കൊല്ലം പ്രാദേശിക ജാലകം

Advertisement

കൊല്ലം. തിരുമംഗലം ദേശീയപാതയിൽ വാഹനാപകടം അപകടത്തിൽപ്പെട്ട വാഹനം റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു.പുളിയറക്കും എസ് വളവിനും ഇടയിൽ വച്ചാണ് അപകടം ഉണ്ടായത്

തമിഴ്നാട്ടിലേക്ക് പോയ ലോറിയും തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.ലോറി 100 അടി താഴ്ചയിലുള്ള റെയിൽവേ പാളത്തിലേക്ക് പതിച്ചു.

അപകടത്തിൽപ്പെട്ട വാഹനത്തിൻറെ ഡ്രൈവർമാരെ തെന്മല പോലീസ് എത്തി ആര്യങ്കാവിൽ പ്രാഥമിക ചികിത്സ നൽകി തമിഴ്നാട് ആശുപത്രിയിലേക്ക് മാറ്റി

ഡ്രൈവറന്മാരുടെ നില ഗുരുതരമാണ്.റെയിൽവേ ട്രാക്കിൽ നിന്നും വാഹനം നീക്കുന്ന നടപടി തുടരുന്നു.

സഹകരണസംഘം ജീവനക്കാരിയോട് മോശം പെരുമാറ്റം :

ഡി വൈ എസ് പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം :- ചക്കുവരയ്ക്കൽ സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച ജീവനക്കാരിയുടെ സ്ത്രീത്വത്തെയും അഭിമാനത്തെയും ബാധിക്കുന്ന തരത്തിൽ സംഘം സെക്രട്ടറി പെരുമാറിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

      കൊട്ടാരക്കര ഡി വൈ എസ് പി ക്കാണ് അന്വേഷണ ചുമതല.  പരാതിക്കാരി ഉന്നയിച്ചിട്ടുള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ ഉചിത ഫോറത്തെ സമീപിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. 

      2021 ജൂൺ 30 ന് സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരി സമർപ്പിച്ച പരാതിയിലാണ് നടപടി.

      കമ്മീഷൻ കൊട്ടാരക്കര  സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറിൽ നിന്നും റിപ്പോർട്ട് വാങ്ങി.  പരാതിയിലുള്ള കാര്യങ്ങൾക്ക് തെളിവ് ലഭ്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

മുൻവിരോധം; കടയിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിച്ച പ്രതി പിടിയിൽ

കരുനാഗപ്പള്ളി. മുൻവിരോധം നിമിത്തം കടയിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. കുലശേഖരപുരം കടത്തൂർ കട്ടച്ചിറ തെക്കതിൽ സ്പീഡ് അനീർ എന്ന അനീർ (40) ആണ് പോലീസിന്റെ പിടിയിലായത്. 27/10/2022 ന് പകൽ 11.30 ന് കേസിന് ആസ്പദമായ സംഭവം. പ്രതിക്കെതിരെ കേസ് കൊടുത്തതിലുള്ള വിരോധം നിമിത്തം പരാതിക്കാരി നടത്തുന്ന കടയിൽ അതിക്രമിച്ച് കയറിയ ഇയാൾ അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ആയിരുന്നു.

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്നുള്ള അന്വേഷണത്തിൽ ഇയാളെ പിടികൂടുകയും ചെയ്തു. ഇയാൾ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്്. കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ശ്രീകുമാർ, സുജാതൻപിള്ള എ.എസ്.ഐ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സ്വർണ്ണാഭരണം മോഷണം: ഹോംനേഴ്‌സ് പിടിയിൽ

കൊല്ലം .കിടപ്പ്‌രോഗിയെ ചികിത്സിക്കാനെത്തിയ ഹോംനേഴ്‌സ് സ്വർണ്ണാഭരണ മോഷണത്തിൽ പോലീസിന്റെ പിടിയിലായി. കായംകുളം പത്തിയൂർ പേരൂർത്തറയിൽ ശ്രീജ (41) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞമാസം അവസാനത്തോട് കൂടി തെക്കേവിള കുന്നത്ത്കാവിലുള്ള കിടപ്പിലായ രോഗിയെ ചികിത്സിക്കാനായി വന്നതായിരുന്നു ശ്രീജ.

