കൊല്ലം പ്രാദേശിക ജാലകം

Advertisement

ചവറ സബ് ജില്ലാ സ്പോർട്സ് മീറ്റിനിടെ ഹാമർ തലയിൽ വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ശാസ്താംകോട്ട : ശാസ്താംകോട്ട ഡി.ബി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന
ചവറ സബ് ജില്ലാ സ്പോർട്സ് മീറ്റിനിടെ ഹാമർ വീണ് ഐസിഎസ് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.വേങ്ങ ഐസിഎസ് പുതുമംഗലത്ത് വീട്ടിൽ
മാജിദയ്ക്കാണ് പരിക്കേറ്റത്.ഇന്ന് (ഞായർ) വൈകിട്ടാണ് അപകടം.സ്പോർട്സ് മീറ്റിൽ പങ്കെടുക്കാനെത്തിയ മകനെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയതായിരുന്നു ഇവർ.എന്നാൽ അപ്രതീക്ഷിതമായി ഹാമർ മാജിദയുടെ തലയിൽ പതിക്കുകയായിരുന്നു.ഉടൻ തന്നെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ലഹരിയ്ക്കെതിരേ സമൂഹ ജാഗ്രതാ ജ്യോതി
അഞ്ചാലുംമൂട്: ലഹരിവിരുദ്ധ സന്ദേശങ്ങളുടെ വെളിച്ചം ജനങ്ങളിലേയ്ക്കെത്തിക്കാനായി ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം കൊല്ലം ക്ലസ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ അഞ്ചാലുംമൂട് ജംഗ്ഷനിൽ സമൂഹ ജാഗ്രതാ ജ്യോതിയും സ്നേഹവലയവും സംഘടിപ്പിച്ചു. PTA പ്രസിഡൻ്റ് ശ്രീ.ലിബുമോൻ .ജി.യുടെ അധ്യക്ഷതയിൽ കൂടിയ യോഗം കൗൺസിലർ ശ്രീമതി എസ് സ്വർണമ്മ ഉദ്ഘാടനം ചെയ്തു.അഞ്ചാലുംമൂട് പോലിസ് സ്റ്റേഷൻ S.H.O ശ്രീ. ലാലു പകർന്നു നൽകിയ ജ്യോതി എല്ലാവരും തെളിയിച്ചു. പ്രിൻസിപ്പൽ ശ്രീ.സി.വി പ്രദീപ് സ്വാഗതം ആശംസിച്ചു.

കൊല്ലം ക്ലസ്റ്റർ P. A. C. ശ്രീ. ഗ്ലാഡിസൺ.എൽ NSS സന്ദേശം നൽകി.
SMC ചെയർമാൻ Adv.ബി. ബൈജു, ഹെഡ്മാസ്റ്റർ.ശ്രീ.ശ്രീകുമാർ, PTA വൈസ് പ്രസിഡൻ്റ് ശ്രീ.അനിൽകുമാർ,മദർ PTA പ്രസിഡൻറ് ശ്രീമതി അനുഷ ശൈലേഷ്, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർമാരായ ശ്രീമതി. ശശികല, ശ്രീ. ഹരികുമാർ, ഡോ.ലിജിത, ശ്രീ.അനിൽ.കെ, ഡോ.കൃഷ്ണകുമാർ, ശ്രീ.ഷാജു, ശ്രീമതി കലാ ജോർജ്ജ്, സ്റ്റാഫ് സെക്രട്ടറി ഡോ. ദീപ.റ്റി.എസ്.എന്നിവർ സംബന്ധിച്ചു.GHSS അഞ്ചാലുംമൂട്, NSS HSS പ്രാക്കുളം, SNDPY HSS നീരാവിൽ, സെൻ്റ്. അലോഷ്യസ് HSS, കൊല്ലം, GHSS മങ്ങാട്, GHSSകോയിക്കൽ ,GHSS അഷ്ടമുടി എന്നീ ഹയർ സെക്കൻ്ററി സ്കൂളുകളിലെ ഇരുനൂറ്റി അൻപതോളംNSS വോളൻ്റിയേഴ്സിനെക്കൂടാതെ PTA, ജനജാഗ്രതാ സമിതി അംഗങ്ങളുംഓട്ടോ, ടാക്സി, ടെമ്പോ ഡ്രൈവർമാരും നാട്ടുകാരും പങ്കെടുത്തു.

യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയവർ പിടിയിൽ

കൊല്ലം . യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ സംഘം പോലീസ് പിടിയിൽ. കടപ്പാക്കട ജനയുഗം നഗറിൽ വയലിൽ പുത്തൻവീട്ടിൽ ഹരീഷ്(20), ആശ്രാമം ചേരിയിൽ ലക്ഷമണ നഗർ തെക്കേടത്ത് വീട്ടിൽ പ്രസീദ്(19), ആശ്രാമം ചേരിയിൽ ലക്ഷ്മണ നഗർ പടിഞ്ഞാറ്റതിൽ വീട്ടിൽ ജിഷ്ണു(18) എന്നിവരും ഒരു പ്രായപൂർത്തിയാകത്ത കുട്ടിയുമാണ് പിടിയിലായത്.

വെള്ളിയാഴ്ച രാത്രി 9.30 ന് ആശ്രാമം ഗ്രൗണ്ടിന് സമീപമാണ് നാലുപേർ അടങ്ങുന്ന സംഘം കടപ്പാക്കട സ്വദേശിയായ യുവാവിനെ ബിയർ ബോട്ടിൽ ഉപയോഗിച്ച് ആക്രമിക്കുകയും യുവാവിന്റെ പോക്കറ്റിൽ സുക്ഷിച്ചിരുന്ന പണം കവർച്ച നടത്തികയും ചെയ്തത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പക്ടർ അരുണിന്റെ നേതൃത്ത്വത്തിൽ എസ്.ഐ രഞ്ചു, സി.പി.ഒ മാരായ അഭിലാഷ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ആൺമക്കൾ രണ്ട്:എന്നിട്ടും നാല് മാസമായിഏറ്റെടുക്കാൻ ആരുമില്ലാതെ ആശുപത്രിയിൽ കിടന്ന വയോധികന് അഗതി മന്ദിരത്തിൽ അഭയം

കൊല്ലം : അവിവാഹിതരായി രണ്ട് ആൺമക്കൾ ഉണ്ടായിട്ടും ആരോരും തിരിഞ്ഞു നോക്കാതെ ജില്ലാ ആശുപത്രിയിൽ കിടന്ന വയോധികന് അഗതി മന്ദിരത്തിൽ അഭയം.ആദിച്ചനല്ലൂർ കുന്നുംപുറത്ത് വീട്ടിൽ തങ്കച്ചൻ(70) നെയാണ് കൊട്ടാരക്കര
ആശ്രയ അഗതിമന്ദിരം ഏറ്റെടുത്തത്.


കഴിഞ്ഞ ജൂലൈ 19ന് രണ്ട് കാലിലും പുഴുവെടുത്ത് വലിയ മുറിവുകളാൽ കിടന്ന നിലയിൽ ഏതോ സന്നദ്ധ സംഘടനകളാണ് ആരോരുമില്ലാത്തയാൾ എന്ന നിലയിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.അസുഖം മാറി ഡിസ്ച്ചാർജ് ആയിട്ടും മക്കളാരും തിരിഞ്ഞു നോക്കാതെ കിടന്ന വയോധികനെ കുറിച്ചുള്ള വിവരം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വസന്ത ദാസ് ജീവകാരുണ്യ പ്രവർത്തകനായ ഗണേഷിനെ അറിയിച്ചു.അദ്ദേഹത്തിന്റെ ശ്രമഫലമായി ഫയർഫോഴ്‌സ്
ഉദ്യോഗസ്ഥനായ മനോജും സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെ ആംബുലൻസിൽ ആശുപത്രിയുടെ സഹായത്തോടുകൂടിയാണ് കൊട്ടാരക്കരയിലെ അഗതി മന്ദിരത്തിൽ എത്തിച്ചത്. പത്ത്‌ വർഷം മുമ്പ് ഭാര്യ മരിച്ച തങ്കച്ചന് സ്വന്തമായി വീടുള്ളതായും പറയുന്നു.

പടിഞ്ഞാറെ കല്ലടയിൽ തൊഴിൽമേളയും ബോധവൽക്കരണവും

പടിഞ്ഞാറെ കല്ലട :ശാസ്താംകോട്ട ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പടിഞ്ഞാറേ കല്ലട ഗ്രാർ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽമേളയും ബോധവത്കരണക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഒട്ടേറെ സംരംഭകരും കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു.പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽ.സുധ അധ്യക്ഷത വഹിച്ചു.ജില്ലാ എംപ്ലോയ്മെന്റ് റിട്ട. ഓഫീസർ ഷെരിഫ് ക്ലാസുകൾ നയിച്ചു.

