ജില്ലാ ലൈബ്രറി കൗണ്‍സില്‍
വായനോത്സവത്തിന് തുടക്കമായി
കൊല്ലം.ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വായനോത്സവത്തിന്‍റെ പ്രാഥമികതലമത്സരം സ്കൂള്‍തലത്തില്‍ ഒക്ടോബര്‍ 27ന് നടക്കും. ഇതോടെ ഈ വര്‍ഷത്തെ വായനോത്സവത്തിന് തുടക്കമാകും. തെരഞ്ഞെടുത്ത പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുളള എഴുത്തുപരീക്ഷയായാണ് വായനമത്സരം സംഘടിപ്പിക്കുന്നത്. സ്കൂളുകളിലും ലൈബ്രറികളിലും ഇതിനോടകംതന്നെ പുസ്തകങ്ങളുടെ പ്രദര്‍ശനവും പരിചയപ്പെടുത്തലും നടന്നു.
സ്കൂള്‍ – ഗ്രന്ഥശാല അങ്കണങ്ങള്‍ അലങ്കരിച്ചും കുട്ടികളെക്കൊണ്ട് പാട്ടുകള്‍ പാടിച്ചും ഉത്സവപ്രതീതി ഉണ്ടാക്കുന്ന വിധമാണ് മത്സരം സംഘടിപ്പിക്കുന്നത്.
മുതിര്‍ന്നവര്‍ക്കുളള മത്സരം ഒക്ടോബര്‍ 30നും യുപി.വിദ്യാര്‍ത്ഥികള്‍ക്കുളള മത്സരം നവംബര്‍ 13നും വനിതകള്‍ക്കുളള പെണ്‍പക്ഷവായന മത്സരം ഡിസംബര്‍ 10നും ഗ്രന്ഥശാലയില്‍ സംഘടിപ്പിക്കുന്നതാണെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ്
കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു
അഞ്ചാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം; പുറത്തറിയിച്ചാല്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി
കൊല്ലം: അഞ്ചാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം. കായിക പരിശീലന സമയത്ത് സീനിയര്‍ വിദ്യാര്‍ഥികളുടെ ഭാഗത്തേക്ക് ഫുട്‌ബോള്‍ തെറിച്ച് വീണെന്നാരോപിച്ചായിരുന്നു പള്ളിമുക്ക് സ്വദേശി സുജാദിന്റെ മകനായ പതിനൊന്നുകാരനെ 7,8 ക്ലാസുകളിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ തല്ലി ചതച്ചത്. സംഭവം പുറത്തറിയിച്ചാല്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ കൊല്ലം ഇന്‍ഫെന്റ് ജീസസ് സ്‌കൂളിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസുകാരനായ കുട്ടിയെ സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി. അടി കൊണ്ട് രക്തം വാര്‍ന്ന ശരീരവുമായി വീട്ടിലെത്തിയ ശേഷമാണ് കുട്ടി സംഭവം പുറത്തുപറഞ്ഞത്.
മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും, ശരീരത്ത് ആസിഡ് ഒഴിക്കുമെന്നും സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞു.
കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയപ്പോള്‍ സി.സി ടി.വി പരിശോധിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്ന് രക്ഷിതാവ് പറയുന്നു. തുടര്‍ന്ന് രക്ഷിതാവ് വെസ്റ്റ് പൊലിസില്‍ പരാതി നല്‍കുയും ചെയ്തു. സംഭവത്തില്‍ സി.ഡബ്ല്യൂ.സിയും കേസെടുത്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാല്‍ സില്‍വി ആന്റണി വൃക്തമാക്കി.
