പോരുവഴി സ്വദേശിയായ യുവാവ് മംഗലാപുരത്ത് വാഹനാപകടത്തിൽ മരിച്ചു

Advertisement

പോരുവഴി:മംഗലാപുരത്ത് വാഹനാപകടത്തിൽ
പോരുവഴി കമ്പലടി സ്വദേശിയായ വ്യാപാരി മരിച്ചു.കമ്പലടി ചിറയിൽ യൂസഫ്(45,സജീവ്) ആണ് മരിച്ചത്.കച്ചവട ആവശ്യത്തിനായി മംഗലാപുരത്ത് എത്തിയ യൂസഫ് ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന്(ഞായർ) പുലർച്ചെയോടെ മരിക്കുകയായിരുന്നു.മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിച്ച ശേഷം തിങ്കളാഴ്ച രാവിലെ 8 ന് മയ്യത്തുംകര ഹനഫി ജമാഅത്തിൽ ഖബറടക്കും.