ഉദ്യോഗസ്ഥർക്ക് മന്ത്രി മുഹമ്മദ് റിയാസിന്‍റെ ശകാരം;
മന്ത്രിയോടും കള്ളം , ധീരതയ്ക്കുള്ള അവാർഡ് നല്കണമെന്ന് മന്ത്രി
പത്തനാപുരം : റോഡിലെ കുഴികൾ ചൂണ്ടികാട്ടി കെ എസ് റ്റി പി ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ വക ശകാരം. ശബരിമല തീർത്ഥാടനകാലത്തിനു മുൻപ് പ്രധാന പാതയുടെ സ്ഥിതി വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്.പത്തനാപുരം നഗര മധ്യത്തിലെ റോഡ് തകർന്നു കിടന്നതു കണ്ട് മന്ത്രി ക്ഷുഭിതനായി.
നിങ്ങൾ ഓടകൾ ഉൾപ്പെടെ റോഡിന്റെ പണികൾ പൂർത്തിയായതായും മറ്റും എന്നോട് കള്ളം പറഞ്ഞു. നിങ്ങളൊക്കെ എന്താണ് ഈ കാട്ടി കൂട്ടുന്നത്. ഒറ്റ ദിവസത്തിനുള്ളിൽ നഗരത്തിലെ കുഴികൾക്കും ഓടകൾക്കും പരിഹാരം കാണണമെന്നും മന്ത്രി നിര്‍ദ്ധേശിച്ചു. ഉദ്യോഗസ്ഥരായാലും കരാറുകാരായാലും അഴിമതി വച്ച് പൊറിപ്പിക്കില്ലന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പുനലൂർ മൂവാറ്റുപുഴ റോഡിന്റെ പണികൾ വിലയിരുത്താൻ കൂടിയാണ് പൊതുമരാമത്ത് മന്ത്രി റിയാസ് മുഹമ്മദ് പത്തനാപുരത്ത് എത്തിയത്. അപകാതകൾ പരിഹരിച്ച് റോഡ് പണികൾ വേഗത്തിലാക്കണമെന്നും കെഎസ് റ്റി പി പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നല്കി.
വിറക് കടയുടെ മുന്നിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽ
കൊട്ടാരക്കര: വല്ലത്ത് വിറക് കടയുടെ മുന്നിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചയാൾ പിടിയിൽ. കോട്ടാത്തല പനവിളഭാഗം പാറചരുവിൽ വീട്ടിൽ ദിനേശ് ജോബിയെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 8നാണ് കൊട്ടാരക്കര കണിയാംകോണം കിഴങ്ങുവിള വീട്ടിൽ മോഹനന്റെ സ്കൂട്ടർ മോഷ്ടിച്ചത്.
മോഹനന്റെ മരുമകളുടെ പേരിലുള്ളതാണ് സ്കൂട്ടർ. കൊട്ടാരക്കര പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ദിനേശ് ജോബി വാടകയ്ക്ക് താമസിക്കുന്ന വിളക്കുടിയിൽ നിന്നും സ്കൂട്ടർ സഹിതം പ്രതിയെ അറസ്റ്റ് ചെയ്തത്. സി.ഐ വി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു
ശാസ്താംകോട്ടയില്‍ വാഹനാപകട നഷ്ടപരിഹാര കോടതി അനുവദിച്ചു
ശാസ്താംകോട്ട. കുന്നത്തൂര്‍ താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയില്‍ വാഹനാപകട നഷ്ടപരിഹാര കോടതി അനുവദിച്ചു. നവംബര്‍മുതല്‍ എല്ലാ ശനിയാഴ്ചയും എംഎസിറ്റി സിറ്റിംങ് ഇവിടെയുണ്ടാകും. കുടുംബകോടതിക്കായി അനുവദിച്ച കെട്ടിടത്തില്‍ തന്നെയാവും ഇതിന്‍റെയും പ്രവര്‍ത്തനം. ഭരണിക്കാവ് റോഡില്‍ മുമ്പ് കോടതി പ്രവര്‍ത്തിച്ച കോടതിമുക്കിലാണ് പുതിയ കെട്ടിടം. ഒന്നും മൂന്നും നാലും ശനിയാഴ്ചകളിലാണ് എംഎസിറ്റി കോടതി. വെള്ളിയാഴ്ചകളിലാണ് കുടുംബകോടതി സിറ്റിംങ് നടക്കുന്നത്.