സ്‌കൂളില്‍ തന്റെ മകന് മര്‍ദനമേറ്റ സംഭവമല്ല ആദ്യത്തേത്, നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്… ഇനി തന്റെ മകനെ ഈ സ്‌കൂളിലേക്ക് വിടില്ലെന്നും സുജാദ് പ്രതികരിച്ചു. വിദ്യാഭ്യാസ മന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നീണ്ട
നീണ്ടകരയില്‍ വരുന്നത് രണ്ട് പാലങ്ങള്‍, പൈലിങ് നിർമാണം പുരോഗതിയിൽ
കൊല്ലം .പുതിയ പാലത്തിനായി നീണ്ടകരയിൽ കോൺക്രീറ്റ് പൈലിങ് നിർമാണം പുരോഗതിയിൽ. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന് സമാന്തരമായാണ് പുതിയ രണ്ടു പാലം വരുന്നത്. ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി 22 മീറ്റർ വീതിയിലും 650 മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമിക്കുന്നത്. കോൺക്രീറ്റ് പൈലിങ് നിർമാണം പൂർത്തിയായാൽ അടുത്ത നടപടി ഭാരപരിശോധനയാണ്. താഴ്‌ചയിൽ പാറയിൽചെന്ന് മുട്ടുന്നതുവരെയാണ് പൈലിങ്. കോൺക്രീറ്റ് ഉറച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം ലോഡ് ടെസ്റ്റിങ് (ഭാരപരിശോധന) നടത്തും.
ഇരുവശങ്ങളിലായി രണ്ടുപാലം നിർമിച്ചശേഷം പഴയ പാലം അടച്ചിട്ട് സംരക്ഷിക്കാനാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം.
1972 ഫെബ്രുവരി 24നാണ് അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരൻ നീണ്ടകരപ്പാലം നാടിന് സമർപ്പിച്ചത്. 422.5 മീറ്റർ നീളമുള്ള പാലം അക്കാലത്ത് ഏറ്റവും നീളം കൂടിയതായിരുന്നു. നീണ്ടകര പഞ്ചായത്തിനെയും കൊല്ലം കോർപറേഷനെയും ബന്ധിപ്പിക്കുന്ന പാലം കടലിനും കായലിനും കുറുകെയാണ്. കടലും അഷ്ടമുടിക്കായലും സംഗമിക്കുന്നിടത്താണ് പാലം. 1930 ജൂൺ ഒന്നിന് തിരുവിതാംകുർ റീജന്റ് മഹാറാണി ആയിരുന്ന സേതുലക്ഷ്മിഭായി തുറന്നുകൊടുത്ത സേതുലക്ഷ്മി പാലം ആണ് നീണ്ടകരയിൽ ആദ്യമുണ്ടായിരുന്നത്. ഇപ്പോഴും നീണ്ടകരപ്പാലത്തോട് ചേർന്നുള്ള ശംഖുമുദ്ര പതിപ്പിച്ച ശിലാഫലകവും കരിങ്കൽകെട്ടുകളും സേതുലക്ഷ്മി പാലത്തിന്റെ അടയാളങ്ങളാണ്.
ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി ജില്ലയിൽ നീണ്ടകര കൂടാതെ കന്നേറ്റി, ചവറ, ഇത്തിക്കര, നീരാവിൽ, കടവൂർ, മങ്ങാട് എന്നിവിടങ്ങളിലും പുതിയ പാലം നിർമിക്കും. ഇതിൽ കന്നേറ്റിയിലും ഇത്തിക്കരയിലും നിലവിലെ പാലത്തിന് രണ്ടുവശത്തായി പുതിയപാലം വരും. ചവറയിൽ പുതുതായി ഒരു പാലമേയുള്ളൂ. നിലവിലെ ആർച്ച് പാലവും ഭാവിയിൽ ഉപയോഗിക്കും. നീരാവിൽ, കടവൂർ, മങ്ങാട് പാലം ദേശീയപാതയുടെ ഭാഗമായ ബൈപാസിൽ ആണ്. ഇവിടങ്ങളിൽ പുതുതായി ഓരോ പാലമാണ് നിർമിക്കുന്നത്. ഇവിടങ്ങളിലും പൈലിങ്ങിന് നടപടിയായി.
