2000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കളെ എക്‌സൈസ് ആന്റി നർക്കോട്ടിക് സ്‌ക്വാഡ് പിടികൂടി

Advertisement

കൊല്ലം.  മാനസികവിഭ്രാന്തി ക്കും മറ്റുമായി സൈക്കോട്രോപ്പിക്ക് ഡ്രഗ്  ഇനത്തിൽ പെടുന്ന വിവിധ ഗുളികകൾ കൊല്ലം ജില്ലയിലാകെ അനധികൃതമായി  ലഹരിക്കായി വിതരണം ചെയ്യുന്ന യുവാക്കള്‍ പിടിയില്‍.

മയ്യനാട് വില്ലേജിൽ വലിയവിള സുനാമി ഫ്ലാറ്റിൽ ബ്ലോക്ക്‌ 19/1  ൽ നിന്നും ഇപ്പോൾ താമസം ഉളിയകോവിൽ തറയിൽകട  വിഷ്ണു നിവാസ് മാതൃകാ നഗർ ൽ താമസിക്കുന്ന അനന്തു (29 ) മുണ്ടക്കൽ വില്ലേജിൽ മുണ്ടക്കൽ പുതുവൽ പുരയിടം തിരുവാതിര നഗർ 10 അലക്സ്  (26 ) എന്നിവരെ 2000 ലഹരി ഗുളികകളുമായി കൊല്ലം ആശ്രാമത്തുനിന്നും കൊല്ലം ആന്റി  നർക്കോട്ടിക് സ്‌ക്വാഡ് പിടികൂടി. 

അനന്ദുവിന്റെ കീഴിൽ 20 ഓളം യുവാക്കൾ അടങ്ങിയ വൻ  റാക്കറ്റ് കൊല്ലം മുണ്ടക്കൽ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്നു മാസം തോറും 8000 മുതൽ 10000 ഗുളികകൾ വരെ മുംബൈയിൽ നിന്നും കൊറിയർ എത്തിച്ച് ടി  റാക്കറ്റിലുള്ള യുവാക്കളെ ഉപയോഗിച്ച് വിറ്റഴിക്കുന്നതാണ് ഇവരുടെ രീതി. ഒരു ഗുളിക 200 രൂപ നിരക്കിൽ ആണ് ഇവർ കച്ചവടം നടത്തുന്നത് സ്കൂൾ കോളേജ് വിദ്യാർത്ഥികളും യുവാക്കളും ആണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ ഈ റാക്കറ്റിൽ ഉൾപ്പെട്ട യുവാക്കൾക്ക് ഗുളിക കച്ചവടം നടത്താനായി മൊബൈൽ ഫോണും വാഗണങ്ങളും അനന്തു എത്തിച്ചു നൽകും. ദിവസേന വിൽപ്പന നടത്തി കിട്ടുന്ന തുക അതാത് ദിവസം രാത്രി തന്നെ അനന്തുവിനെ ഏൽപ്പിക്കുകയും അടുത്ത ദിവസത്തേക്ക് വിൽപ്പനയ്ക്കായുള്ള ഗുളികകൾ അപ്പോൾ തന്നെ നൽകുകയും ആണ് പതിവ് സ്വകാര്യ കൊറിയർ കമ്പനി വഴി മുംബൈയിൽ നിന്ന് വരുത്തിയ ഗുളികകൾ വാങ്ങാൻ എത്തിയപ്പോഴാണ് ഇവർ എക്സൈസ് പിടിയിൽ ആയത്.

യുവാക്കളെ പെട്ടെന്ന് അടിമകൾ ആക്കുന്ന ഗുളിക ഉപയോഗം മോചനം കിട്ടാൻ ഏറ്റവും പ്രയാസകരമായ ലഹരി ഉപയോഗമാണ് ടി ഗുളികകൾ പൊടിച്ചു വെള്ളത്തിൽ കലക്കി ഇഞ്ചക്ഷൻ  ചെയ്താണ് കൂടുതലായി ഉപയോഗിക്കുന്നത് ദിവസേന 100 കണക്കിന് യുവാക്കളും വിദ്യാർത്ഥികളും ആണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവരുടെ കയ്യിൽ നിന്നും ഗുളികകൾ വാങ്ങുന്നത് സ്കൂൾ കോളേജ് പരിസരം സുനാമി ഫ്ലാറ്റ് ബീച്ച് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ കൂടുതലായി കച്ചവടം നടത്തുന്നത്. ടി ഗുളികകളുടെ മാരക പാർശ്വഫലങ്ങൾ അറിയാവുന്നതിനാൽ ഇവര്‍ ആരും തന്നെ ടി ഗുളികകൾ ഉപയോഗിക്കാറില്ല എന്ന വസ്തുതയും ചോദ്യം ചെയ്യലിൽ അറിയാൻ കഴിഞ്ഞു. കൊള്ള ലാഭം ലക്ഷ്യമാക്കിയാണ് ടി ഗുളികകൾ കച്ചവടം നടത്തി വരുന്നതെന്നും ഇവര്‍ പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ സംഘത്തിലെ മറ്റു കണ്ണികളെ ഉടൻ കണ്ടെത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണർ B. സുരേഷ് അറിയിച്ചു.

ഷെഡ്യൂൾ H1 ൽ പെട്ട ഈ മയക്കുമരുന്ന് ഗുളികകൾ അനധികൃതമായി കടത്തിക്കൊണ്ടുവന്നത് ഡ്രക്സ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് പ്രകാരം             കുറ്റകരമായതിനാൽ  കർശന നടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്ന് ഡ്രസ്സ് കൺട്രോളറും അറിയിച്ചു.സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു, പ്രിവൻ്റീവ് ആഫീസർമാരായ മനു, രഘു, സിവിൽ എക്സൈസ് ആഫീസർമാരായ ജൂലിയൻ ക്രൂസ്, ശ്രീനാഥ്, ഗോപകമാർ, അജിത്ത്, മുഹമ്മദ് കാഹിൽ എന്നിവരും പങ്കെടുത്തു.

Advertisement