കോടതിക്കു അനുമതിയുണ്ടായിട്ടും കെട്ടിടം ഇല്ലെന്നതായിരുന്നു തടസം. വലിയ വാടക ചോദിക്കുന്നതിനാല്‍ സ്വകാര്യ കെട്ടിടങ്ങള്‍ പലതും ഒഴിവാക്കേണ്ടി വന്നു. പഞ്ചായത്തിന്‍റെ സാംസ്കാരിക നിലയവും പണി തീര്‍ന്നു കിടക്കുന്ന സിവില്‍ സ്റ്റേഷനും ഒക്കെ നോക്കിയെങ്കിലും അധികൃതര്‍ തടസം നിന്നു.വിദേശ മലയാളി കന്നിമേലഴികത്ത് ബാലചന്ദ്രന്‍ ചുരുങ്ങിയ വാടകയിലാണ് കെട്ടിടം നല്‍കുന്നതെന്ന് കോടതിക്കായി നിവേദനം നല്‍കിയ അഡ്വ.ആനയടി സുധികുമാര്‍, മുന്‍ പഞ്ചായത്ത് അംഗം എസ് ദിലീപ്കുമാര്‍ എന്നിവര്‍ പറഞ്ഞു. ഡിവൈഎസ്പി ഓഫീസ് ഇതിന്‍റെ താഴെ നിലയിലേക്കു മാറ്റാനും പദ്ധതിയുണ്ട്.
നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരം പിടികൂടി
കരുനാഗപ്പള്ളി . പുതിയകാവിനു പടിഞ്ഞാറ് പുന്നക്കുളംത്ത് ഒഴിഞ്ഞു കിടക്കുന്ന പുരയിടത്തിൽ വിൽപ്പനയ്ക്കായി ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 8 ലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്ന ശേഖരം പിടികൂടി. ഈ പ്രദേശത്ത് വ്യാപകമായ കഞ്ചാവ് വിൽപ്പന നടക്കുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഈ പ്രദേശം എക്സൈ സിന്റെ ഷാഡോസംഘം നിരീക്ഷണത്തിൽ ആയിരുന്നു. കഴിഞ്ഞദിവസം പുത്തൻ തെരുവിന് പടിഞ്ഞാറ് ഭാഗത്ത് നിന്നും കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് രഞ്ജു കൃഷ്ണൻ, അജേഷ്, അഖിൽ ബാബു, സന്ദീപ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശിവപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിലാണ് പുകയില ഉൽപന്ന ശേഖരം പിടികൂടിയത്.22 ചാക്കുകളിലായി 14000 പാക്കറ്റ് പാൻ മസാലയാണ് പിടികൂടിയത്. ഈ പാൻ മസാലയ്ക്ക് വിപണിയിൽ 8 ലക്ഷം രൂപ വില വരും .പാൻ മസാലയുടെ ഉടമയെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. റെയ്‌ഡിൽ പ്രിവന്റി ഓഫീസർമാരായ പി.എ . അജയകുമാർ, എ. അജിത് കുമാർ, കെ. അംബികേശൻ സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, അനിൽ കുമാർ എന്നിവർ പങ്കെടുത്തു
കന്യാകുമാരി ജില്ലയില്‍ പരക്കെ ബൈക്കിലെത്തി മാല പിടിച്ചുപറിക്കുന്ന കൊല്ലം സ്വദേശികൾ അറസ്റ്റിൽ
നാഗർകോവിൽ :കന്യാകുമാരി ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബൈക്കിലെത്തി മാല പിടിച്ചുപറിക്കുന്ന സംഘങ്ങളായകൊല്ലം സ്വദേശികൾ അറസ്റ്റിൽ .കൊല്ലം അയത്തിൽ, വടക്കോവിളയിൽ സെയ്ദലി (23), പരവൂർ ,കുണ്ടറ ഹോസ്പിപിറ്റൽ ജംഗ്ഷനിന് സമീപം ഫർജാസ് (20), തിട്ട മല , പഴയാറ്റിൻകുഴി മാഹിൻ ( 21 )
എന്നിവരാണ് തമിഴ്നാട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം നിദ്ര വിള പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മാല മോഷണം സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തേടിയുള്ള യാത്ര കൊല്ലത്ത് എത്തിച്ചേർന്നത്.
കൊല്ലത്ത് നിന്നും രണ്ടു പേരും, മറ്റൊരു പ്രതിയായ സെയ് ദലി തിരുവനന്തപുരം വലിയ തുറ
ബീച്ചിന് സമീപം വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു. അവിടെ നിന്നുമാണ് അറസ്റ്റു ചെയ്തത് ,മോഷണശ്രമം പദ്ധതിയിട്ട ശേഷമാണ് സുഹൃത്തുക്കളെ കൊല്ലത്തു നിന്നും വിളിച്ചു വരുത്തിയാണ് സെയ്ദ ലി മാല പിടിച്ചുപറിക്കുന്നത്.
