കരുനാഗപ്പള്ളി. ശാസ്താംകോട്ട കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനനുകളുടെ ഇടയിൽ കരുനാഗപ്പള്ളി ഇടകുളങ്ങര റോഡിൽ എഫ്‌സി ഐക്ക് മുന്നിലൂടെ കടന്നു പോകുന്ന ഇടകുളങ്ങര മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ കൊല്ലം എൽ എ തഹസീൽദാറിന്റെ കീഴിൽ പുരോഗമിക്കുന്നു.
സാമൂഹിക പ്രത്യാഘാത പഠനം സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് നടത്തുകയും തുടർന്നു റിപ്പോർട്ട് സമർപ്പിക്കയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് വിലയിരുത്തുന്നതിനു വിദഗ്ധ സമിതി രൂപീകരിക്കുകയും അവർ പ്രസ്തുത അലൈന്‍മെന്‍റ് സാമൂഹിക ആഘാതം ഏറ്റവും കുറഞ്ഞത് ആണെന് കണ്ടെത്തി. പ്രസ്തുത പദ്ധതി പ്രദേശത്ത് എഫ് സി ഐ ഭൂമി ഏറ്റെടുക്കുന്നതിനു എഫ് സി ഐ അധികൃതരുമായി ചർച്ച നടന്നു വരികയാണ്. ഈ ഭൂമി കൂടെ ലഭിച്ചാൽ മാത്രമേ പദ്ധതി നടപ്പിലാക്കാൻ സാധിക്കു.