നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയും പള്ളിശ്ശേരിക്കൽ സ്വദേശിയുമായ യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി
ശാസ്താംകോട്ട : നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി നാടു കടത്തി.ശാസ്താംകോട്ട
പള്ളിശ്ശേരിക്കൽ ബിജീഷ് ഭവനിൽ ബിജീഷ് കൃഷ്ണ(30) നെയാണ് ജില്ലയിൽ നിന്നും നാടുകടത്തിയത്.ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഇൻസ്‌പെക്ടർ ആർ.നിശാന്തിനിയാണ് നാട് കടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്.6 മാസ കാലയളവിലേക്കാണ് ഉത്തരവ് ബാധകമാകുക.ജില്ലയ്ക്ക് പുറത്ത് ഇയ്യാൾ താമസിക്കുന്ന സ്ഥലവും വിശദ വിവരവും ശാസ്താംകോട്ട എസ്.എച്ച്.ഒ മുൻപാകെ അറിയിക്കണെമന്നും ഉത്തരവിൽ പറയുന്നു.
2017 ഏപ്രിൽ 2ന് ബിജെഷിനെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം നിമിത്തം പള്ളിശ്ശേരിക്കൽ സ്വദേശിയുടെ വീട്ടിൽ കൂട്ടാളികൾക്കൊപ്പം അതിക്രമിച്ചു കയറി വടിവാളും കമ്പിവടിയും ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ നാലാം പ്രതിയാണ്. ശാസ്താംകോട്ട സ്വദേശിയെ 2021ഫെബ്രുവരിയിൽ
രാത്രിയിൽ ബിജീഷും കൂട്ടാളികളും ചേർന്ന് കമ്പിവടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയും പള്ളിശ്ശേരിക്കൽ സ്വദേശിയെയും സുഹൃത്തിനെയും കമ്പിവടി കൊണ്ട്അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ടാം പ്രതിയുമാണ്.2022 ജൂണിൽ രാത്രി 10.30ന് കീർത്തി ഗ്യാസ് ഏജൻസിക്ക് സമീപം വച്ച് ബൈക്കുകളിൽ വരികയായിരുന്ന നാല് പേരെ കുത്തിയും അടിച്ചും പരിക്കേൽപ്പിച്ച കേസിൽ രണ്ടാം പ്രതിയുമാണ് ബിജീഷ്.
കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ജാതിപ്പേര് വിളിച്ച് ആക്രമിച്ചതായി പരാതി
കിഴക്കേ കല്ലട: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മുട്ടത്തെ
ജാതിപ്പേര് വിളിച്ച് ആക്രമിച്ചതായി പരാതി.പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറും സുഹൃത്തും ചേർന്നാണ് അസഭ്യം പറഞ്ഞു കൊണ്ട് ആക്രമിച്ചതും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതും.ദീപാവലി ദിവസം ഇയ്യാളും മറ്റ് മൂന്ന് താൽക്കാലിക ജീവനക്കാരായ വനിതകളും ചേർന്ന് കൊട്ടാരക്കര മീൻപിടി പാറയിൽ പോകുകയും അവിടെ വച്ച് ഒരു വനിതാ ജീവനക്കാരിയുടെ സുഹൃത്ത് ആക്രമിക്കുകയും ചെയ്തിരുന്നു.ഇത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടുന്നതിനു വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചു കൊണ്ട് നിൽക്കയാണ് വൈസ് പ്രസിഡന്റിനു നേരെ ആക്രമണം നടന്നത്.അതിനിടെ സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.ഷാജി മുട്ടത്തെ ആക്രമിച്ച
താത്കാലിക ഡ്രൈവറെ പിരിച്ചുവിടണമെന്ന് കോൺഗ്രസ് കിഴക്കേ കല്ലട മണ്ഡലം കമ്മിറ്റി
ആവശ്യപ്പെട്ടു.പ്രസിഡന്റ് ചന്ദ്രൻ കല്ലട അധ്യക്ഷത വഹിച്ചു.
അഭിരാമിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായ കേരള ബാങ്കിനെതിരെയും സർഫാസി നിയമത്തിനെതിരെയും പതാരത്ത് കോൺഗ്രസിന്റെ ജനകീയ പ്രതിരോധ കൺവൻഷൻ
പതാരം: വായ്പാ കുടിശ്ശിഖയെ തുടർന്ന് ബാങ്ക് ജപ്തി നോട്ടീസ് നോട്ടീസ് സ്ഥാപിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ സ്വദേശിനി അഭിരാമിയുടെ മരണത്തിന് കാരണക്കാരായ കേരള ബാങ്കിനെതിരെയും സർഫാസി നിയമത്തിനെതിരെയും പതാരത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ കൺവൻഷൻ സംഘടിപ്പിച്ചു.കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ,ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,കെപിസിസി ജനറൽ സെക്രട്ടറിമാരായ എ.ഷാനവാസ് ഖാൻ,എൽ.കെ ശ്രീദേവി, തൊടിയൂർ രാമചന്ദ്രൻ,ആർ.രാജശേഖരൻ,
കെ.കൃഷ്ണൻ കുട്ടി നായർ,
പി.ജർമിയാസ്,മുനമ്പത്ത് വഹാബ്,പി. നൂറുദ്ദീൻ കുട്ടി,കാരുവള്ളി ശശി, കല്ലട ഗിരീഷ് ,രവി മൈനാഗപ്പള്ളി,പി.കെ രവി,ഗോകുലം അനിൽ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ.സുകുമാരൻ നായർ,തുണ്ടിൽ നൗഷാദ് എന്നിവർ പ്രസംഗിച്ചു.
പതാരത്ത് നടന്ന ജനകീയ പ്രതിരോധ കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി കേരള ബാങ്കിന്റെ ജപ്തി നടപടികൾ മൂലം ആത്മഹത്യ ചെയ്ത അഭിരാമിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു
പതാരത്ത് ചരിത്രോത്സവം
പതാരം:ലൈബ്രറി കൗൺസിൽ ശൂരനാട് സമിതിയുടെയും ബോൾഷേവിക്ക് ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ ചരിത്രോത്സവം നടത്തി.പതാരം ജംഗ്ഷനിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസാർ ഷാഫി ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് ആർ.രാഹുൽ അധ്യക്ഷത വഹിച്ചു.
എൻ.എസ്.റസീന വിഷയമവതരിപ്പിച്ചു.താലൂക്ക് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം മനു .വി.കുറുപ്പ്,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.സി സുഭദ്രമ്മ,
പഞ്ചായത്ത് കൗൺസിൽ കൺവീനർ ഇ.നിസാമുദ്ദീൻ,ഗ്രന്ഥശാല സെക്രട്ടറി ആരിഫ്ഖാൻ എന്നിവർ സംസാരിച്ചു,
മൈനാഗപ്പള്ളി കെഎസ് ഈ ബി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്
മൈനാഗപ്പള്ളി. പുത്തൻ ചന്തയിൽ പ്രവർത്തിച്ചിരുന്ന
കെ എസ് ഈ ബി ഓഫീസ് പബ്ളിക് മാർക്കറ്റിന് സമീപമുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റി.
അസൗകര്യങ്ങളിൽ നട്ടം തിരിയുന്ന ഓഫീസ് കെട്ടിടം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യങ്ങളുയർന്നിരുന്നു.
25-ാം തീയതി മുതൽ പ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു
ദുരന്തത്തെ മാടിവിളിച്ച് കുന്നത്തൂർ കരിമ്പിൻപുഴ പഴയ പാലം
കുന്നത്തൂർ : അപകടം പതിയിരിക്കുന്ന കുന്നത്തൂർ കരിമ്പിൻപുഴ പഴയ പാലം നാട്ടുകാർക്ക് ഭീഷണിയാകുന്നു.കുന്നത്തൂരിനെ കടമ്പനാട് വഴി പത്തനംതിട്ട ജില്ലയുമായി ബന്ധിപ്പിക്കുന്ന ഈ പാലം നെടിയവിള – വേമ്പനാട്ടഴികത്ത് മുക്ക് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. കല്ലടയാറ്റിൽ പതിക്കുന്ന കരിമ്പിൻപുഴ ഏലാ തോടിനു കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന് വർഷങ്ങൾക്കു മുമ്പ് ബലക്ഷയം നേരിട്ടു.ബ്രിട്ടീഷുകാരുടെ കാലത്ത് പണിത പാലമായിരുന്നു ഇത്.
