പൂയപ്പള്ളി:വയോധിക അയൽവാസിയുടെ വസ്തുവിൽ മരിച്ചു കിടന്നതു കൊലപാതകമെന്ന് തെളിഞ്ഞു.വെളിനല്ലൂർ വില്ലേജിൽ കരിങ്ങന്നൂർ ആലുംമൂട് , ഇരപ്പിൽ വെള്ളച്ചാട്ടത്തിന് സമീപം സുജാ വിലാസം വീട്ടിൽ താമസിച്ചു വന്ന
സുജാതയും 31 വയസുള്ള മകൾ സൗമ്യയും മാത്രമാണ് ഈ വീട്ടിൽ താമസിച്ച് വന്നിരുന്നത്. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവിയുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര DySP വിജയകുമാർ ജി.ഡി യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലും ശാസ്ത്രീയമായി ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലും മരണപ്പെട്ട സുജാതയുടെ മകളായ സൗമ്യ തന്നെ ആണ് കൊലപാതകം നടത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു.
സുജാതയും മകൾ സൗമ്യയും സ്ഥിരം മദ്യപിച്ച് വഴക്ക് കൂടുന്നത് പതിവായിരുന്നു, പുരയിടത്തിലെ മരം വിറ്റ വകയിൽ കിട്ടിയ പൈസയെച്ചൊല്ലിയുണ്ടായ തർക്കവും, ടി തുക കൈക്കലാക്കണമെന്നുള്ള ആഗ്രഹവും, മകൾ സൗമ്യയുടെ വഴിവിട്ട ജീവിതത്തിന് സുജാത എതിര് നിന്നതിലുമുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പ്രതി സൗമ്യ കുറ്റസമ്മതം നടത്തി. പൂയപ്പള്ളി സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഭിലാഷ് , ജയപ്രദീപ്, ഉണ്ണിക്കൃഷ്ണപിള്ള, ASI മാരായ രാജേഷ്, ഷിബു, അനിൽകുമാർ, SCPO മാരായ ജുമൈല, റീന, രജനി, സിപി മാരായ മധു, മുരുകേഷ്, വിഷ്ണു, ബിജു, ജിതിൻ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.