ചടയമംഗലം മന്ത്രവാദ കേസിലെ മുഖ്യ പ്രതി അബ്ദുൾ ജബ്ബാറിന് എതിരെ പുതിയ പരാതി

Advertisement

ചടയമംഗലം. മന്ത്രവാദ കേസിലെ മുഖ്യ പ്രതി അബ്ദുൾ ജബ്ബാറിന് എതിരെ പുതിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നപൂജ നടത്തിയതിനാണ് പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടികളെ ചൂഷണം ചെയ്ത് അബ്ദുൾ ജബ്ബാറും സംഘവും നടത്തുന്ന മന്ത്രവാദ പ്രവർത്തനങ്ങളെ സംബന്ധിച്ച വാർത്ത പുറത്തു വന്നതിനെതുടര്‍ന്നാണ് ഇത്.

പെൺകുട്ടികളെ ചൂഷണം ചെയ്ത് അബ്ദുൾ ജബ്ബാറും സംഘവും നടത്തുന്ന മന്ത്രവാദ പ്രവർത്തനങ്ങളെ സംബന്ധിച്ച വാർത്തപുറത്തു വന്നതിന് പിന്നാലെയാണ് കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുന്നത്. 3 വർഷം മുൻപ് തന്നെ അബ്ദുൾ ജബ്ബാറും സിദ്ധിഖും, ശ്രുതിയും ചേർന്ന് കന്യക പൂജ നടത്തിയെന്ന പരാതിയാണ് പൂയപ്പള്ളി സ്റ്റേഷനിൽ ലഭിച്ചത്.പെൺകുട്ടി ചൈൽഡ് ലൈനിൽ നൽകിയ പരാതി പോലീസിന് കൈമാറുകയായിരുന്നു.

സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മന്ത്രവാദത്തിന് ഉപയോഗിച്ചതിനും, കടന്നു പിടിച്ചതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
പെൺകുട്ടിയുടെ വീട്ടിലും, പെൺകുട്ടിയ്ക്കും ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു മന്ത്രവാദം. അബ്ദുൾ ജബ്ബാർ കറുത്ത വസ്ത്രം ധരിച്ചാണ് ഇത്തരം പ്രവർത്തികൾ ചെയ്തെന്നാണ് പെൺകുട്ടി പോലീസിന് നൽകിയിരിക്കുന്ന മൊഴി. അതേ സമയം
കേസിൽ പ്രതിയായ മന്ത്രവാദിയെ പോലീസിന് ഇതുവരെ പിടികൂടാനായില്ല. തമിഴ്നാട്ടിലെ തീര്‍ത്ഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ പരിശോധന പുരോഗമിക്കുന്നത്.