നാട്ടുകാർ പുതിയ പാലത്തിനായി മുറവിളി ശക്തമാക്കിയതോടെ പുതിയ പാലം നിർമ്മാണം ആരംഭിച്ചു.കിതച്ചും തളർന്നും നിർമ്മാണം പുരോഗമിച്ച പാലം ഒടുവിൽ ഉദ്ഘാടനം പോലും നടത്താതെയാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്.പ്രധാനപാതയായിട്ടും പാലം നിർമ്മാണം പൂർത്തിയായപ്പോൾ കലുങ്ങിന്റെ വീതിയിലാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.എന്നാൽ പുതിയ പാലം തുറന്നിട്ട് പത്ത് വർഷത്തിലധികമായിട്ടും തകർന്ന പഴയ പാലം പൊളിച്ചു മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല.കൈവരികൾ പൂർണമായും തകർന്നു.
കാട് മൂടി കിടക്കുകയാണ്.ബീമുകളും സ്പാനുകളുമെല്ലാം അടർന്നു വീണു കൊണ്ടിരിക്കുന്നു.പാലത്തിലൂടെയുള്ള
റോഡും തകർന്നു പാലത്തിലൂടെ യുവാക്കൾ ഇരുചക്ര വാഹനങ്ങളിൽ അമിത വേഗതയിൽ ചീറിപ്പായുന്നത് പതിവാണ്.വലിയ വാഹനങ്ങളും ഇതുവഴി സഞ്ചരിക്കാറുണ്ട്.ഏത് നിമിഷവും തകർന്നു വീഴാവുന്ന പാലത്തിലൂടെയാണ് ഇവരുടെ യാത്ര.ജനവാസം തീരെ കുറവായ ഇവിടെ അപകടമുണ്ടായാൽ പുറംലോകം ഉടൻ അറിയണമെന്നില്ല.സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയാണ് ഈ ഭാഗം.രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്നതും ഇവിടെ തന്നെ.എംഎൽഎ അടക്കമുള്ളവരോട് നിരവധി തവണ പാലം പൊളിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
കലാകായിക മത്സരങ്ങളും അഖിലകേരള വടം വലി മത്സരവും
ഓയൂർ: ഓർകോട് കൊക്കാട് പൗരസമിതിയുടെ നേതൃത്വത്തിൽ കൊക്കാട് വെച്ച് കലാ കായിക മത്സരവും മൂന്നാമത് അഖില കേരള വടം വലിയും സംഘടിപ്പിച്ചു. വൈകിട്ട് ചേർന്ന സംസ്‍കാരിക സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം അൻസർ അധ്യക്ഷതവഹിച്ചു. തായിസ് മുഹമ്മദ് സ്വാഗതം ആശംസിച്ചു.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ടി കെ ജ്യോതി ദാസ്, ഡി രമേശ്, മുൻ ഗ്രാമ പഞ്ചായത്ത് അംഗങൾ ആയ ബി രേഖ, സുനിൽ കുമാർ, പൗര സമിതി അംഗങ്ങൾ ആയ ഹേമന്ത്, മനീഷ്,കേരളവ്യാപാരി വ്യവസായി എകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ സിറാജ്ജുദീൻ എന്നിവർ പ്രസംഗിച്ചു.