ഇവരുടെ പക്കലിൽ നിന്നും 16 പവൻ സ്വർണ്ണം പോലീസ് കണ്ടെടുത്തു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കന്യാകുമാരി എസ്.പി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെപ്ഷ്യൽ പോലീസ് സംഘം മാണ് കൊല്ലം സ്വദേശികളായ മൂന്നു പേരെ കൊട്ടിയം ഭാഗത്തുനിന്നും പിടികൂടിയത്.
മോക് ഡ്രിലുമായി മോട്ടോർ വാഹന വകുപ്പും ട്രാക്കും .
കൊല്ലം: വേൾഡ് ട്രോമാ ഡേയോടനുബന്ധിച്ച് ചിന്നക്കടയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. മോട്ടോർ വാഹന വകുപ്പിൻ്റെയും ട്രാക്കിൻ്റെയും ആഭിമുഖ്യത്തിലായിരുന്നു മോക്ഡ്രിൽ. വാഹന അപകടങ്ങളിൽ പരിക്കേറ്റവർക്ക് കൃത്യമായ പരിചരണങ്ങൾ നൽകി രക്ഷാപ്രവർത്തനം നടത്തുന്നതായിരുന്നു പരിപാടി.
ബൈക്ക് കാറുമായി ഉണ്ടാകുന്ന അപകടത്തിൽ റോഡിൽ വീണ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുന്നതായിരുന്നു മോക്ഡ്രിൽ. രക്ഷാപ്രവർത്തനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പരിക്ക് ഗുരുതരമാവാൻ സാധ്യത ഉണ്ട് എന്നും മരണകാരണം ആയേക്കാം എന്നും ബോധവത്ക്കരണത്തിൻ്റെ ഭാഗമായി ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാക്ക് പ്രസിഡൻ്റ് ആർ. ശരത്ചന്ദ്രൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ സന്തോഷ് കെ. നായർ , ഗിരി കൃഷ്ണൻ, ജലീൽ ,മെയിൽ നേഴ്സുമാരായ മുകേഷ്, അജേഷ് പണിക്കൽ എന്നിവർ ക്ലാസുകൾ നയിച്ചു.
ഇടക്കുളങ്ങരറെയിൽവേ മേൽപ്പാലം കെ റെയിൽ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി
കരുനാഗപ്പള്ളി: ഇടകുളങ്ങര മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുകൾ നടപടികൾ കൊല്ലം എൽ എ തഹസീൽദാറിന്റെ കീഴിൽ പുരോഗമിക്കുന്നു. സാമൂഹിക പ്രത്യാഘാത പഠനം സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് വിലയിരുത്തുന്നതിനു വിദക്ത സമതി രൂപീകരിക്കുകയും അലൈൻമെന്റ് സാമൂഹിക ആഘാതം ഏറ്റവും കുറഞ്ഞത് ആണെന് കണ്ടെത്തുകയും ചെയ്തിരുന്നു. പ്രസ്തുത പദ്ധതി പ്രദേശത്ത് എഫ് സി ഐ ഭൂമി ഏറ്റെടുക്കുന്നതിനു എഫ് സി ഐ അധികൃതരുമായി ചർച്ച നടന്നു വരികയാണ്. ഈ ഭൂമി കൂടെ ലഭിച്ചാൽ മാത്രമേ പദ്ധതി പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കു.
സി ആർ മഹേഷ് എം എൽ എ കെ റെയിൽഡെപ്യൂട്ടി ജനറൽ മാനേജർ ഹരിദാസൻ, സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീനാഥ് എസ് വി, ടെക്നിക്കൽ അസിസ്റ്റന്റ് അക്ഷയ്, റവന്യൂ ഡെപ്യൂട്ടി കളക്ടർ റോയ്, സ്പെഷ്യൽ താഹസീൽദാർ ആശ, ഫുഡ് കോർപറേഷൻ ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വിസ്മയ കേസ്, ശിക്ഷയ്‌ക്കെതിരെ പ്രതി കിരൺ കുമാർ സമർപ്പിച്ച ഹർജിയിൽ വിസ്മയയുടെ അച്ഛനെ കോടതി കക്ഷി ചേർത്തു കൊല്ലം. വിസ്മയ കേസിലെ ശിക്ഷയ്‌ക്കെതിരെ പ്രതി എസ്. കിരൺ കുമാർ സമർപ്പിച്ച ഹർജിയിൽ വിസ്മയയുടെ അച്ഛനെ കക്ഷി ചേർത്ത് ഹൈക്കോടതി. പ്രതിയുടെ അപ്പീലിൽ കക്ഷി ചേർക്കണമെന്ന വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരുടെ ആവശ്യം ജസ്റ്റിസ് അലക്സാണ്ടർ തോമസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.
