അടൂർ മണക്കാല എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നടുറോഡിൽ ഏറ്റുമുട്ടി

Advertisement

അടൂർ. മണക്കാല എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നടുറോഡിൽ ഏറ്റുമുട്ടി.
കോളേജിലുണ്ടായ തർക്കമാണ് പെരുവഴിയിലെ സംഘർഷത്തിലേക്ക് എത്തിയത്. മണക്കാല ജംഗ്ഷനിൽ തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്.

ക്ലാസ് റൂമുകളിലെ തർക്കങ്ങളാണ് കോളേജിന് പുറത്തെ സംഘർഷത്തിലേക്ക് എത്തിച്ചത്. സംഘർഷത്തിനിടെ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായും പറയപ്പെടുന്നു. സംഘർഷം കയ്യാങ്കളിയിൽ എത്തിയതോടെ പ്രദേശവാസികൾ ഇടപെടുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

1 COMMENT

  1. fake news. Before posting you need to verify the authenticity. No such incident has taken place in College of Engineering Adoor.

    You can not claim “nilapadile nikshpaksatha”

Comments are closed.