ഓച്ചിറ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനുകളിൽ പേ പാർക്കിങ്ങിന്‍റെ പേരിൽ പകൽ കൊള്ള

Advertisement

കരുനാഗപ്പള്ളി. ഓച്ചിറ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനുകളിൽ പേ പാർക്കിങ്ങിന്‍റെ പേരിൽ പകൽ കൊള്ള നടക്കുന്നതായി ആക്ഷേപം. കരാറുകാർക്ക് റെയിൽവേ പാട്ടത്തിനു കൊടുത്തിരിക്കുന്ന സ്ഥലത്ത് ദീർഘദൂര യാത്രക്കാർക്ക് വാഹനം വെച്ചിട്ട് പോകുമ്പോൾ നിശ്ചിത ഫീസ് ഈടാക്കാം അതുപോലെതന്നെ മറ്റ് ആവശ്യങ്ങൾക്ക് വരുന്നവർക്കും വാഹനം പാർക്ക് ചെയ്താൽ ഫീസ് ഈടാക്കാനും വ്യവസ്ഥയുണ്ട്.

യാത്രക്കാരെ കൊണ്ടു വിട്ട് മടങ്ങിപ്പോകുന്ന അവരുടെ കയ്യിൽ നിന്നും ഫീസ് ഈടാക്കാൻ നിയമമില്ല അതുപോലെതന്നെ ആർ സി സി മെഡിക്കൽ കോളേജ് പോലുള്ള ഹോസ്പിറ്റലുകളിലേക്ക് പോകുന്ന രോഗികളെ കൊണ്ടുവരുന്ന വാഹനങ്ങൾക്കും ടിക്കറ്റ് റിസർവേഷൻ ചെയ്യാൻ വരുന്ന യാത്രക്കാരിൽ നിന്നും പണം ഈടാക്കി നിർബന്ധ പിരിവ് നടത്തുന്നതായി പരാതിയുണ്ട്.

നേരത്തെയുള്ള കരാറുകാരുമായി സാമൂഹിക സംഘടനകള്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നു,ഇപ്പോൾ പുതിയ കരാറുകാരനും ഇതേ രീതിയിൽ വളരെ മോശമായി യാത്രക്കാരോട് പെരുമാറുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

സ്റ്റേഷനില്‍ എത്തുന്നവരെയും ആരെയെങ്കിലും വിളിച്ചുകൊണ്ടുപോകാനായി കാത്തുനില്‍ക്കുന്നവരെയും ഒക്കെ അനാവശ്യമായി പീഡിപ്പിച്ചു പണം പിടുങ്ങുന്നതിനെതിരെ അധികൃതര്‍ നിയന്ത്രണംഏര്‍പ്പെടുത്തിയില്ലെങ്കില്‍ സമരമടക്കമുള്ള പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് പൗര സമിതികള്‍ യാത്രക്കാരുടെ കൂട്ടായ്മ എന്നിവ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.