അഞ്ചല്‍. ആയൂര്‍ പാതയില്‍ അമൃത പെട്രോള്‍ പമ്പിനു സമീപത്തയാണ് അപകടം ഉണ്ടായത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും അപകടത്തില്‍ പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട്പോകവേയാണ് അപകടം ഉണ്ടായത്. തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങി വന്ന കാറിനെ ഇടിക്കതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട ആംബുലന്‍സ് എതിര്‍ സൈഡില്‍ മറിയുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ പുനലൂര്‍ സ്വദേശി രഞ്ജിത് തെറിച്ചു പുറത്തേക്ക് വീണതായി പോലീസ് പറഞ്ഞു. ഇയാളെയും ആംബുലന്‍സ് ഉണ്ടായിരുന്നയാളെയും ആശുപത്രിയിലേക്ക് മാറ്റി.