കിരൺ കുമാറിന്റെ അപ്പീൽ അടുത്ത ബുധനാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. പത്ത് വർഷം തടവും, വിവിധ വകുപ്പുകളിലായി 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലത്തെ വിചാരണക്കോടതി പ്രതിക്ക് വിധിച്ചത്. കിരൺ കുമാറിന് സുപ്രീംകോടതി നേരത്തെ
ജാമ്യം അനുവദിച്ചിരുന്നു. കൊല്ലം ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിലാണ് വിസ്മയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞവർഷം ജൂൺ 22നായിരുന്നു സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം, തമിഴ്നാട് സ്വദേശി കരുനാഗപ്പള്ളി പോലീസിന്റെ പിടിയിൽ
കരുനാഗപ്പള്ളി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പോലീസിന്റെ പിടിയിൽ. തിരുനൽവേലി ഭാസ്കരപുരം കണ്ണൻ വീട്ടിൽ കുമാർ (30) ആണ് പോലീസിന്റെ പിടിയിലായത്. മാതാവിനോടൊപ്പം ഹെയർ ഡ്രസ്സിംഗിനായി എത്തിയ പെൺകുട്ടിയെ കടയ്ക്കുള്ളിൽ വെച്ച് ഇയാൾ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച ലൈംഗിക അതി ക്രമം നടത്തുകയായിരുന്നു.
കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള എസ്.ഐമാരായ സുജാതൻപിള്ള, ശരത്ചന്ദ്രൻ, ഉണ്ണിത്താൻ സി.പി.ഓ ദീപ്തി എന്നിവരടങ്ങിയ പോലീസ് സംഘമാണ്. ഇയാളെ പിടികൂടിയത്
പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കക്കണമെന്ന് ബിജെപി;സായാഹ്ന ധർണ നടത്തി
ശാസ്താംനട:എസ്ഡിപിഐ പിന്തുണയിൽ പോരുവഴി
പഞ്ചായത്തിൽ ഭരണം നടത്തുന്ന പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പോരുവഴി പഞ്ചായത്ത് സമിതി സായാഹ്ന ധർണ നടത്തി.ബിജെപി ദക്ഷിണമേഖല സെക്രട്ടറി വി.എസ് ജിതിൻ ദേവ് ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് സമിതി പ്രസിഡന്റ് രഞ്ജിത് റാം അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ എൻടിയു സംസ്ഥാന പ്രസിഡന്റ് പി.എസ് ഗോപകുമാർ,അധ്യാപക സെൽ ജില്ലാ കൺവീനർ ഹരീന്ദ്രനാഥ്, നമ്പൂരത്ത് തുളസി,വിനോദ് വിശേശ്വരി,അനികുറുപ്പ്,നിഖിൽ മനോഹർ,സ്മിത,സനിൽ,റെജി,ഓമന എന്നിവർ സംസാരിച്ചു.
ബൈക്ക് ലോറിയുമായിടിച്ച് യുവാവിന് പരുക്കേറ്റു
ശാസ്താംകോട്ട. ബൈക്ക് ലോറിയുമായിടിച്ച് യുവാവിന് പരുക്കേറ്റു. പടിഞ്ഞാറേകല്ലട വിളന്തറ വലിയപാടം കൃഷ്ണവിലാസത്ത് കൃഷ്ണന്‍കുട്ടിയുടെ മകന്‍ ജിദു കൃഷ്ണന്‍(20)ആണ് പരുക്കേറ്റത്.
തലയ്ക്ക് പരുക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയി. വൈകിട്ട് മൂന്നരയോടെ ചവറ-ശാസ്താംകോട്ട റോഡിലെ ആദിക്കാട്ട് പമ്പ് ഹൗസിന് സമീപം ആണ് അപകടം.
മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ബൈക്ക് ലോറിയുമായി ഇടിക്കുകയായിരുന്നു. ലോറിക്ക് പിന്നാലെ വന്ന മറ്റൊരു ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി. ഇടിയേറ്റ ബൈക്ക് പല കഷണങ്ങളായി.
