കൊല്ലം തുറമുഖത്തുനിന്നും ഉള്‍ക്കടലിലേക്ക് യാത്രക്ക് തയ്യാറായിക്കോളൂ,സാധനം വരുന്നുണ്ട്

Advertisement

കൊല്ലം . കൊല്ലം തുറമുഖത്തുനിന്നും ഉള്‍ക്കടലിലേക്കൊരു യാത്ര,ഇതിപ്പോള്‍ പരസ്യപ്പെടുത്തിയാല്‍ അഞ്ചു യാത്രക്കുള്ള ആളെ ഒറ്റദിവസം കൊണ്ട് കിട്ടുമെന്നാണ് കൊച്ചി നെഫര്‍ടിറ്റി ക്രൂയിസ് കപ്പല്‍ സന്ദര്‍ശിച്ച വ്ളോഗര്‍മാര്‍ പറയുന്നത്. കൊച്ചി ആഢംബര കപ്പലായ ‘നെഫർ ടിറ്റി’ മാതൃകയിൽ കൊല്ലം, ബേപ്പൂർ തുറമുഖങ്ങളിൽനിന്ന്‌ ഉൾക്കടലിലേക്ക്‌ കപ്പൽയാത്ര ഒരുങ്ങുന്നു.

പഞ്ചനക്ഷത്ര ആധുനിക സൗകര്യങ്ങൾ ഉണ്ടാകും. കപ്പലിൽ സജ്ജീകരിക്കുന്ന വലിയ റെസ്റ്റോറന്റിൽ വിവിധ ആഘോഷങ്ങൾക്കുള്ള സൗകര്യമൊരുക്കും. 150 –-200പേർക്ക്‌ യാത്രചെയ്യാം. കല്യാണമോ അത്യാവശ്യ മീറ്റിംങുകളോ കടലില്‍ നടത്താം. പങ്കെടുക്കുന്നവര്‍ മുങ്ങുമെന്ന് പേടിക്കാതെ പരിപാടി സംഘടിപ്പിക്കാം എന്താ ബിസിനസ് മീറ്റിംഗുകള്‍ക്ക് അടിപൊളി അല്ലേ. കടല്‍ചൊരുക്കുള്ളതിനാല്‍ വാളുവയ്ക്കുന്നവര്‍ക്ക് ഫാമിലി മീറ്റില്‍പോലും സുരക്ഷയുണ്ട്. രാവിലെ യാത്ര തിരിച്ച്‌ രാത്രി തിരികെ വരുംവിധം ഒരു ദിവസത്തെ യാത്രയാണ്‌ ഒരുക്കുന്നത്‌.


തുറമുഖ വകുപ്പും കേരള ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷനും കൈകോർത്താണ്‌ കടലിൽ 6 –-8 മണിക്കൂർ ഉല്ലാസയാത്രയ്ക്ക് വഴിയൊരുക്കുന്നത്‌. ഇതുസംബന്ധിച്ച്‌ തുറമുഖ വകുപ്പിനുവേണ്ടി മാരിടൈം ബോർഡ്‌ ചെയർമാൻ എൻ എസ്‌ പിള്ള ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ ചെയർമാൻ പി ടി മാത്യൂ, മാനേജിങ്‌ ഡയറക്ടർ ഗിരിജ എന്നിവരുമായി ചർച്ച നടത്തി. ഇൻലാൻഡ്‌ നാവിഗേഷൻ കോർപറേഷൻ ഉദ്യോഗസ്ഥസംഘം വൈകാതെ കൊല്ലത്തും ബേപ്പൂരിലും പരിശോധന നടത്തുമെന്ന്‌ എൻ എസ്‌ പിള്ള പറഞ്ഞു. യാത്രാകപ്പൽ വന്നുപോകുന്നത്‌ തുറമുഖത്തിനു പുതിയ സാധ്യത തുറക്കും. കപ്പൽയാത്രയെ മറ്റ്‌ ടൂറിസ്റ്റ് കേന്ദ്രങ്ങളുമായും ബന്ധപ്പെടുത്തും. കൊച്ചിയില്‍ ഒരാള്‍ക്ക് 2000 രൂപവച്ച് ഒക്കെ ട്രിപ്പ് നടത്തുന്നുണ്ട്. കൊല്ലം കാര്‍ അത്ര മോശമൊന്നുമല്ല കപ്പലൊന്നു വന്നോട്ടെ, മറ്റേ എണ്ണ പുറം കടലില്‍ എവിടെയാണ് കിടക്കുന്നതെന്നൊന്ന് കണ്ടാല്‍ മതിയായിരുന്നു.

Advertisement