കയർ ഭൂവസ്ത്ര വിതാനത്തിന് വെളിയം ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം
കാെട്ടാരക്കര : കാെട്ടാരക്കര ബ്ലാേക്ക് പഞ്ചായത്ത് പരിധിയിലെ വെളിയം ഗ്രാമ പഞ്ചായത്തിന് കയർ ഭൂവസ്ത്ര വിതാനത്തിന് ഒന്നാം സ്ഥാനം.
കാെട്ടാരക്കരയിൽ വച്ച് നടന്ന സെമിനാറിൽ വ്യവസായ വകുപ്പാണ് പുരസ്കാരം നൽകിയത്. കൊട്ടാരക്കര ബ്ലാേക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ .ബി നാേജിന് പുരസ്കാരം കെെമാറുകയായിരുന്നു. 2021 – 22 സാമ്പത്തിക വർഷത്തിൽ താെഴിലുറപ്പ് താെഴിലാളികൾ ചേർന്നാണ് ചെറുതാേടിന്റെ കരയിലും മറ്റും കയർ ഭൂവസ്ത്ര വിതാനം ചെയ്തത്.
ഇതിനായി താെഴിലുറപ്പ് സ്ത്രീകൾക്ക് പഞ്ചായത്ത് പരിശീലനം നൽകിയിരുന്നു. വെളിയം പഞ്ചായത്ത് വെെസ് പ്രസിഡന്റ് രമണി, സാേമൻ എന്നിവർ പങ്കെടുത്തു.
വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിലെ ഇണ്ടിളയപ്പൻ സ്വാമിക്ഷേത്ര സമർപ്പണം നടത്തി
ഓയൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് വെളിനല്ലൂർ ശ്രീരാമ ക്ഷേത്രപരിസരത്ത് പുതുതായി നിർമ്മിച്ച ഇണ്ടിളയപ്പൻ സ്വാമി ക്ഷേത്ര സമർപ്പണം വിവിധ പരിപാടികളോടെ ഇന്ന് നടത്തി. ഇന്ന് (ഞായർ ) രാവിലെ 6 ന് അധിവാസത്തിങ്കൽ പൂജ, ഇണ്ടിളയപ്പൻ സ്വാമിക്ക് ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നീ കലശപൂജകവും കലശാഭിഷേകവും നവശക്തി ഹോമം, ജീർണ്ണാഷ്ടബന്ധോ ദ്വാസന.
8.10 നും 9.05 നും മധ്യേ ഉത്രം നക്ഷത്രത്തിൽ വൃശ്ചികം രാശിശുഭമുഹൂർത്തത്തിൽ ഇണ്ടിളയപ്പൻ സ്വാമിക്ക് അഷ്ടബന്ധ ന സ്ഥാപന ബ്രഹ്മ കലശാഭിഷേകം തുടർ ക്രിയകൾ പരികലശാഭിഷേകം. ഗോളകാ സമർപ്പണം തൽ ശുദ്ധ ക്രിയകൾ, പൂജ, അവ സ്രാവ പോഷണം, ശ്രീ ദൂത ബലി , എന്നിവയോടെ ക്ഷേത്ര സമർപ്പണം നടത്തും. തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് ക്ഷേത്രസമർപ്പണത്തിന് മുഖ്യ കാർമ്മികത്വം വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം പി.എം. തങ്കപ്പൻ , ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്.പ്രകാശ്, ബോർഡ് ഉദ്യോഗസ്ഥരായ പി.കെ. ലേഖ, ബി.സുനിൽ കുമാർ, വാസുദേവൻ നമ്പൂതിരി, ആർ. അജിത് കുമാർ, ആർ. സംഗീത്, എസ്. കാവേരി, ഗോപകുമാർ, എന്നിവർ ക്ഷേത്രസമർപ്പണ ചടങ്ങിൽ പങ്കെടുത്തു.