വാഹന പരിശോധനയ്ക്കിടെ കരുനാഗപ്പള്ളിയിൽ നിന്നും മോഷ്ടിച്ച
സ്കൂട്ടറുമായെത്തിയ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ സ്വദേശി പിടിയിൽ
ശൂരനാട്: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ കരുനാഗപ്പള്ളിയിൽ നിന്നും മോഷ്ടിച്ച
സ്കൂട്ടറുമായെത്തിയ യുവാവ് പിടിയിൽ.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് കാട്ടൂർ വടക്കതിൽ കൊച്ചു വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു(28) ആണ് പിടിയിലായത്.
കെ.സി.ടി മുക്കിൽ ശൂരനാട് പോലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നതിനിടയിലാണ് കരുനാഗപ്പള്ളി ചന്തയിൽ നിന്നും മോഷ്ടിച്ച KL 23 M 1599 എന്ന നമ്പറിലുള്ള ബൈക്കുമായി വിഷ്ണു പിടിയിലായത്.ശൂരനാട് സ്റ്റേഷൻ പരിധിയിൽ ഈ മാസം 11ന് KL 25D 9474 എന്ന നമ്പരിലുള്ള സ്കൂട്ടറും മൊബൈൽ ഫോണും കവർന്നത് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയ്യാളെന്ന് എസ്.എച്ച്.ഒ ജോസഫ് ലിയോൺ പറഞ്ഞു.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഷൂട്ടിങ് ചാംപ്യൻ ശിവദേവിനെ യൂത്ത് കോൺഗ്രസ് ആദരിച്ചു
കുന്നത്തൂർ : എൻസിസി ഒൻപതാം ബറ്റാലിയൻ ഷൂട്ടിങ് മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും ഡൽഹിയിൽ നടന്ന ദേശീയമത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുന്നത്തൂർ കിഴക്ക് ശിവത്തിൽ പ്രദീപിന്റെയും അനുജയുടെയും മകൻ പി.ശിവദേവിനെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ആറ്റുകടവ് ജംഗ്ഷനിൽ നടന്ന ചടങ്ങ് സംസ്ഥാന സെക്രട്ടറി പി.എസ് അനുതാജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഹരി പുത്തനമ്പലം അധ്യക്ഷത വഹിച്ചു.അഡ്വ.സിനി വിപിൻ,ഹരികുമാർ കുന്നത്തൂർ,അനന്ദു കൃഷ്ണൻ,ആൽബിൻ,ഉമേഷ് കുന്നത്തൂർ,റ്റി.എ സുരേഷ്കുമാർ,കുന്നത്തൂർ പ്രസാദ്,ഷീജാ രാധാകൃഷ്ണൻ,റെജി കുര്യൻ,കാരയ്ക്കാട്ട് അനിൽ,കുന്നത്തൂർ മനോഹരൻ, ഉണ്ണികൃഷ്ണ പിള്ള,സഹദേവൻ കോട്ടവിള,ചെല്ലപ്പൻ ഇരവി,ലിജു കുന്നത്തൂർ,നന്ദു കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം എസ്.എ.നിസാറിനെ അനുമോദിച്ചു
ശാസ്താംകോട്ട: രാഹുൽ ഗാന്ധി ക്കൊപ്പം ഭാരത് ജോ ഡോയാത്രയിൽ 19 ദിവസം 480 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച സംസ്ഥാന പദയാത്രികനായിരുന്ന ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് അംഗം എസ്.എ.നിസാറിനെ കുന്നത്തൂർ നിയോജക മണ്ഡലം ത്രിതല പഞ്ചായത്ത് മെമ്പേഴ്സ് കോർഡിനേഷൻ കമ്മിറ്റി അനുമോദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റൻ മാരായ കെ.സുകുമാരപിള്ള, തുണ്ടിൽ നൗഷാദ്, പഞ്ചായത്ത് പ്രസിഡന്റൻമാരായ പി.എം. സെയ്ദ് ,
കണ്ണമം ശ്രീകുമാർ, ഉമാദേവി പിള്ള , മിനി സൂര്യകുമാർ , പാർലമെന്ററി പാർട്ടി നേതാക്കളായ പി.കെ.രവി ,റെജി കുര്യൻ, ഐ.ഷാനവാസ്, ബിജു രാജൻ, സന്തോഷ്‌പഴ വറ നേതാക്കളായ തോമസ് വർഗ്ഗീസ്, എം. ശിവാനന്ദൻ , കടപുഴ മാധവൻ പിള്ള , ചന്ദ്രൻ കല്ലട, സോമൻ പിള്ള , സിജു കോശി വൈദ്യൻ,വിദ്യാരംഭം ജയകുമാർ ,കിണറു വിളനാസർ, പുത്തൂർ രഘു , അഭിലാഷ് പവിത്രേശ്വരം തുടങ്ങയവർ പ്രസംഗിച്ചു