പടിഞ്ഞാറേകല്ലട . പഞ്ചായത്തിനെ ഒരിക്കല്‍ നശിപ്പിച്ചു, അതിന്‍റെ ദുരിതങ്ങളില്‍ നിന്നും നാട് കരകയറാന്‍ ശ്രമിക്കുകയാണ്. ഇനിയും നാടിനെ നാശത്തിലേക്ക് തള്ളിവിടരുത്, കടപ്പാക്കുഴി കേന്ദ്രമായി പുതിയതായ് ആരംഭിക്കാൻ പോകുന്ന ടാർമിക്സിംങ് പ്ലാന്‍റിന് എതിരെ ഐത്തോട്ടുവതെങ്ങും തറ ജംഗഷനിൽ വെച്ച് ജനകീയ കൂട്ടായ്മ നടത്തി. ജനവാസമേഖലയില്‍ ടാര്‍ മിക്സിംങ് യൂണിറ്റ് ആരംഭിച്ചാല്‍ ജനങ്ങള്‍ക്ക് അത് താങ്ങാനാവില്ല.
പടിഞ്ഞാറെ കല്ലടയിലെ നിവാസികള്‍ ഒന്നടങ്കം പരിഭ്രാന്തരായിരിക്കുയാണ് കൂട്ടായ്മയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും വയോജനങ്ങളും അടക്കം വളരെ വികാരപരമായ് ആണ് സംസാരിച്ചത്. മണൽ വാരലിന്‍റെയും ഇഷ്ടികച്ചൂളയുടെയും ദുരിതത്തില്‍ നിന്നും നാട് കരകയറിയിട്ടില്ല. അതിന് പുറകെ ഒന്നായ് പുതിയത് വരുന്നത്. ജനവാസമായ മേഖല ഒഴിവാക്കി ഇത് സ്ഥാപിക്കണം എന്ന പൊതുവികാരമാണ് കൂട്ടായ്മയിൽ ഉയർന്ന് വന്നത്.
പടിഞ്ഞാറെ കല്ലടയിൽ ഇന്ന് ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ് കട്ടച്ചുളയിൽ നിന്നും വമിക്കുന്ന പുകയിൽ നിന്നാണ് ഇത്രയും ക്യാൻസർ രോഗികളും ആസ്മാരോഗികളും വർദ്ധിക്കാൻ കാരണം. 14 വയസിൽ ക്യാൻസർ ബാധിച്ച് മരിച്ച പെൺകുട്ടിയുടെ പിതാവ് വിങ്ങി പറഞ്ഞ കാര്യങ്ങൾ യോഗത്തില്‍ കണ്ണീർ പടർത്തി . ഒരു കാരണവശാലും ഇത്തരം പ്ലാന്റ് കൊണ്ട് വരുന്നതിന് കൂട്ട് നിൽക്കരുത് എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു ഇവിടെ കൂടിയിരിക്കുന്ന ആർക്കും മക്കളെ നഷ്ടപ്പെടാൻ പാടില്ല. അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഭരണ സമിതിക്കെതിരെ രൂഷ വിമർശനം യോഗത്തിൽ ഉണ്ടായി. പഞ്ചായത്ത് ഭരണ സമിതി നോക്ക് കുത്തിയായാണ് പ്രവർത്തിക്കുന്നത്. ജനകീയ പ്രശ്നങ്ങളില്‍ വേണ്ടത് പോലെ ഇടപെടുന്നില്ല. പ്ലാന്റിലേക്ക് വലിയ വാഹനത്തിലാണ് സാധനങ്ങൾ എത്തിക്കുന്നത് 26 തീയതി പഞ്ചായത്തിൽ വിളിച്ച് ചേർക്കുന്ന സർവ്വകക്ഷി യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടായ് ഇല്ലാ എങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടി ആരംഭിക്കുവാനാണ് സമരസമിതിയുടെ തീരുമാനം സമരസമിതി ചെയർമാൻ സുഭാഷ് എസ് കല്ലട അധ്യഷത വഹിച്ചു.
സമിതി കൺവീനർ A കൃഷ്ണകുമാർ സ്വാഗതവും സമിതി കോഡിനേറ്റർ ഉണ്ണികൃഷ്ണൻ , പരിസ്ഥിതി പ്രവർത്തകർ വിഎസ് ശ്രീകണ്ഠന്‍നായര്‍, CPI നേതാവ് ഗോപാലകൃഷ്ണപിള്ള , കോണഗ്രസ് മണ്ഡലം പ്രസിഡന്റ് മാധവൻ പിള്ള വാർഡ് മെമ്പർ അംബികാദേവി, BJP പഞ്ചായത്ത് കൺവീനർ സുനിജ , ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് , പഞ്ചായത്ത് മെമ്പർ ഓമനക്കുട്ടൻ പിള്ള , സമരസമിതി എക്സ്സിക്യൂട്ടിവ് അംഗങ്ങളായ ഷിബുലാൽ , Ak പ്രദീപ്, ഗിരീഷ് നാഥ് എന്നിവര്‍ പ്രസംഗിച്ചു.