ലഹരിക്കെതിരെ സ്റ്റുഡന്റ് പേലീസ് കേഡറ്റുകൾ ബോധവൽക്കരണ സൈക്കിൾ റാലിനടത്തി
പൂയപ്പള്ളി: പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എസ് പി സി യോദ്ധാവ് പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെയുള്ള ബോധവത്കരണസൈക്കിൾ റാലി നടത്തി.പൂയപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർഅഭിലാഷ്. എ. ആർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
പൂയപ്പള്ളി ജംഗ്ഷനിൽ കേഡറ്റുകളും പൊതുജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും ഓട്ടോ റിക്ഷാ ഡ്രൈവർമാരും അധ്യാപകരും പി. റ്റി. എ അംഗങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പ്രസ്തുത പരിപാടികളിൽ വാർഡ് മെമ്പർ രാജു ചാവടി, പി. റ്റി. എ പ്രസിഡന്റ് പ്രിൻസ് കായില,സീനിയർ അസിസ്റ്റന്റ് ഗിരിജ എ. എൻ,എ. എസ്. ഐ ബേബി മോഹൻ,ഡ്രിൽ ഇൻസ്‌ട്രക്ടർ ബിജുകുമാർ റ്റി. എ, സി. പി. ഒ റാണി. വി എന്നിവർ പങ്കെടുത്തു.
ബോധവത്ക്കരണ ശിൽപ്പശാല 26 ന്
ശാസ്താംകോട്ട: നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസും കുന്നത്തൂർ ഠൗൺ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയംതൊഴിൽ ബോധവത്ക്കരണ ശിൽപ്പശാല 26 ന് രാവിലെ 10ന് ശാസ്താംകോട്ട ബി.ആർ.സി ഹാളിൽ നടക്കും.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും ശാസതാംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഗീത അധ്യക്ഷത വഹിക്കും.
എസ്.ഷാജിതാ ബീവി, എസ്.ബാബു എന്നിവർ ക്ലാസ് നയിക്കും
മയ്യത്തുംകരയിൽ കുടുംബ ക്ഷേമ ഉപകേന്ദ്രം; നിവേദനം നൽകി
പോരുവഴി: പോരുവഴി പഞ്ചായത്തിലെ പതിനാലാം വാർഡിലെ മയ്യത്തുംകരയിൽ പഞ്ചായത്ത് വക സ്ഥലത്ത് കുടുംബ ക്ഷേമ ഉപകേന്ദ്രം നിർമ്മിക്കുന്നതിന് 15 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എച്ച്.എം അധികൃതർക്ക് നിവേദനം നൽകി.
പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിൽ ഉപകേന്ദ്രത്തിനായി ബഹുനില മന്ദിരം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നുള്ള കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശുപാർശ കത്തോടെയാണ് നിവേദനം നൽകിയത്.കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വരിക്കോലിൽ ബഷീർ,പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത്,വൈസ് പ്രസിഡന്റ്
നസീറാ ബീവി,അരുൺ ഉത്തമൻ,അബ്ദുൾ സമദ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.
ജൽ ജീവൻ മിഷൻ പ്രവർത്തികൾക്കായി വോളണ്ടിയർമാരെ നിയമിക്കുന്നു
ശാസ്താംകോട്ട:വാട്ടർ അതോറിട്ടിയുടെ ശാസ്താംകോട്ട സബ് ഡിവിഷൻ്റെ പരിധിയിൽ നടന്നുവരുന്ന ജൽ ജീവൻ മിഷൻ പ്രവർത്തികൾക്കായി ജെ.ജെ.എം വാളണ്ടിയർമാരെ ആവശ്യമുണ്ട്. സിവിൽ മെക്കാനിക്കൽ ഐ.റ്റി.ഐയിൽ കുറയാത്ത യോഗ്യത ഉള്ളവർ 25 ന് രാവിലെ 11.30 ന് ശാസ്താംകോട്ട വാട്ടർ അതോറിട്ടി സബ് ഡിവിഷൻ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.സ്വന്തമായി ഇരുചക്രവാഹനവും ലൈസൻസും ഉണ്ടായിരിക്കണം. മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പുരോഗമനകലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ഭരണിക്കാവിൽ നടക്കുന്ന സാംസ്‌കാരികോത്സവം തിങ്കളാഴ്ച സമാപിക്കും
