കൊല്ലം. മടത്തറയിൽ നിന്നും കാർ മോഷണം നടത്തിയയാളെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ആശുപത്രിയുടെ പാർക്കിംങ്ങിൽ നിന്നു മാണ് കാർ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചയോടെ മടത്തറയിൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ മോഷണം പോകുന്നത്. തൊട്ടടുത്തുണ്ടായിരുന്ന ഇരുചക്രവാഹനങ്ങളിൽ നിന്നും ഇന്ധനവും ഇയ്യാൾ ഊറ്റിയെടുത്തിരുന്നു.വാഹനംകാണാതായതിനെതുടർന്ന് വാഹന ഉടമ ചിതറ പോലീസിൽ പരാതി നല്കി.തുടർന്ന് നടത്തിയ പരിശോധനകളിലാണ് നെടുമങ്ങാട് ആശുപത്രിയുടെ പാർക്കിംങ്ങിൽ നിന്നും ചിതറ പോലീസ് കാർ കണ്ടെത്തുന്നത്.
കാറിനുളളിൽ മോഷ്ടാവ് കിടന്നുറങ്ങുകയായിരുന്നു.നെടുമങ്ങാട് നരിക്കല്ല് സ്വദേശി പ്രസിനാണ് അറസ്റ്റിലായത്.. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സമാനമായ നിരവധി കേസുകള്‍ നടത്തിയെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. ചിതറയിലെ മറ്റൊരു വീട്ടിൽനിന്നും റബ്ബർ ഷീറ്റ് മോഷണം നടത്തിയെന്നും അത് പാലോട് വില്പന നടത്തിയെന്നും ഇയാൾ മൊഴി നൽകി.മോഷണം നടത്തുന്ന വാഹനങ്ങൾ രണ്ടു ദിവസം ഉപയോഗിച്ചതിനു ശേഷം എടുത്തയിടത്ത് തന്നെ തിരിച്ചിടുകയോ പോലീസ് സ്റ്റേഷനുകളുടെ സമീപത്ത് ഉപേക്ഷിച്ചു മറ്റൊരു വാഹനവും എടുത്ത് പോകുന്നതാണ് ഇയ്യാളുടെ രീതി.
പകൽ മുഴുവൻ ബസ്സിൽ യാത്ര ചെയ്തതിനു ശേഷം രാത്രിയോടെ ബസ്സിൽ നിന്നും ഇറങ്ങി സൗകര്യപ്പെടുന്ന എവിടെ നിന്നെങ്കിലും വാഹനം എടുത്തു കൊണ്ടു പോകും ചെയ്യും.അവസാനം രാജാക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്ന് സമാനമായി കാർ മോഷണം നടത്തിയിരുന്നു.അതിന് പിടിയിലായി പുറത്തിറങ്ങിയതിന് ശേഷമാണ് ഈ മോഷണം.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.