വിവാഹ ചടങ്ങിനൊപ്പം ആതുര സഹായവും

Advertisement

കരുനാഗപ്പള്ളി.മാതൃകയായി നവവധൂവരൻമാർ
         ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 3-ാം വാർഡ് മെമ്പർ സി.ബേബിയുടെയും പുത്തൻമണ്ണേൽ ചന്ദ്രന്‍റെയും മകന്‍ വിഷ്ണു ചന്ദ്രന്റെയും, അഴീക്കൽ പൂമുഖത്ത് കുമാറിന്റെയും, രശ്മിയുടെയും മകള്‍ മീനുകുമാറും തമ്മിലുള്ള വിവാഹത്തിന് നിർദ്ധനരായ രോഗാതുരരായ ആൾക്കാരെ കണ്ടെത്തി സഹായിക്കുന്ന വാതിൽപ്പടി സേവനത്തിന് ഉള്ള ആദ്യ ധനസഹായം കൈമാറി.

തൃശ്ശൂർ പോലീസ് അക്കാഡമിയിൽ സിവിൽ പോലീസ് ഓഫീസർ ആണ് വിഷ്ണുചന്ദ്രൻ, ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. യു. ഉല്ലാസ് ചെക്ക് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ടി. ഷൈമ, മെമ്പറൻമാരായ . ഷിജി,പ്രേമചന്ദ്രൻ,ഹജിത, സരിത, ഉദയകുമാരി, പ്രസീതകുമാരി,സുജിമോൾ,രമ്യ തുടങ്ങിയവർ പങ്കെടുത്തു.

Advertisement