സംഘം തിരിഞ്ഞുള്ള ആക്രമണം മൂന്ന് പേർ പിടിയിൽ

Advertisement

കൊല്ലം.മുൻവിരോധത്താൽ സംഘം തിരിഞ്ഞുള്ള ആക്രമണം, യുവാക്കളെ പരിക്കേൽപ്പിച്ച മൂന്നുപേർ പിടിയിൽ. പള്ളിത്തോട്ടം സ്‌നേഹതീരം നഗർ 69ൽ ഷാജു(19), സ്‌നേഹതീരം നഗർ 154ൽ രാഹൂൽ(20), വെളിച്ചം നഗർ 53ൽ ജിത്തു(22) എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്.

ഒരു വർഷം മുമ്പ് പ്രതികളും പരിക്കേറ്റ മൂതാക്കര സ്വദേശിയായ അജിനും തമ്മിൽ തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8.50 ന് പ്രതികളുടെ സംഘവും അജിന്റെ സംഘവും പോർട്ടിന് സമീപമുള്ള അപ്പാപ്പി സ്റ്റോറിന് സമീപം വച്ച് കണ്ടുമുട്ടുകയും വാക്ക് തർക്കത്തെ തുടർന്ന് അക്രമം നടത്തുകയായിരുന്നു. അക്രമത്തിൽ അജിന് കുത്തേൽക്കുകയും കുടെയുള്ള കൂട്ടുകാർക്ക് ഇരുമ്പുവടി ഉപയോഗിച്ചുള്ള അടിയേൽക്കുകയും ആയിരുന്നു.

പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേക്ഷണത്തിൽ മൂന്ന് പ്രതികളും പിടിയിലാവുകയായിരുന്നു. കൊല്ലം അസ്സിസ്റ്റന്റ് കമ്മീഷണർ അഭിലാഷ് എ യുടെ നിർദ്ദേശാനുസരണം പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Advertisement