ആനയടി വഞ്ചിമുക്ക് മേഖലയില്‍ കുടിവെള്ളമില്ലാതായിട്ട് ഒരുമാസം

Advertisement

ശൂരനാട് വടക്ക്. ആനയടി വഞ്ചിമുക്ക് മേഖലയില്‍ കുടിവെള്ളമില്ലാതായിട്ട് ഒരുമാസമായിട്ടും പരിഹാരമില്ല. വയ്യാങ്കര കുടിനീര്‍ പദ്ധതിയില്‍ നിന്നാണ് ഇവിടെ ജലം ലഭിച്ചിരുന്നത്. വെള്ളം ലഭിക്കാതായതോടെ കിണറുള്ളവര്‍ അതിനെ ആശ്രയിച്ചു.അടുത്ത വീടുകളില്‍ കിണറുള്ളവര്‍ അവിടെനിന്നും വെള്ളം തേടി.

ഇതിനൊന്നും സൗകര്യമില്ലാത്ത ധാരാളം പേര്‍ ജലം വിലകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്.അകലെനിന്നും സ്വകാര്യവാഹനങ്ങലില്‍ ജലമെത്തിച്ച് ഉപയോഗിക്കുന്നവരും ഉണ്ട്. ജലം കിട്ടാതായതിനെപ്പറ്റി അധികൃതര്‍ അന്വേഷിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.