ഗതാഗത നിയന്ത്രണം
കൊട്ടാരക്കര- ശാസ്താംകോട്ട റോഡില്‍ പുത്തൂര്‍ മണ്ഡപം ജംഗ്ഷന് സമീപം കലുങ്കിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 27) മുതല്‍ 45 ദിവസത്തേക്ക് കൊട്ടാരക്കരയില്‍ നിന്ന് ശാസ്താംകോട്ട ഭാഗത്തേക്കും ശാസ്താംകോട്ടയില്‍ നിന്നും കൊട്ടാരക്കര ഭാഗത്തേക്കും വരുന്ന വാഹനങ്ങള്‍ ബഥനി ജംഗ്ഷന്‍ -കാഞ്ഞിരംവിള ജംഗ്ഷന്‍ -അട്ടുവാശ്ശേരി- ഞാങ്കടവ് -പാങ്ങോട് വഴി പോകണമെന്ന് പി.ഡബ്ല്യു.ഡി റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ആർ പി എൽ എസ്റ്റേറ്റിൽ നിന്നും റബ്ബർ പാൽ മോഷ്ടിച്ച വാച്ചർ പിടിയിൽ:
അഞ്ചൽ: ആർ പി എൽ എസ്റ്റേറ്റിൽ നിന്നും റബ്ബർ പാൽ മോഷ്ടിച്ചു കടത്തിയ എസ്റ്റേറ്റ് ജീവനക്കാരനായ വാച്ചറെ എരൂർ പോലീസ് അറസ്റ്റ് ചെയ്തു. ആർ പി എൽ ഏഴാം ബ്ലോക്കിൽ നാഗേന്ദ്രൻ (57) ആണ് പിടിയിലായത്. ആയിരനല്ലൂർ എസ്റ്റേറ്റിലെ 164 റബ്ബർ മരങ്ങളാണ് ഇയാൾ കമ്പനി അറിയാതെ ടാപ്പ് ചെയ്ത് റബർ പാൽ മോഷ്ടിച്ചു കിടത്തിയത്. എസ്റ്റേറ്റിലെ റബ്ബർ മരങ്ങൾ അനധികൃതമായി ടാപ്പ് ചെയ്ത് റബ്ബർ പാൽ മോഷ്ടിച്ചു കൊണ്ടുപോയ സംഭവം മുൻപും ഉണ്ടായിട്ടുണ്ട് എന്ന് കമ്പനി അധികൃതർ പറയുന്നു.
മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അസിസ്റ്റൻറ് മാനേജർ ഏരൂർ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് സിഐ വിനോദിന്റെ നിർദ്ദേശാനുസരണം എസ് ഐ ശരലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, ഹോം ഗാർഡ് ജയകുമാർ എന്നിവർ ചേർന്ന് പുനലൂരിൽ നിന്നും പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കിളികൊല്ലൂരിൽ സൈനികൻ ഉൾപ്പടെ പോലീസ് മര്‍ദനത്തിന് ഇരയായ സംഭവത്തിൽ മജിസ്ട്രേറ്റിനെതിരെ പരാതി
കൊല്ലം. കിളികൊല്ലൂരിൽ സൈനികൻ ഉൾപ്പടെ പോലീസ് മര്‍ദനത്തിന് ഇരയായ സംഭവത്തിൽ മജിസ്ട്രേറ്റിനെതിരെ പരാതി. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെയാണ് പരാതി. പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതു മനസിലാക്കിയിട്ടും മജിസ്ട്രേറ്റ് ചികിത്സ ഉറപ്പാക്കാതെ റിമാന്‍ഡ് ചെയ്തെന്നാണ് ആരോപണം. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്.
ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് ആണ് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയത്. പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതു മനസിലാക്കിയിട്ടും മജിസ്ട്രേറ്റ് ചികിത്സ ഉറപ്പാക്കാതെ റിമാന്‍ഡ് ചെയ്തെന്നാണ് ആരോപണം. സൈനികനും സഹോദരനും മര്‍ദനമേറ്റ വിവരം മജിസ്ട്രേറ്റിനോട് പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേറ്റ് ഇരകളെ റിമാന്‍ഡ് ചെയ്തു. നിരുത്തരവാദ നടപടി സ്വീകരിച്ച മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കേസില്‍ മര്‍ദ്ദനമേറ്റവരും മജിസ്ട്രേറ്റിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ്. പോലീസുകാര്‍ക്കെതിരെ പ്രൈവറ്റ് കംപ്ലയിന്റ് നല്‍കാനും നീക്കമുണ്ട്.