ശാസ്താംകോട്ട ടൗൺ എംപ്ലോയ്മെന്റിന്റെയും പടിഞ്ഞാറേകല്ലട പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന തൊഴിൽമേളയും ബോധവൽക്കരണവും പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

സ്ഥിരം സമിതിചെയർമാന്മാരായ കെ.സുധീർ,ഉഷാലയം ശിവരാജൻ,ജെ.അംബികകുമാരി,അംഗങ്ങളായ സിന്ധു,ശിവരാജൻ,റജീല, ഓമനക്കുട്ടൻപിള്ള, സിഡി.എസ് ചെയർപേഴ്സൺ വിജയ നിർമല,അസി:സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.എംപ്ലോയ്മെന്റ് ഓഫീസർ ശാന്തി സ്വാഗതവും ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ബാബു നന്ദിയും പറഞ്ഞു.

പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

പടിഞ്ഞാറെ കല്ലട : പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ഭരണസമിതി ജനവിരുദ്ധ നയങ്ങളും അഴിമതിയും
നടത്തിവരുന്നതായി ആരോപിച്ച്
കോൺഗ്രസ് പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്.പടിഞ്ഞാറെ കല്ലടയുടെ മുഖഛായ മാറ്റുന്ന തരത്തിൽ ഉമ്മൻ ചാണ്ടി
സർക്കാരിന്റെ ഭരണകാലത്ത് കൊണ്ടുവന്ന സോളാർ പദ്ധതി ഇപ്പോൾ ഉപേക്ഷിച്ച അവസ്ഥയിലാണ്.സംസ്ഥാനത്തു തന്നെ പല പഞ്ചായത്തുകൾക്കും മാതൃകയാക്കുവാൻ കഴിയുമായിരുന്ന ഈ പദ്ധതി പ്രകാരം നിരവധി തൊഴിൽ അവസരങ്ങളും പഞ്ചായത്തിന് മികച്ച വരുമാനമാർഗ്ഗവും ഊർജപ്രതിസന്ധിക്ക് പരിഹാരവുമാകുമായിരുന്നു.സോളാർ
പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് ജനങ്ങളെ അറിയിക്കാൻ ഭരണ സമിതി തയ്യാറാകണം.കോയിക്കൽഭാഗം വാർഡിൽ കടപുഴ വലിയ പള്ളിക്ക് സമീപത്തെ കൂറ്റൻ ആഞ്ഞിലിയും മാവുകളും ലേലം ചെയ്തതിൽ വൻഅഴിമതിയാണ് നടന്നത്.ഇതിലൂടെ സർക്കാരിനുണ്ടായ ഭീമമായ നഷ്ടം വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.വലിയപാടത്ത് ശാസ്താംകോട്ട ശുദ്ധജല തടാകത്തോട് ചേർന്ന് ജനവാസ മേഖലയിൽ ശ്മശാനം നിർമ്മിക്കുവാൻ പഞ്ചായത്ത് തീരുമാനമെടുക്കുകയും അമിതവില നൽകി ഭൂമി വാങ്ങുകയും ചെയ്തിരുന്നു.

ആവശ്യമായ മുന്നൊരുക്കങ്ങളും കൂടിയാലോചനകളും ഇല്ലാതെ തിടുക്കപ്പെട്ട് നടത്തിയ ഈ പദ്ധതിയിൽ വൻ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തണം.കടപുഴ വാർഡിൽ പുതുശ്ശേരിമുകളിൽ ശാസ്താംകോട്ട കായലിന് സമീപത്തായി സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ഫ്ലാറ്റ് നിർമ്മാണം പാതിവഴിയിൽ നിലച്ചതായാണ് സൂചന.ലക്ഷങ്ങളാണ് ഇതിനായി ചെലവഴിച്ചത്.ഇതിലെ സാമ്പത്തിക നഷ്ടവും അഴിമതിയും അന്വേഷിക്കണം.ലൈഫ് പദ്ധതിയിൽ നിന്നും അർഹതപ്പെട്ട നിരവധി കുടുംബങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാൻ കഴിയില്ല.നടുവിലക്കര വാർഡിൽ കൊട്ടിഘോഷിച്ചു മന്ത്രി ഉദ്ഘാടനം
ചെയ്ത് ആരംഭിച്ച കർഷക വിപണിയുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്.വിപണിയുടെ പ്രവർത്തനത്തിൽ ഒരടി പോലും മുന്നോട്ട് പോകുവാൻ പഞ്ചായത്ത് ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.

