ശാസ്താംകോട്ട കായലിൽ കുളിക്കാനിറങ്ങിയ കരുനാഗപ്പള്ളി പുത്തൻതെരുവ് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട കായലിൽ കുളിക്കുന്നതിനിടെ മുങ്ങി താണ യുവാവിന്റെ മൃതദേഹം ശാസ്താംകോട്ട അഗ്നിശമന സേനയുടെ സ്കൂബാ ടീം കണ്ടെടുത്തു.കരുനാഗപ്പള്ളി
പുത്തൻതെരുവ് കുലശേഖരപുരം പോളയിൽ തെക്കതിൽ റിനോൻ (35) ആണ് മരിച്ചത്.ഞായർ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. കായലിൽ നീന്തുന്നതിനിടെ റിനോൻ മുങ്ങി പോകുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.ഉടൻ തന്നെ സുഹൃത്തുക്കൾ മുങ്ങി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെതുടർന്ന് സ്റ്റേഷൻ ഓഫീസർ പി.എസ്.സാബു ലാലിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ടയിൽ നിന്നും അഗ്നിശമന സേനയെത്തി
തിരച്ചിൽ ആരംഭിച്ചു.ഒരു മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.

സ്കൂബ ടീമംഗം ഷാനവാസ്.എസ് ആണ് ചെളിയിൽ നിന്നും സ്കൂബ് സെറ്റ്ന്റ് യും ഡിങ്കിയുടെയും സഹായത്താൽ മൃതദേഹം പുറത്തെടുത്തത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ള,ഗ്രേഡ് എ.എസ്.ടി.ഒ സജീവ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അഭിലാഷ്, രതീഷ്,മനോജ്,വിജേഷ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ജയപ്രകാശ്,ഹോംഗാർഡ് വാമദേവൻ, രാജു,ഉണ്ണികൃഷ്ണപിള്ള,
ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Advertisement