കരുനാഗപ്പള്ളി. കലാസാംസ്കാരിക രംഗങ്ങളിൽ മഹത്തായ പൈതൃകം സ്വന്തമായുള്ള കരുനാഗപ്പള്ളി പുതുമയാർന്ന ഒരു സാംസ്കാരിക മഹോത്സവത്തിന് വേദിയാകുന്നു . പാട്ടുത്സവം. പ്രശസ്തരായ ഗാനരചയിതാക്കളുടെയും , സംവിധായകരുടെയും നിത്യഹരിതഗാനങ്ങൾ പ്രമുഖ ഗായകരും സംഗീത വിദ്യാർത്ഥികളും സമ്പൂർണ്ണമായ പശ്ചാത്തല സൗകര്യങ്ങളോടെ ആലപിക്കുന്നു .
റ്റി.എ.റസാഖ് ഫൗണ്ടേഷൻ ഫിലിം സൊസൈറ്റി യുടെ ആഭി മു ഖ്യത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ കരുനാഗപ്പള്ളി ഠൗൺ ക്ലബ്ബ് ആഡിറ്റോറിയത്തിലാണ് പാട്ടുത്സവം സംഘടിപ്പിച്ചിരിക്കുന്നത് . ഒക്ടോബർ 25 ന് വൈകിട്ട് 6 മണിക്ക് സിനിമ സംവിധായകൻ സിബിമലയിൽ ഉത്ഘാടനം നിർവ്വഹിക്കുന്നു . സി.ആർ.മഹേഷ് എം.എൽ.എ , ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ,രാജീവ് ചുങ്കത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്നു . ഗായകരെ മെഹർഖാൻ ചേന്നല്ലൂർ ആദരിക്കുന്നു .
സിനിമ പിന്നണിഗായിക അപർണ്ണ രാജീവ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ‘ ഒളിമങ്ങാത്ത ഒ.എൻ.വിയും ബാബുക്കയുടെ ഗസലുകളും ഗാനസന്ധ്യ . ഒക്ടോബർ 21 ന് 6 മണി മുതൽ വയലാർ കവിതയിലെ ദേവരാഗം ഗാനസന്ധ്യ വയലാർ ശരത്ചന്ദ്രവർമ്മ , കോവൂർ കുഞ്ഞുമോൻ എം എൽ എ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും . ഒക്ടോബർ 22 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ രവീന്ദ്രസംഗീതവും , ജോൺസൺ മെലഡികളും മുൻ മന്ത്രി സജി ചെറിയാൻ എം.എൽ.എ , സംവിധായകൻ സിയാദ് കോക്കർ , അനിൽ വി നാഗേന്ദ്രൻ , ആദിനാട് ശശി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും .
ഒക്ടോബർ 23 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ സംഗീതമീ ജീവിതം ലതാമങ്കേഷ്കറും , എസ്.പി.ബാലസുബ്രഹ്മണ്യവും , എ.എം.ആരിഫ് എം.പി , സിനിമാതാരം മേനക സുരേഷ് , ഗാനരചയിതാവ് റഫീക്ക് അഹമ്മദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ഒക്ടോബർ 24 തിങ്കളാഴ്ച സമാപനം വർത്തമാന കാലത്തെ ചലച്ചിത്ര രംഗത്തെ ഗാനങ്ങൾ കോർത്തിണക്കിയ സ്വരസംഗമം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും സിനിമാതാരവുമായ പ്രേംകുമാർ , കെ.സോമപ്രസാദ് എക്സ് എം.പി , ആർ . രാമചന്ദ്രൻ മുൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും എന്ന് റ്റി.എ. റസാഖ് ഫൗണ്ടേഷൻ ചെയർമാൻ റെജി ഫോട്ടോ പാർക്ക് , സെക്രട്ടറി സജീവ് മാമ്പറ, വൈസ്പ്രസിഡന്റു സുരേഷ് വിശാഖം , ഖജാൻജി രാജീവ് മാസം എന്നിവർ അറിയിച്ചു.