കരസേന,അഗ്നിവീര്‍റാലിക്ക് കൊല്ലം ഒരുങ്ങുന്നു

Advertisement

കൊല്ലം. കരസേന അഗ്നിവീര്‍ തിരഞ്ഞെടുപ്പു റാലിക്കായി ജില്ല ഒരുങ്ങുന്നു. നവംബർ 15 മുതൽ 30 വരെ കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിലാണ് റിക്രൂട്ട്മെൻറ് റാലി.

കൊല്ലത്ത് കരസേനാ റിക്രൂട്ട്മെൻറ് റാലിക്കായി കാല്‍ലക്ഷത്തിലേറെ യുവാക്കളാണ് എത്തുന്നത്. അഗ്നി വീർ, നഴ്സിംഗ് അസിസ്റ്റൻറ്, മതപഠന അധ്യാപകർ എന്നിവയിലേക്കുള്ള റിക്രൂട്ട്മെൻറ് ആണ് ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടക്കുക. റാലിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ജില്ലാ കളക്ടർ അഫ്സാന പർവീണിൻ്റെ നിർദ്ദേശപ്രകാരം സബ് കലക്ടർ മുകുന്ദ് ഠാക്കൂറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജില്ലാഭരണകൂടമാണ് മുന്‍ഒരുക്കം നടത്തുന്നത്.

സ്റ്റേഡിയത്തിലെ താമസസൗകര്യവും ഗ്രൗണ്ടിലെ സ്ഥിതിഗതികളും വിലയിരുത്തി. റിക്രൂട്ട്മെൻറ് റാലിയുടെ നടത്തിപ്പിനായി വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് .