കൊല്ലം: നീണ്ടകരയിൽ നിയന്ത്രണം വിട്ട ടഗ് ബോട്ട് കടൽഭിത്തിയിൽ ഇടിച്ചു കയറി അപകടം. ബോട്ടിൽ ഉണ്ടായിരുന്ന ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി കല്ലുകളും മറ്റും കൊണ്ടുപോകാൻ എത്തിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നിന്നുള്ള സാവിത്രി എന്ന ടഗ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. പ്രൊപ്പലർ തകരാറിലായതോടെ ബോട്ടിന്‍റെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു.