ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവെ അപകടത്തിൽ പെട്ട് ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Advertisement

കരുനാഗപ്പള്ളി.ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവെ അപകടത്തിൽ പെട്ട് ചികിൽസയിലായിരുന്ന വിദ്യാർത്ഥി. മരിച്ചു.കലശേഖരപുരം കാട്ടിൽ കടവിന് സമീപം ആദിനാട്തെക്ക് പുത്തന്‍തറയില്‍ബിജു ഷേര്‍ലി ദമ്പതികളുടെ മകന്‍ അഭിനന്ദ് (17) ആണ് മരിച്ചത്. സുഹൃത്തിൻ്റെ പിറകിലിരുന്ന് സഞ്ചരിച്ച അഭിനന്ദ് ആലോചന മുക്കിൽ വെച്ച്ബെക്ക് തെന്നി മറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചങ്ങൻകുളങ്ങര വിവേകാനന്ദ സ്കൂളിലെ +2 വിദ്യാർത്ഥിയായിരുന്നു അഭിനന്ദ്. സഹോദരി.അമൃത