കൊട്ടാരക്കര. കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്നും എം ഡി എം എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി യുവാവ് പിടിയിൽ. മൈനാഗപള്ളി കുമ്പള തെക്ക് സ്വദേശി ലിയോ ഡി ജോൺ ആണ് കൊട്ടാരക്കര എക്സൈ സിന്റെ പിടിയിലായത്. കൊട്ടാരക്കര കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പൊതു ശുചി മുറിയിൽ നിന്നാണ് പിടികൂടിയത്.
എം ഡി എം എ 2.15 ഗ്രാം, ഹാഷിഷ് ഓയിൽ, 2 ഗ്രാം, 20 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.ലഹരി വസ്തുക്കളുമായി പിടികൂടിയ ലിയോ ഇലട്രിക് എഞ്ജീനിയറിങ് കഴിഞ്ഞയളാണ്. എക്സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ പ്രി വന്റ്റീവ് ഓഫിസർ ഷിലു, സിവിൽ ഓഫിസർമാരായ സുനിൽ ജോസ്, അനിൽകുമാർ, നഹാസ്, കൃഷ്ണരാജ്, ദിലീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കു മരുന്നുകൾ പിടികൂടിയത്