ശാസ്താംകോട്ടയില്‍ വാഹനാപകട നഷ്ടപരിഹാര കോടതി അനുവദിച്ചു

Advertisement

ശാസ്താംകോട്ട. കുന്നത്തൂര്‍ താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയില്‍ വാഹനാപകട നഷ്ടപരിഹാര കോടതി അനുവദിച്ചു. നവംബര്‍മുതല്‍ എല്ലാ ശനിയാഴ്ചയും എംഎസിറ്റി സിറ്റിംങ് ഇവിടെയുണ്ടാകും. കുടുംബകോടതിക്കായി അനുവദിച്ച കെട്ടിടത്തില്‍ തന്നെയാവും ഇതിന്‍റെയും പ്രവര്‍ത്തനം. ഭരണിക്കാവ് റോഡില്‍ മുമ്പ് കോടതി പ്രവര്‍ത്തിച്ച കോടതിമുക്കിലാണ് പുതിയ കെട്ടിടം. ഒന്നും മൂന്നും നാലും ശനിയാഴ്ചകളിലാണ് എംഎസിറ്റി കോടതി. വെള്ളിയാഴ്ചകളിലാണ് കുടുംബകോടതി സിറ്റിംങ് നടക്കുന്നത്.

കോടതിക്കു അനുമതിയുണ്ടായിട്ടും കെട്ടിടം ഇല്ലെന്നതായിരുന്നു തടസം. വലിയ വാടക ചോദിക്കുന്നതിനാല്‍ സ്വകാര്യ കെട്ടിടങ്ങള്‍ പലതും ഒഴിവാക്കേണ്ടി വന്നു. പഞ്ചായത്തിന്‍റെ സാംസ്കാരിക നിലയവും പണി തീര്‍ന്നു കിടക്കുന്ന സിവില്‍ സ്റ്റേഷനും ഒക്കെ നോക്കിയെങ്കിലും അധികൃതര്‍ തടസം നിന്നു.വിദേശ മലയാളി കന്നിമേലഴികത്ത് ബാലചന്ദ്രന്‍ ചുരുങ്ങിയ വാടകയിലാണ് കെട്ടിടം നല്‍കുന്നതെന്ന് കോടതിക്കായി നിവേദനം നല്‍കിയ അഡ്വ.ആനയടി സുധികുമാര്‍, മുന്‍ പഞ്ചായത്ത് അംഗം എസ് ദിലീപ്കുമാര്‍ എന്നിവര്‍ പറഞ്ഞു. ഡിവൈഎസ്പി ഓഫീസ് ഇതിന്‍റെ താഴെ നിലയിലേക്കു മാറ്റാനും പദ്ധതിയുണ്ട്.

Advertisement