ഡിവൈഎഫ്ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറി വിഗ്നേഷ്, സഹോദരനും സൈനികനുമായ വിഷ്ണു എന്നിവരെ പൊലീസ് മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സംഭവത്തിൽ നാലു പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ പ്രതിസ്ഥാനത്തുള്ള പൊലീസുകാരെ സഹായിക്കും വിധം വീടിന് അടുത്തേയ്ക്കു സ്ഥലംമാറ്റം നൽകിയെന്നും ആക്ഷേപമുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ശക്തികുളങ്ങര പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര അരവിള പള്ളിക്ക് തെക്ക് ബിജുവിന്റെ മകന്‍ മനു എ്ന്നു വിളിക്കുന്ന അഖില്‍ (21) ആണ് പോലീസിന്റെ പിടിയിലായത്. 24.10.2022 ന് വൈകിട്ടോടുകൂടി പെണ്‍കുട്ടിയെ കാണാനില്ലായെ്ന്ന് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയേയും പ്രതിയേയും ശക്തികുളങ്ങര പള്ളിക്ക് സമീപമുള്ള പ്രതിയുടെ ബന്ധു വീട്ടില്‍ നിന്നും കണ്ടെത്തുത്.
തുടര്‍് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനത്തിന് ഇരയായതായി കണ്ടെത്തുകയായിരുു. ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശ ഐ.വി, ഷാജഹാന്‍ എ.എസ്.ഐ മാരായ ഡാര്‍വിന്‍, സുദര്‍ശന്‍ സി.പി.ഒമാരായ പ്രീത, ക്രിസ്റ്റഫര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ലഹരിവസ്തു വിതരണക്കാരനെ കാപ്പ നിയമപ്രകാരം തടവിലാക്കി
കൊല്ലം സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ജില്ലയിലെ എക്‌സൈസ് ഓഫീസുകളിലും 2018 മുതല്‍ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രേപ്പിക് ആക്ട് പ്രകാരം നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം ആണ്ടാംമുക്കം വാര്‍ഡില്‍ കുളത്തില്‍ പുരയിടത്തിലെ അഖില്‍ ഭവനില്‍ ഉണ്ണിയെന്നു വിളിക്കുന്ന അനില്‍ കുമാര്‍ (60)നെ ആണ് കാപ്പാ നിയമപ്രകാരം തടവിലാക്കിയത്. 2018 മുതല്‍ 2022 വരെ ഏഴ് നര്‍ക്കോട്ടിക് കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്. കഞ്ചാവ് കൈവശം വെച്ചതിന് എക്‌സൈസ് 4 കേസുകളും 3 പോലീസ് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ലഹരി വ്യാപാരികള്‍ക്കെതിരെ കാപ്പ ചുമത്തുതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട’ിന്റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിനുത്തരവായത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരു ജി യുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി കരുതല്‍ തടങ്കലിനായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
സൈനികനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം മൂന്നുപേര്‍ പിടിയില്‍
കൊല്ലം.മുന്‍വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നു പ്രതികള്‍ കൂടി കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായി. നെടുമ്പന മനു ഭവനത്തില്‍ മഹേഷലാല്‍(24), നെടുമ്പന അമല്‍ വില്ലയില്‍ അമല്‍രാജ്(21), നെടുമ്പന മനീഷ് ഭവനത്തില്‍ മനീഷ് (24) എിവരാണ് പിടിയിലായത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണനല്ലൂര്‍ നല്ലില ഭാഗത്ത് നടന്ന ആക്രമണ സംഭവവുമായി ബന്ധപ്പെട്ട്’ പ്രതികള്‍ക്കെതിരെ സൈനികനായ ഷിബു കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ വിരോധത്താല്‍ ലീവിനെത്തിയ ഷിബുവിനെതിരെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ മാസം 10 