അഭിരാമിയുടെ ചിതാഭസ്മവുമായി ബാങ്ക് ശാഖക്കുമുന്നില്‍ പുഷ്പാര്‍ച്ചന

Advertisement

ശൂരനാട്.വായ്പാ കുടിശ്ശിഖ വന്നതിനെ തുടർന്ന് കേരളാ ബാങ്കിന്റെ പതാരം ശാഖയിലെ ഉദ്യോഗസ്ഥർ ബോർഡു വെച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത അഭിരാമിയുടെ ചിതാഭസ്മം വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷന്റേയും(VNF) നേതൃത്വത്തിൽ കേരളാ ബാങ്ക് പതാരം ശാഖയ്ക്ക് മുന്നിൽ കൊണ്ടു വെച്ച് വേദ മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം നിമജ്ഞനം ചെയ്യാനായി വർക്കലയിലേയ്ക്ക് കൊണ്ടുപോയി.

ബാങ്കിന്റെ കൊല്ലം ജില്ലാ ആസ്ഥാനത്തിനു മുന്നിലും പുഷ്പാർച്ചന ഉണ്ടാകുമെന്ന് വി.എൻ.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി വി.രാജേന്ദ്രൻ പറഞ്ഞു.അഭിരാമിയുടെ മാതാപിതാക്കളായ അജിത്തും ശാലിനിയും ബന്ധുക്കളും ചിതാഭസ്മയാത്രയെ അനുഗമിക്കുന്നുണ്ട്. വിശ്വകർമ്മ ആചാര്യ ശ്രേഷ്ഠൻ ആറുന്മുള രാമചന്ദ്രൻ ആചാരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വി.എൻ.എഫ്. നേതാക്കളായ എം.ആർ. വിക്രമൻ , വി.ആർ.നാരായണൻ , ആർ. ചന്ദ്രബാബു, എസ്. വസന്തകുമാരി , മോഹൻ ശാസ്താരം എന്നിവർ പങ്കെടുത്തു.