ഓപ്പറേഷൻ ഫോക്കസ്: കുന്നത്തൂരിൽ 145 വാഹനങ്ങൾക്കെതിരെ കേസ്സ് ;പത്ത് വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി

Advertisement

ശാസ്താംകോട്ട: മോട്ടോർ വാഹന വകുപ്പിന്റെഓപ്പറേഷൻ ഫോക്കസ് 3 യുടെ ഭാഗമായി കുന്നത്തൂർ താലൂക്കിൽ നടത്തിയ പരിശോധനയിൽ 145 വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും 2,61000 രൂപ പിഴ ചുമത്തുകയും ചെയ്തു.നാല് റൂട്ട് ബസുകൾ,രണ്ട് ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 10 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തു.

രൂപമാറ്റം വരുത്തിയതും അനധികൃതമായി ലൈറ്റുകൾ,എയർ ഹോൺ എന്നിവ ഉപയോഗിച്ച 18 വാഹനങ്ങൾക്കെതിരെ കേസ്സെടുത്തു.പരിശോധനയ്ക്കിടെ നിർത്താതെ പോയ നാല് വാഹനങ്ങളുടെയും സുരക്ഷിതമല്ലാത്ത എട്ട് വാഹനങ്ങളോടിച്ച ഡ്രൈവർമാരുടെയും ലൈസൻസ് സസ്പെന്റ് ചെയ്തു.

കുന്നത്തൂർ ജോ.ആർടിഒ ശരത് ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എംവിഐ മാരായ ശ്യാം ശങ്കർ.എസ്,വേണുകുമാർ.ഡി,
ഷാജഹാൻ.ബി, എഎംവിഐ മാരായ ഷിജു.പി,അയ്യപ്പദാസ്.എസ്,അനസ് മുഹമ്മദ്.എ,റോബിൻ മെൻഡസ്,ജിപ്സൻ,ശ്രീകുമാർ എന്നിവർ പങ്കെടുത്തു.വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും ഇതിനാൽ വാഹനങ്ങൾ നിയമാനുസൃതവും സുരക്ഷിതവുമായി മാത്രം റോഡിൽ ഉപയോഗിക്കണമെന്നും ജോ.ആർടിഒ അറിയിച്ചു.

Advertisement