കുമരംചിറയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതികളിൽ ഒരാൾ അറസ്റ്റിൽ

Advertisement

ശൂരനാട്: യുവാവിനെ വാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളിൽ ഒരാളെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. പള്ളിശേരിക്കൽ സലാമിയ മൺസിലിൽ അമീർ (21) ആണ് അറസ്റ്റിലായത്.ശൂരനാട് തെക്ക് കുമരംചിറ വാലുതുണ്ടിൽ വീട്ടിൽ ഷാൻ ആണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച്ച പുലർച്ചെ 1.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ശൂരനാട് തെക്ക് സ്വദേശിയായ നൗഫൽ,അമീർ എന്നിവർ ചേർന്നാണ് ആക്രമിച്ചത്.

പ്രതികൾക്ക് ഷാനിനോടുള്ള മുൻവിരോധം കാരണം വീട്ടിൽ നിന്നും വിളിച്ചിറക്കി വാൾ കൊണ്ട് വെട്ടുകയായിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ പോയ നൗഫലിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.ശൂരനാട് എസ്.ഐ രാജൻബാബു,എ.എസ്.ഐ ഹർഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

1 COMMENT

  1. മൂന്നാമത് ഒരുത്തൻ കൂടി ഉണ്ട് നിഷ്പക്ഷ മാധ്യമ പ്രവർത്തകൻ അത് അറിഞ്ഞില്ലേ, അതോ ജനപ്രതിനിധിയുടെ മകൻ ആയത്കൊണ്ട് വിഴുങ്ങിയത് ആണോ

Comments are closed.