യാതൊരുവിധ മുന്നൊരുക്കങ്ങളും, പഠനങ്ങളും ഇല്ലാതെ പഞ്ചായത്ത് ഫണ്ട്‌ ദുർവിനിയോഗം ചെയ്യുന്നതിന്റെ മികച്ച ഉദാഹരണമാണ് കർഷകവിപണിയുടെ ദുരവസ്ഥയെന്നും കോൺഗ്രസ് ആരോപിച്ചു.ഒന്നരകൊടിയോളം രൂപ ചിലവിൽ കടപുഴയിൽ ആരംഭിച്ച ടൂറിസം പദ്ധതിയും നിലച്ചു.കാര്യക്ഷമമായി പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ഭരണസമിതി ശ്രമിക്കാത്തതാണ് ഇതിന് കാരണം.അശാസ്ത്രിയമായി നിർമ്മിച്ച കെട്ടിടവും പരിസരവും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കയാണ്.ഇതിനാൽ വരും ദിവസങ്ങളിൽ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻപിള്ള അറിയിച്ചു.

അധ്യാപക ഒഴിവ്

പടിഞ്ഞാറെ കല്ലട:ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് (ജൂനിയർ)വിഷയത്തിൽ ദിവസ വേതനടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബർ 31ന് രാവിലെ പത്തിന് സ്കൂളിൽ നടക്കും.

ഗിരിപുരം ജംഗ്ഷനിൽ
ലഹരി വിരുദ്ധ റാലി
ലഹരി വിരുദ്ധ സ്കിറ്റും

പോരുവഴി: വടക്കേ മുറി ഗവ.എസ്.കെ.വി.എൽ.പി സ്കൂളിൻ്റെയും പരവട്ടം ജ്ഞാന സംവർദ്ധിനി ഗ്രന്ഥശാലയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ഗിരിപുരം ജംഗ്ഷനിൽ ലഹരി വിരുദ്ധ സ്കിറ്റും അവതരിപ്പിച്ചു.സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ക്ലാസിന് ശാസ്താംകോട്ട സിവിൽ എക്സൈസ് ഓഫീസർ ഷീബ നേതൃത്വം നൽകി.

ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് പുത്തൻ പുര,ശാസ്താംകോട്ട എ.ഇ.ഒ സുജാകുമാരി, പ്രഥമാധ്യാപിക എൻ.എസ് ശ്രീലത, ഗ്രന്ഥശാലാ അംഗങ്ങളായ സന്തോഷ് പുത്തലം,ജോസഫ് വാളാക്കോട്,സുഷമ തുടങ്ങിയവർ പങ്കെടുത്തു.

പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലയ്ക്ക്
യുവഭാവന പുരസ്കാരം ഞായറാഴ്ച സമർപ്പിക്കും

ശാസ്താംകോട്ട: ശൂരനാട് വടക്ക് ഭാവന ഗ്രന്ഥശാല ആന്റ് വായനശാലയുടെ സെക്രട്ടറി ആയിരുന്ന എസ്.പി സോഫിൻ്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ യുവ ഭാവന പുരസ്കാരം കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് പ്രബോധിനി ഗ്രന്ഥശാലയ്ക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഞായറാഴ്ച വൈകിട്ട് 6ന് സമർപ്പിക്കും.ജില്ലയിലെ മികച്ച ലൈബ്രറിക്കാണ് പുരസ്കാരം ഏർപ്പെടുത്തിയത്.കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ലത്തീഫ് പെരുങ്കുളം അധ്യക്ഷത വഹിക്കും. പി.കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.

ജനപ്രതിനിധികളായ അഡ്വ.അൻസാർ ഷാഫി, ഡോ.പി.കെഗോപൻ, എസ്.ശ്രീകുമാർ,ശ്യാമളയമ്മ,ആർ.സുന്ദരേശൻ, സുനിത ലെത്തീഫ്,എം.സമദ്, ഗ്രന്ഥശാല പ്രവർത്തകരായ ഡി.സുകേശൻ, ശശികുമാർ,അനിത പ്രസാദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.തുടർന്ന് സിനിമ പിന്നണി ഗായകൻ മത്തായി സുനിലിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട പാട്ടുപുരയുടെ പാട്ടോർമ്മ എന്ന പരിപാടിയും നടക്കും.

സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് തെരുവ് വിചാരണ സംഘടിപ്പിച്ചു

ശാസ്താംനട: യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനെതിരെ പോരുവഴി ശാസ്താംനടയിൽ തെരുവ് വിചാരണ സംഘടിപ്പിച്ചു.ഭരണത്തിന്റെ തണലിൽ ജനങ്ങളെ സമസ്ത മേഖലയിലും കൊള്ള നടത്തുന്ന സർക്കാരിനെതിരെ ജനരോഷം ശക്തമായിട്ടും പോലീസ് മർദ്ദനങ്ങളും അഴിമതികളും നിത്യോപയോഗ സാധനങ്ങളുടെ ഭീകര വില വർദ്ധനവും നിർബാധം പിണറായി സർക്കാർ തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെകട്ടറി ദിനേശ് ബാബു അഭിപ്രായപ്പെട്ടു.

പോരുവഴി ശാസ്താംനട ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ്
നിയോജക മണ്ഡലം സംഘടിപ്പിച്ച ശാസ്താംനടയിൽതെരുവ് വിചാരണ സംസ്ഥാന ജനറൽ സെകട്ടറി ദിനേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

നിയോജക മണ്ഡലം പ്രസിഡന്റ് നിഥിൻ കല്ലട അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കാർത്തിക് ശശി മുഖ്യപ്രഭാഷണം നടത്തി.പി.കെ രവി,വൈ.ഷാജഹാൻ,സുഹൈൽ അൻസാരി,ഉണ്ണി , സിനി വിപിൻ,വിപിൻ,അജയകുമാർ, ലോജു,ഷാഫി ചമ്മാത്ത്,റിയാസ് പറമ്പിൽ,കെ.പി സനുലാൽ,കെ.എം അൻവർ,ഹരി പുത്തനമ്പലം,ഷംനാദ്,നിതിൻ പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

പതാകദിനം ആഘോഷിച്ചു
കേരള N.G.O.അസ്സോസിയേഷൻ കുന്നത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേത്യത്വത്തിൽ താലൂക്ക്ഓഫീസ് അങ്കണത്തിൽ നടത്തിയ നാൽപത്തി ഒമ്പതാമത് ജന്മദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ബ്രാഞ്ച് പ്രസിഡന്റ് ശ്രീകാട്ടുവിള ഗോപാലകൃഷ്ണപിള്ള പതാക ഉയർത്തി തുടർന്ന് ജില്ല വൈസ് പ്രസിഡന്റ് ശ്രീ അർത്തിയിൽ സമീർ പതാകദിനസന്ദേശം നല്കി.

ബ്രാഞ്ച് വൈസ് പ്രസിഡന്റുമാരായ ശ്രീരഞ്ജിതൻ,തഴവ ഷുക്കൂർ, കമ്മിറ്റിയംഗങ്ങളായ രാജീവ് ,ലത്തീഫ്, ശ്രീകുമാർ, നസ്രത് ബീഗം,അനൂപ്, അഭിനന്ദ്,വൈശാഖൻ,അഷറഫ്തുടങ്ങിയവർസംസാരിച്ചു.സെക്രട്ടറി ഷബീർ മുഹമ്മദ് സ്വാഗതവും ട്രഷറർ ആർ .രാജീവ് നന്ദിയും പറഞ്ഞു.

തണൽ സൗഹൃദ വേദി
ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി

മൈനാഗപ്പള്ളി :പൈപ്പ് റോഡ് തണൽ സൗഹൃദവേദി യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. നിഷാന്ത് ദേവദാസ് അധ്യക്ഷതവഹിച്ച സെമിനാർ ശാസ്താം കോട്ടസർക്കിൾ ഇൻസ്‌പെക്ടർ എ അനുപ് ഉദ്ഘാടനം ചെയ്തു.

ശാസ്താം കോട്ട എക്സ്സൈസ് ഓഫിസിർ ആശ്വാന്ത് ക്ലാസ് നയിച്ചു. ബ്ലോക്ക്‌ മെമ്പർ രാജി രാമചന്ദ്രൻ വാർഡ് മെമ്പർ വർഗീസ് തരകൻ, ബിനോയ്‌ ജോർജ്, അനുപ് ,ചന്ദ്രൻ ,സുബി സജിത്ത് എന്നിവർ സംസാരിച്ചു.

Advertisement