ഒരു മാസത്തിലെ കരാർ അടിസ്ഥാനത്തിൽ വന്ന ഇവർ രോഗി ധരിച്ചിരുന്ന കമ്മലും മോതിരവും കൈക്കലാക്കുകയും പകരം മുക്കുപണ്ടം ധരിപ്പിക്കുകയും ചെയ്തു. കരാർ കഴിഞ്ഞ ഇവർ വീട്ടുകാരെ അറിയിക്കാതെ മടങ്ങുകയായിരുന്നു. ഇതിൽ സംശയം തോന്നി വീട്ടുകാർ നടത്തിയ പരിശോധനയിൽ രോഗിയുടെ പക്കലുള്ളത് മുക്കുപണ്ടം ആണെന്ന് മനസ്സിലാക്കുകയും ഇരവിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ അജിത്ത് കുമാർ പി, എസ്.ഐ മാരായ അരുൺഷാ, സക്കീർഹുസൈൻ സി.പി.ഒ ശോഭ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ പള്ളിപ്പാന മഹാകർമ്മത്തോടനുബന്ധിച്ച് നടക്കുന്ന പറയ്ക്കെഴുന്നെള്ളത്ത്

പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ പള്ളിപ്പാന മഹാകർമ്മത്തോടനുബന്ധിച്ച് നടക്കുന്ന പറയ്ക്കെഴുന്നെള്ളത്ത്
പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ പള്ളിപ്പാന മഹാകർമ്മത്തോടനുബന്ധിച്ച് നടക്കുന്ന പറയ്ക്കെഴുന്നെള്ളത്ത്

കെപിസിസി ഗാന്ധി ദർശൻ സമിതി ജില്ലാ ക്യാമ്പ് 29,30 തീയതികളിൽ പതാരത്ത്

പതാരം : കെപിസിസി ഗാന്ധി ദർശൻ സമിതി ജില്ലാ ക്യാമ്പ് ഇന്നും നാളെയുമായി ശൂരനാട് തെക്ക് പതാരം ദേവി ആഡിറ്റോറിയത്തിൽ വച്ച് നടക്കും.ശനിയാഴ്ച വൈകിട്ട് 3ന്
കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ്‌ ഹെൻട്രി വിക്ടർ അദ്ധ്യക്ഷത വഹിക്കും.മുൻ മന്ത്രിയും ഗാന്ധി ദർശൻ സമിതി സംസ്ഥാന അദ്ധ്യക്ഷനുമായ വി.സി കബീർ മാഷ്,ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,സി.ആർ മഹേഷ്‌ എംഎൽഎ,പി.സി വിഷ്ണുനാഥ്‌ എംഎൽഎ,കെപിസിസി മുൻ വൈസ് പ്രസിഡന്റ് ഡോ.ശൂരനാട് രാജശേഖരൻ,യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ,ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,ഡിസിസി മുൻ പ്രസിഡന്റ് ബിന്ദു കൃഷ്ണ തുടങ്ങി രാഷ്ട്രീയ – സാമൂഹിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.മുൻ എംഎൽഎ ഡി. സുഗതൻ,ഡോ.റൂബിൻ രാജ്,ഡോ.എ രാധാകൃഷ്ണൻ നായർ, ഷഹറുദീൻ തുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സുകൾ നയിക്കും.ക്യാമ്പിൽ ജില്ലയിൽ നിന്നും 300 പ്രതിനിധികൾ പങ്കെടുക്കും.

ചിത്തിരവിലാസം എൽ.പി സ്കൂളിൽ
ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി

മൈനാഗപ്പള്ളി: ചിത്തിരവിലാസം എൽ.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം സെയ്ദ് ഉദ്ഘാടനം ചെയ്തു.പി.റ്റി.എ വൈസ് പ്രസിഡൻ്റ് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു.ശാസ്താംകോട്ട സിവിൽ എക്സൈസ് ഓഫീസർ ഷീബ ക്ലാസ് നയിച്ചു.സ്ക്കൂൾ പ്രഥമാധ്യാപിക പി.ജി ശ്രീലത അധ്യക്ഷത വഹിച്ചു.

