ഇരുമ്പ് ഷീറ്റ് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി
പരവൂര്‍. ക്രഷര്‍ കെട്ടിടത്തില്‍ നിന്നും ഇരുമ്പ് ഷീറ്റ് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. പരവൂര്‍ നെടുങ്ങോലം പറക്കുളം വയലില്‍ വീ’ട്ടില്‍ മുരളി മകന്‍ ശ്യാം ആണ് പോലീസിന്റെ പിടിയിലായത്. 12.10.2022 വൈകിട്ട് 03 മണിയോടെ മീനാട് പാലത്തിന് സമീപമുള്ള ക്രഷര്‍ കെട്ടിടത്തില്‍ സൂക്ഷിച്ചിരു 100 കിലോയോളം ഭാരം വരുന്ന രണ്ട് ഇരുമ്പ് പ്ലേറ്റുകള്‍ ഇയാള്‍ മോഷ്ടിക്കുകയായിരുന്നു.
തുടര്‍ന്ന് അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറ്റി പരവൂറിലുള്ള ആക്രിക്കടയില്‍ വില്‍ക്കുകയും ചെയ്തു. പരവൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും സമീപവാസികളില്‍ നി്ന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി.ഗോപകുമാറിന്റെ നിര്‍ദേശാനുസരണം പരവൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നിസ്സാര്‍ എ യുടെ നേതൃത്വത്തിലുള്ള എസ്.ഐ നിതിന്‍ നളന്‍, എ.എസ്.ഐ രമേശന്‍, എസ്.സി.പിഒ റെനേഷ് ബാബു എിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ഓവർടേക്ക് ചെയ്തെന്ന കാരണത്താൽ കാറിൽ സഞ്ചരിച്ചിരുന്ന നാലംഗ കുടുംബത്തെ ഗുണ്ടാസംഘം മർദ്ദിച്ചു
ഓച്ചിറ.ഓവർടേക്ക് ചെയ്തെന്ന കാരണത്താൽ കാറിൽ സഞ്ചരിച്ചിരുന്ന നാലംഗ കുടുംബത്തെ ഗുണ്ടാസംഘം മർദ്ദിച്ചു. ഏഴ്പ്രതികളിൽ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രി 11- മണിയോടെ ഓച്ചിറ ഇടയനമ്പലത്ത് വെച്ച് നടന്ന സംഭവത്തിൽ 8 വയസുകാരനുൾപ്പെടെ മർദ്ദനമേറ്റു.
കൊല്ലം കിളികൊല്ലർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ അക്രമികൾ സഞ്ചരിച്ചിരുന്ന കാറിനെ ഓവർ ടേക്ക് ചെയ്തതാണ് കാരണം വീട്ടമ്മയുടെ വസ്ത്രം വലിച്ചു കീറാൻ ശ്രമിക്കുകയും നാഭി ക്ക് തൊഴിച്ചുവെന്നും പരാതിയിൽ പറയുന്നു.ഇരു വാഹനങ്ങളിലായി സഞ്ചരിച്ച ഏഴംഗ അക്രമിസംഘം അവർ സഞ്ചരിച്ച രണ്ട് വാഹനങ്ങൾ കുടുംബം സഞ്ചരിച്ച കാറിന് മുന്നിലും പിന്നിലും തടഞ്ഞിട്ടാണ് മർദിച്ചത്. ഓച്ചിറ സ്വദേശികളായ ബിജു, സുനിൽ, മണിലാൽ, അമൽ രാജ് എന്നീ നാല് പ്രതികളെയാണ് ഓച്ചിറ പോലീസ് കസ്റ്റഡിയിലെടുത്ത് .മർദ്ദനമേറ്റവർ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
പോലീസ് സ്മൃതി ദിനാചരണം കൊല്ലം സിറ്റിയില്‍ നടത്തി
പോലീസ് സ്മൃതി ദിനാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ 21 ന് കൊല്ലം സിറ്റി ഡിഎച്ച് ക്യാമ്പില്‍ സ്മൃതിദിന പരേഡ് നടന്നു. ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീമതി.മെറിന്‍ ജോസഫ് ഐ.പി.എസ് അവര്‍കള്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
ഡെപ്യൂട്ടി കമാണ്ടന്റിന്റെ ചുമതല വഹിക്കുന്ന അസി.കമ്മീഷണര്‍ എ പ്രതീപ്കുമാര്‍, 2021 സെപ്റ്റംബര്‍ 1 മുതല്‍ 2022 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട, തിരുവനന്തപുരം ക്യാമ്പിലെ പോലീസുദ്യോഗസ്ഥര്‍ ബാലു എസ്.എ.പി 264 ഉള്‍പ്പടെയുള്ള അര്‍ദ്ധ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ വായിച്ചു. പോലീസ് സ്മൃതിദിന പരേഡ് പരവൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്രീ. എ. നിസാര്‍ നയിച്ചു. ചടങ്ങില്‍ അഡിഷണല്‍ എസ്.പി ശ്രീ.സോണി ഉമ്മന്‍ കോശി, അസി. കമ്മീഷണര്‍മാരായ ശ്രീ.അശോകകുമാര്‍, ശ്രീ എ.അഭിലാഷ്, ശ്രീ. ബി.ഗോപകുമാര്‍, ശ്രീ. വി.എസ് പ്രദീപ് കുമാര്‍, ഉള്‍പ്പെടെ കൊല്ലം സിറ്റിയിലെ പോലീസുദ്യോഗസ്ഥര്‍ പങ്കെടുത്തു.
യോദ്ധാവായി കമ്മീഷണറും സബ്ബ് കളക്ടറും
സൈക്കിള്‍ റാലിയില്‍ കേഡറ്റുകള്‍ക്കൊപ്പം
കൊല്ലം.യുവാക്കളിലും കുട്ടികളിലും കണ്ടുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന ഗവണ്‍മെന്റ് നടത്തിവരുന്ന യോദ്ധാവ് ക്യാമ്പയിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൊല്ലം സിറ്റിയുടെ നേത്യത്വത്തില്‍ ഇന്ന് രാവിലെ 10.30 മണിയ്ക്ക് കൊല്ലം കെ.എസ്.ആര്‍.റ്റി.സി. സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് ചിന്നക്കട കോളേജ് ജംഗ്ഷന്‍ വഴി വിമലഹൃദയ ഗേള്‍സ് എച്ച്.എസ്.എസില്‍ അവസാനിച്ച സൈക്കിള്‍ റാലി ജില്ലാ സബ്കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഐ.എ.എസിന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു.
ഇരുവരും കേഡറ്റുകള്‍ക്കൊപ്പം സൈക്കിളില്‍ ലഹരി വിരുദ്ധ റാലിയില്‍ പങ്കാളികളായി കേഡറ്റുകള്‍ക്ക് ആവേശം പകര്‍ന്നു. പ്രസ്തുത ചടങ്ങില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ അനില്‍കുമാര്‍, സബ്ബ് ഡിവിഷന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സാബു എന്നിവര്‍ പങ്കെടുത്തു. കൊല്ലം സിറ്റിയിലെ വിവിധ എസ്.പി.സി സ്‌ക്കൂളുകളില്‍ നിന്നും മുന്നൂറ് സ്റ്റുഡന്റ പോലീസ് കേഡറ്റുകളും, അധ്യാപകരും സൈക്കിള്‍ റാലിയുടെ ഭാഗമായി.