ഓച്ചിറ. വലിയകുളങ്ങര പള്ളിമുക്ക് ദേശീയപാതയിൽ വാഹനാപകടം അപകടത്തിൽ ഒരാൾ മരിച്ചു. മിനിവാൻ നിയന്ത്രണം വിട്ട് ബൈക്കുകളിലും സൈക്കിളിലും ഇടിച്ചു കയറുകയായിരുന്നു. കവിയിൽ മുക്കിൽ വാടകക്ക് താമസിക്കുന്ന പാക്ക് കച്ചവടക്കാരൻ നൗഷാദ് ആണ് മരിച്ചത്.
അപകടം പരബ്രഹ്മ ആശുപത്രിക്ക് സമീപം ആണ് സംഭവം. ഒരു എയിസ് പിക്കപ്പ് വാനും മൂന്നു സ്കൂട്ടറും ഒരു സൈക്കിളും ഒരു കാറും തമ്മിലാണ് കൂട്ടിയിടി ഉണ്ടായത്.പരുക്ക് പറ്റിയവരെ പരബ്രഹ്മ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.