ഫോട്ടോ: മൈനാഗപ്പള്ളി ചിത്തിര വിലാസം എൽ.പി സ്കൂളിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എം സെയ്ദ് ഉദ്ഘാടനം ചെയ്യുന്നു.

പടി. കല്ലട ടാർ മിശ്രണ പ്ലാന്റ് : സി പി എം നിലപാട് വ്യക്തമാക്കണം: ഉല്ലാസ് കോവൂർ

ശാസ്താംകോട്ട:പടിഞ്ഞാറെ കല്ലട കടപ്പാക്കുഴിയിൽ ടാർ മിശ്രണ പ്ലാന്റ് തുടങ്ങുന്നതിൽ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്ന സി പി എം നിലപാട് വ്യക്തമാക്കണമെന്ന് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു. ചെളിയെടുപ്പും, കരമണൽ ഘനനവും മൂലം ദുരിതത്തിലായ പരിസ്ഥിതി ദുർബല പ്രദേശത്ത് അത്യന്തം അപകടകരമായ ടാർ മിശ്രണ പ്ലാന്റ് ജനവാസ മേഖലയിൽ കൊണ്ടുവരുന്നതിലൂടെ അർബുദ – ശ്വാസകോശ – ത്വക്ക് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നും, സി പി ഐ ജനങ്ങൾക്കൊപ്പം സമര രംഗത്തുവന്നിട്ടും സി പി എം മൗന പാലിക്കുന്നത് ദുരൂഹമാണെന്നും, ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾക്കൊപ്പം ആർ വൈ എഫ് ഉണ്ടാകുമെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.

സ്കന്ദഷഷ്ഠി മഹോത്സവം
അഞ്ചൽ: ഏരൂർ മയിലാടുംകുന്ന് ശ്രീ മുരുകൻകോവിലിലെ സ്കന്ദഷഷ്ഠി മഹോത്സവം 30 ന് നടക്കും.ഇതോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമം ,സ്കകന്ദപുരാണ പാരായണം ,ഷഷ്ഠിപൂജ ,ശത്രുസംഹാര പൂജ ,സുബ്രഹ്മണ്യസഹസ്രനാമാർച്ചന ,ഗൂര സംഹാരം എന്നിവ നടക്കും

ഗവർണർക്കെതിരെ പ്രതിഷേധം
ശാസ്താംകോട്ട. സി.പി.ഐ. ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ
കേരള സർക്കാരിനെതിരെ ഗവർണർ കൈക്കൊ
ള്ളുന്ന നടപടികളിൽ പ്രതിഷേധിച്ച് പ്രകടനവും യോഗവും നടത്തി.
ഭരണിക്കാവിൽ നടന്ന പ്രകടനത്തിലും യോഗത്തിലും നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു.


ലോക്കൽ കമ്മറ്റി സെക്രട്ടറി എ.കെ.ഷാജഹാൻ അദ്ധ്യക്ഷതവഹിച്ച യോഗം മണ്ഡലം സെക്രട്ടറി സഖാവ് സി.ജി. ഗോപു കൃഷ്ണൻ ഉത്ഘാടനം ചെയ്തു.
സഖാക്കൾ ആർ. അജയകുമാർ , എ. സലിം, എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് ഡി. ശ്രീകുമാർ , അനിൽ കുമാർ ,സബീല , ബിന്ദു ഗോപാലകൃഷ്ണൻ ,ഷീബ, സി.വി.ഗോപകുമാർ , മോഹനൻ പിള്ള , എന്നിവർ നേതൃത്വം നൽകി.

ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

ശാസ്താംകോട്ട: കോവൂർ കേരളാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു
ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം പ്രൊഫ. എസ് അജയൻ ഉദ്ഘാടനം ചെയ്തു.

കോവൂർ കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സഘടിപ്പിച്ച ലഹരി വിരുദ്ധ സദസ് പ്രൊഫ.എസ്.അജയൻ ഉദ്ഘാടനം ചെയ്യുന്നു.

പ്രസിഡൻറ് കെ.ബി വേണുകുമാർ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ടസിവിൽ എക്സൈസ് ഓഫീസർ ഷീബ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലാലി ബാബു.സെക്രട്ടറി ബി.രാധാകൃഷ്ണൻ , എം കെ പ്രദീപ്
എന്നിവർ സംസാരിച്ചു.