ശാസ്താംകോട്ട : പുരോഗമന കലാ സാഹിത്യ സംഘം കുന്നത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ നടക്കുന്ന സാംസ്‌കാരികോത്സവം തിങ്കളാഴ്ച സമാപിക്കും.സാംസ്‌കാരിക ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന യോഗം പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ ഉദ്ഘാടനം ചെയ്തു.പി ശ്രീരാമൻ അധ്യക്ഷത വഹിച്ചു.സിപിഎം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി.ആർ ശങ്കരപ്പിള്ള,പുകസ ജില്ലാ സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ,പി.കെ അനിൽകുമാർ ,എസ്.രൂപേഷ്,പി.അഖിൽ
തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഇടം ശാസ്താംകോട്ട അവതരിപ്പിച്ച ആർട്ടിക്ക് എന്ന നാടകവും നടന്നു.ഞായർ വൈകിട്ട് 5ന് നടക്കുന്ന
യോഗം പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കിരൺബാബു ഉദ്ഘാടനം ചെയ്യും.മാധ്യമ പ്രവർത്തകൻ എൽ.നൗഫൽ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് രാത്രി ഏഴുമുതൽ മൈനാഗപ്പള്ളി ജ്വാല അവതരിപ്പിക്കുന്ന വിനയചന്ദ്രൻ കവിതകളുടെ ദൃശ്യവിഷ്ക്കാരം നടക്കും.24ന് വൈകിട്ട് 5ന് സമാപന യോഗം രാജ്യസഭാ അംഗം എ.എ റഹിം ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡോ.പി.കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് രാത്രി ഏഴിന് ബാസ്റ്റിൻ ജോൺ അവതരിപ്പിക്കുന്ന ഗസൽ എന്നിവ നടക്കും.
മെഡിസെപ്പിൽ ആറായിരം രൂപ പ്രതിവർഷം അടയ്ക്കുന്നവർക്ക് സമ്പൂർണ ചികിത്സ ഉറപ്പ് വരുത്തണമെന്ന് കെഎസ്എസ്പിഎ
ശാസ്താംകോട്ട:മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ആറായിരം രൂപ പ്രതിവർഷം അടയ്ക്കുന്ന പെൻഷൻകാരടക്കമുള്ള ഉപഭോക്താക്കൾക്ക് സമ്പൂർണ ചികിത്സ ഉറപ്പ് വരുത്തണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ആവശ്യപ്പെട്ടു.എംപാനൽ ചെയ്യപ്പെട്ട മിക്ക ആശുപത്രികളും ഭാഗികമായ ചികിത്സാ ചിലവ് മാത്രമാണ് അനുവദിക്കുന്നത്.
കെഎസ്എസ്പിഎ ശാസ്താംകോട്ട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് ബി.എം.ഐ നാസർഷാ അധ്യക്ഷത വഹിച്ചു.ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,മണ്ഡലം പ്രസിഡന്റ് എൻ.സോമൻപിള്ള, കെഎസ്എസ്പിഎ കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി,ശൂരനാട് വാസു,എൻജിഒ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് കാട്ടുവിള ഗോപാലകൃഷ്ണ പിള്ള,കെപിഎസ്റ്റിഎ സബ് ജില്ലാ സെക്രട്ടറി വി.വിജേഷ് കൃഷ്ണൻ,ലൂക്കോസ് മാത്യു,പി.ജി മോഹനൻ,സൈറസ് പോൾ,എൻ.ശിവൻ പിള്ള ,സാവിത്രി എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ:നാസർഷാ. എം.ഐ(പ്രസിഡന്റ് ),എച്ച്. എ സലിം (സെക്രട്ടറി ),എ.ശിവൻപിള്ള (ട്രഷറർ),
സാവിത്രി(വനിതാ ഫോറം പ്രസി.).
