അപകടം പതിവാകുന്നു പുതിയകാവ് ട്രാഫിക് സിഗ്നൽ അടിയന്തിരമായി പുനഃസ്ഥാപിക്കണം: യൂത്ത് കോൺഗ്രസ്

Advertisement

കരുനാഗപ്പള്ളി. പുതിയകാവ് ജംഗ്ഷനിൽ മാസങ്ങളായി പ്രവർത്തനരഹിതമായ സിഗ്നൽ സംവിധാനം പുനസ്ഥാപിക്കണമെന്നാശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

ട്രാഫിക് സിഗ്നൽ ഇല്ലാത്തത് കാരണമായി ഇവിടെ അപകടം പതിവാണ്. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും സിഗ്നൽ തകരാർ പരിഹരിക്കാത്തതിൽ അധികാരികൾ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത് ഇതിന് തരത്തിലും ന്യായീകരണം അർഹിക്കുന്നില്ലയെന്നും അടിയന്തരമായി ഇതിന് പരിഹാരം ഉണ്ടായില്ലെങ്കിൽ ഉപരോധം അടക്കമുള്ള സമര രീതിയിലേക്ക് മാറുമെന്നും യൂത്ത് കോൺഗ്രസ് അഭിപ്രായപ്പെട്ടു.

പുതിയകാവിലെ ട്രാഫിക് സിഗ്നൽ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത്കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റി റീത്ത് വെച്ച് പ്രതിഷേധം ബോബൻ. ജി. നാഥ് ഉദ്ഘാടനം ചെയ്യുന്നു.


പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ബോബൻ ജി. നാഥ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡണ്ട് ഇർഷാദ് ബഷീർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാർ പി. ആർ. വിഷാന്ത്, അനീഷ് മുട്ടാണിശ്ശേരിൽ, അരുൺ കല്ലുംമൂട്, പ്രിയദർശൻ, ബിലാൽ കോളാട്ട്, ഫഹദ്, അഫ്സൽ,ശബരി, അനിയൻ കുഞ്ഞ്, നസീം എന്നിവർ പ്രസംഗിച്ചു.



Advertisement