പടിഞ്ഞാറെ കല്ലട കടപ്പാക്കുഴിയിലെ ടാർ മിക്സിങ് പ്ലാന്റിനെതിരെ പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയം

പടിഞ്ഞാറെ കല്ലട:കടപ്പാക്കുഴിയിൽ ആരംഭിക്കുന്ന ടാർ മിക്സിങ് പ്ലാന്റിനെതിരെ പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയം പാസാക്കി.മനുഷ്യ ജീവന് ഭീക്ഷണിയാകുന്ന ടാർ യൂണിറ്റ് തുടങ്ങുന്നത് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്.ജനവാസമേഖലയിൽ മെറ്റൽ ക്രഷറിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കുന്ന പ്ലാന്റ് വലിയ പാരിസ്ഥിതിക- മാനുഷിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തൽ.

പ്ലാന്റിന്റെ പ്രവർത്തനം തടയണമെന്ന പഞ്ചായത്തിന്റെ പ്രമേയം പ്രസിഡന്റ് ഡോ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎമ്മിന് കൈമാറി.ജില്ലാ കളകറുടെ ചേമ്പറിൽ ഇതിനായി പ്രത്യേക യോഗം എല്ലാവരെയും ചേർത്ത് വിളിക്കുമെന്നന് എഡിഎം ഉറപ്പ് നൽകി.

ഗ്രാന്മ ഗ്രാമീണ വായനശാല വയലാർ അനുസ്മരണം

മൈനാഗപ്പള്ളി : ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വയലാർ ഗാനസന്ധ്യയും അനുസ്മരണവും നടത്തി. പട്ടകടവ് സെൻ്റ് ആൻഡ്രൂസ് യു.പി.എസിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം പ്രഥമ അധ്യാപിക വൈ.ഗീത
ഉദ്ഘാടനം ചെയ്തു.

മൈനാഗപ്പള്ളി ഗ്രാന്മഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയലാർ അനുസ്മരണം വൈ. ഗീത ഉദ്ഘാടനം ചെയ്യുന്നു.

കുരീപ്പുഴ ഫ്രാൻസിസിൻ്റെ നേതൃത്വത്തിൽ വയലാർ ഗാനങ്ങളുടെ ആലാപനവും നടന്നു.ആർ.ചന്ദ്രൻ പിള്ള, ഷീജ.ജെ, സോമൻ മൂത്തേഴം, എസ്.ദേവരാജൻ , ജിജി ദാസ് എന്നിവർ സംസാരിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി വായ്പ ഒറ്റത്തവണ തീർപ്പാക്കുന്ന പദ്ധതി

കൊല്ലം.മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി വായ്പ ഒറ്റത്തവണ തീർപ്പാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വായ്പ എടുത്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ കുടിശ്ശിക, തുകയിലെ പലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കി മുതൽ മാത്രം അടച്ചു തീർക്കുന്നതാണ് പദ്ധതി. മത്സ്യ മേഖലയിൽ സുരക്ഷിതവും ആദായകരവുമായ തൊഴിൽ ഉറപ്പാക്കുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമാണ് തീരുമാനമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ.

കൊല്ലം ജില്ലയിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നവംബർ 3 ന് നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം നീണ്ടകരയിൽ വച്ച് ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. മത്സ്യ മേഖലയിൽ നൂതനവൽക്കരണം അനിവാര്യമായ കാലഘട്ടമാണിത് മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു. നിലവിലുള്ള ഹാർബറുകൾ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

മത്സ്യഫെഡ് ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, ജില്ലാതല ഭരണസമിതി അംഗങ്ങൾ, മത്സ്യഫെഡ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അംഗങ്ങളായിട്ടുള്ള അദാലത്ത് കമ്മിറ്റിയാണ് അപേക്ഷകൾ തീർപ്പാകുന്നത്. ഒറ്റത്തവണത്തെ പദ്ധതി മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. ചടങ്ങിൽ വെച്ച് മത്സ്യത്തൊഴിലാളികൾക്കായി ഉള്ള വിവിധ ആനുകൂല്യ വിതരണങ്ങളും നടന്നു.