പ്രതിഷേധ ധര്‍ണ
കരുനാഗപ്പള്ളി സപ്ലൈകോ ഗ്യാസ് ഏജൻസിയിൽ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ 1200 ഗ്യാസ് കണക്ഷന്കൾ സ്വകാര്യ ഏജൻസിക്ക് നൽകിയതിൽ പ്രതിഷേധിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ ഐഎൻടിയുസി സിഐടിയു യൂണിയനുകൾ സപ്ലൈകോ ഗ്യാസ് ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു
സിഐടിയു യൂണിയൻ സെക്രട്ടറി ജി, സുനിൽ അധ്യക്ഷത വഹിച്ചു സി ഐ റ്റി യു പ്രസിഡന്റ് v ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി ടിപിഎസ് സുരേഷ്, ടി. സുഭാഷ് എന്നിവർ പ്രസംഗിച്ചു IOC മാറ്റി കൊടുത്ത കണക്ഷൻ തിരികെ ലഭിക്കാത്ത പക്ഷം അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു
ലക്ഷ്യം നേടാൻ കഠിന അധ്വാനം മാത്രമാണ് മാർഗം. എ ഷാജഹാൻ ഐഎഎസ്
കരുനാഗപ്പള്ളി.ലക്ഷ്യം നേടുന്നതിന് കഠിനമായ പ്രയത്നം മാത്രമാണ് വഴി എന്നും,കുറുക്കു വഴികൾ ഒന്നും തന്നെ ഇല്ല എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഐഎഎസ് അഭിപ്രായപ്പെട്ടു.ജീവിത വിജയം കഠിന അധ്വാനത്തിന്റെ ഫലമാണ് അതുകൊണ്ട് വിദ്യാർഥജീവിതത്തിൽ എത്രമാത്രം ജാഗ്രത യോടെ ലക്ഷ്യത്തെ പിന്തുടരുന്നോ അത്ര തന്നെ അത് നേടുവാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. സാധാരണക്കാരായ മനുഷ്യന് ജീവിത ലക്ഷ്യപൂർത്തീകരണത്തിന് ആനന്ദകുമാർ എന്ന മനുഷ്യൻ നമുക്ക് കാട്ടിനൽകിയ മാർഗം നമുക്ക് മുന്നിലുണ്ട്.
സൂപ്പർ 30എന്ന ഒരു സിനിമയിലൂടെ സാധാരക്കാരായ പിന്നോക്ക കുടുംബങ്ങളിൽ പെട്ട കുട്ടികൾക്ക് തീവ്ര പരിശീലനം നൽകി ഐ ഐ ടി യിൽ പ്രവേശനം നൽകിയത് മാതൃകയാണ്.
സി ആർ മഹേഷ് എം. എൽ. എ യുടെ മണ്ഡലവികസന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സിവിൽ സർവീസ് പരിശീലനപരിപാടിയുടെ ഓഫ് ലൈൻ ക്ലാസ്സുകളുടെ ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.2021സെപ്റ്റംബറിൽ ആരംഭിച്ച സ്മാർട്ട് കെ പദ്ധതി ഓൺലൈൻ ആയി ട്ടാണ് തുടർന്നിരുന്നത്. ഇനി മുതൽ ഓഫ്‌ലൈൻ പരിശീലനം ആയിരിക്കുമെന്നും 2024ലെ സിവിൽ സർവീസ് പരീക്ഷക്ക്‌ബിരുദ, പോസ്റ്റ് ഗ്രാജുവേറ്റ്വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനു ‘സൂപ്പർ 30’പദ്ധതി ഉടൻ ആരംഭിക്കുമെന്ന് സി ആർ മഹേഷ് എം എൽ എ അറിയിച്ചു
കെ എം അനിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെന്റ് ഗ്രിഗോരിയസ് സ്കൂൾ ചെയർമാൻ ജോർജ് കാട്ടൂർ, ഡയറക്ടർ ജിജോ ജോർജ്, സജീവ് മാമ്പറ, അർജുൻ ആർ ശങ്കർ, സനജൻ എന്നിവർ സംസാരിച്ചു, തൃശൂർ ആസ്ഥാനമായ ലേൺ സ്ട്രോക്ക് എന്ന സ്ഥാപനമാണ് പരിശീലനം നൽകുന്നത്.