെ ഭാഗ്യദേവതയുടെ കടാക്ഷം;അക്ഷയ ലോട്ടറിയുടെ 70 ലക്ഷം മത്സ്യവ്യാപാരിക്ക്

ശാസ്താംകോട്ട : വായ്പാ കുടിശ്ശിഖയെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നൽകിയതിനു പിന്നാലെ പകച്ചു നിന്ന
മത്സ്യവ്യാപാരിക്ക് ഭാഗ്യദേവതയുടെ കടാക്ഷം.മൈനാഗപ്പള്ളി ഇടവനശ്ശേരി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിനെ തേടിയാണ് സംസ്ഥാന സർക്കാരിൻ്റെ അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷത്തിന്റെ ഭാഗ്യമെത്തിയത്.
പൂക്കുഞ്ഞ് ആലുംകടവ് കോർപ്പറേഷൻ ബാങ്കിൽ നിന്ന് ഭവനവായ്പ എടുത്തിരുന്നു.

തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കുടിശ്ശിഖയാകുകയും ബുധനാഴ്ച ജപതി നോട്ടീസ് ലഭിക്കുകയും ചെയ്തിരുന്നു.ഇതിന് തൊട്ടുപിറകെയാണ് പ്ലാമൂട്ടിൽ ചന്തയിലെ ലോട്ടറി കടയിൽ നിന്ന് ലോട്ടറി എടുത്തത്.ഉച്ചകഴിഞ്ഞ് ഫലം പ്രഖ്യാപിച്ചപ്പോഴാണ് പൂക്കുഞ്ഞ് എടുത്ത AZ 907042 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതായി അറിയുന്നത്.വ്യാഴാഴ്ച സമ്മാനാർഹമായ ലോട്ടറി ബാങ്കിൽ ഏൽപ്പിക്കും.

ശൂരനാട്ട് വിദ്യാർത്ഥിനിയെ കടന്നു പിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

ശൂരനാട് : സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ച് വിദ്യാർത്ഥിനിയുടെ കൈയിൽ കടന്നു പിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ.

ശൂരനാട് വടക്ക് പാറക്കടവ്
ഇടപ്പനയം പുലിക്കുളം തെങ്ങുള്ളതിൽ വടക്കതിൽ ഉമേഷ് (29) ആണ് അറസ്റ്റിലായത്.കൊല്ലം റൂറൽ പോലീസ് പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

    ഗവ.എല്‍പിഎസ് പനപ്പെട്ടിയില്‍ പ്രതിമാസ വിശേഷ ഭക്ഷണ പരിപാടിയും വിശിഷ്ട സേവന പുരസ്‌കാരം ലഭിച്ചവരെ ആദരിക്കലും നടന്നു

ശാസ്താംകോട്ട.ഗവ.എല്‍പിഎസ് പനപ്പെട്ടിയില്‍ പ്രതിമാസ വിശേഷ ഭക്ഷണ പരിപാടിയും വിഷിഷ്ഠസേവന പുരസ്‌കാരം ലഭിച്ചവരെ ആദരിക്കലും നടന്നു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അന്‍സര്‍ ഷാഫി ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ വിശിഷ്ട സേവന പുരസ്‌കാരം നേടിയ ശൂരനാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐമാരായ റഷീദ്,മധു, ശാസ്താംകോട്ട സ്‌റ്റേഷനിലെ എഎസ്‌ഐമാരായ അനില്‍കുമാര്‍ രാജേഷ് എന്നിവരെ ആദരിച്ചു. എസ്എംസി പ്രസിഡന്‌റ് സത്താര്‍പോരുവഴി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്പ്രസിഡന്റ് ആര്‍ ഗീത,വിദ്യാഭ്യാസ സ്തിരം സമിതി ചെയര്‍മാന്‍ എ സജിത,പഞ്ചായത്ത്അംഗങ്ങളായ പ്രസന്നകുമാരി,ശ്രീലത,പ്രീതാകുമാരി, ഹെഡ്മിസ്ട്രസ് ബിഐ വിദ്യാറാണി,മുന്‍ പ്രഥമാധ്യാപകരായ സലിം,ഗീത എന്നിവര്‍ പങ്കെടുത്തു.

കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷനിൽ കുറഞ്ഞ നിരക്കിൽ കുടുംബം ശ്രീയുടെ നേതൃത്വത്തിൽ ഫുഡ് സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു

കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷനിൽ കുറഞ്ഞ നിരക്കിൽ കുടുംബം ശ്രീയുടെ നേതൃത്വത്തിൽ ഫുഡ് സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. വൺ സ്റ്റേഷൻ വൺ പ്രോഡക്ട എന്ന പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ ആദ്യ സംരംഭമാണ്.

റയിൽവേ സ്റ്റേഷനുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വിപണനമേളകളൾ ആരംഭിക്കുന്നതിൻ്റെ തുടക്കമായാണ്സ്റ്റാളിൻ്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വിഷരഹിതമായ പച്ചക്കറിയും കുടുംബശ്രീ പ്രവർത്തകർ നിർമ്മിക്കുന്ന മറ്റ് ഉത്പന്നങ്ങളുംn യിൽവേ യാത്രക്കാരിൽ എത്തിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

അദ്ധ്യാപക അവാർഡ് സമർപ്പണവും വരയരങ്ങും ഇന്ന്

ശൂരനാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടുകാർ 89 നൽകുന്ന സംസ്ഥാനത്തെ പ്രഥമ അദ്ധ്യാപക അവാർഡായ തറമേൽ സോമരാജൻ മെമ്മോറിയൽ ബെസ്റ്റ് ടീച്ചർ അവാർഡ് സമർപ്പണവും ലോകത്തിലെ ഏറ്റവും വേഗതയെറിയ കാർട്ടൂണിസ്റ്റ് അഡ്വ ജിതേഷ്ജി നയിക്കുന്ന വരവേഗ വിസ്മയമായ വരയരങ്ങും, കേരള എക്‌സൈസ് ഡിപ്പാർട്മെന്റ് (വിമുക്തി )നയിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണവും, പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ ശൂരനാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള ആദരവും ഒക്ടോബർ പതിമൂന്നിന് വൈകിട്ട് 3.30ന് ശൂരനാട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ ആഡിട്ടോറിയത്തിൽ നടക്കും.

പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടുകാർ 89 നൽകുന്ന തറമേൽ സോമരാജൻ മെമ്മോറിയൽ ബെസ്റ്റ് ടീച്ചർ അവാർഡ് നേടിയ ശൂരനാട് ഗവ ഇന്റർനാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ കെ കൃഷ്ണകുമാർ.

യോഗം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബി സുരേഷ് കുമാർ ഉൽഘാടനം ചെയ്യും.ആദ്യ അവാർഡിനായി പരിഗണിച്ച സ്കൂളിലെ അധ്യാപകൻ കെ കൃഷ്ണകുമാറിന് കൊട്ടാരക്കര ഡി ഇ ഓ വി രാജു അവാർഡ് സമർപ്പിക്കും. വരും വർഷങ്ങളിൽ ഓരോ മികച്ച അധ്യാപകർക്ക്ക അവാർഡ് നൽകും. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. കഴിഞ്ഞ വർഷം എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് വാങ്ങിയ എല്ലാ കുട്ടികളും കൃത്യം മൂന്ന് മണിക്ക് തന്നെ എത്തിച്ചേരണമെന്ന് രക്ഷാധികാരി പാട്ടത്തിൽ അജി അറിയിച്ചു.

Advertisement