ന് രാത്രിയില്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും മരുന്ന് വാങ്ങി തിരികെ പോകുംവഴി കൂട്ടുകാരന്റെ കടയില്‍ കയറിയ ഷിബുവിനെ സംഘം ചേര്‍ന്ന് ഇരുമ്പു വടിയും ക്രിക്കറ്റ് സ്റ്റംപുകളും ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. ഇത് കണ്ട് ഇവരെ പിടിച്ച് മാറ്റാന്‍ ചെന്നവരെയും പ്രതികള്‍ ആക്രമിച്ചു തുടര്‍ന്ന് കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. രണ്ടും ഏഴും പ്രതികളായ ഹരികൃഷണനും അനന്തുവും മുന്‍പ് തന്നെ കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി.ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം കണ്ണനല്ലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജീവ്, സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ സി.പി.ഓ മാരായ ലാലുമോന്‍, നജീബ്, വിഷ്ണു എിവരടങ്ങിയ സംഘമാണ് പ്രതികള അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ലഹരിക്കെതിരെ നവകേരള മുന്നേറ്റ ദീപം തെളിയിക്കൽ
ശാസ്താംകോട്ട.എഐവൈഎഫ് ശാസ്താംകോട്ട പടിഞ്ഞാറ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നവകേരള മുന്നേറ്റ ദീപം തെളിയിക്കൽ സംഘടിപ്പിച്ചു AlYF മണ്ഡലം പ്രസിഡന്റ് ബിച്ചി മലയിൽ അധ്യക്ഷത വഹിച്ചു സിപിഐ കൺട്രോൾ കമ്മീഷൻ അംഗവും കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ചെയർമാനുമായ കെ ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വിഷ്ണു ഐവർകാല സ്വാഗതം പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർഎൻ ജി അജയകുമാർ വിഷയ അവതരണവും പ്രതിജ്ഞയും നടത്തി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം അൻവർ,CEO അശ്വന്ത്, സുധീഷ്,അൻഷാദ് അജയൻ, ജിനു തങ്കച്ചൻ, വിനീഷ്,ഷീബ, ശ്രീപ്രിയ, ശ്രീ മോൾ മഹിളാ സംഘം ജില്ലാ പ്രസിഡന്റ് ബി വിജയമ്മ, മണ്ഡലം പ്രസിഡന്റ്കൃഷ്ണലേഖ, AIYF ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷൈജു പുത്തൂർ, മേഖലാ പ്രസിഡന്റ് ഹരിബോസ്, എന്നിവർ സംസാരിച്ചു AIYF ശാസ്താംകോട്ട മേഖല സെക്രട്ടറി ദീപു എം ജി നന്ദി പറഞ്ഞു.
ലഹരി വിരുദ്ധ ദീപം തെളിയിക്കലും പ്രതിജ്ഞയും സംഘടിപ്പിച്ചു
കുന്നത്തൂർ : സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദീപം തെളിയിക്കലും പ്രതിജ്ഞയും സംഘടിപ്പിച്ചു.വിടരട്ടെ നാളെയുടെ വസന്തങ്ങളായി എന്ന പേരിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികളാണ് ഗ്രന്ഥശാല സംഘടിപ്പിക്കുന്നത്.ബോധവത്ക്കരണ ക്ലാസുകൾ,സെമിനാറുകൾ, കൗൺസിലിങ്ങുകൾ,ലഘു നാടകങ്ങൾ,ഫ്ലാഷ്മോബുകൾ, അക്ഷര ചങ്ങല,പോസ്റ്റർ പ്രചരണങ്ങൾ,ലഹരി വിരുദ്ധ സന്ദേശ റാലികൾ,പുസ്തകവിതരണങ്ങൾ, പുസ്തകചർച്ചകൾ,സംവാദങ്ങൾ,ഹൃസ്വചിത്രപ്രദർശനങ്ങൾ,
രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ക്ലാസുകൾ തുടങ്ങി വിപുലമായ പ്രതിരോധ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്.ലഹരി വിരുദ്ധ ദീപം തെളിയിക്കൽ പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നസീറബീവി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.എം.സുധീർഖാൻ റാവുത്തർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, താലൂക്ക്ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ, റെജീവ് പ്ലാമൂട്ടിൽ,അർത്തിയിൽ അൻസാരി,സബീന ബൈജു,ഹർഷ ഫാത്തിമ,എം.ഷാജഹാൻ ചേഞ്ചിറക്കുഴി,അർത്തിയിൽ ഷെഫീക്ക് എം,ഫിറോസ് എന്നിവർ പങ്കെടുത്തു.