സുനാമികോളനികളിലെ മല്‍സ്യത്തൊഴിലാളികളെ നിയമസഭാസമിതി സന്ദര്‍ശിച്ചു

Advertisement

കരുനാഗപ്പള്ളി. മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി നിയമസഭാ സമിതി സന്ദർശനം നടത്തി.സുനാമി കോളനികളിൽ താമസിക്കുന്ന മത്സ്യതൊഴിലാളികളെ സന്ദർശിച്ചാണ് വിവരശേഖരണം നടത്തിയത്.ഒപ്പം വർഷങ്ങൾക്ക് മുൻപ് വിവിധ സംഘടനകൾ നിർമ്മിച്ചു നൽകിയ സുനാമി വീടംകളുടെ ശോച്യാവസ്ഥക്കറിച്ചും വിവരങ്ങൾ ആരാഞ്ഞു.

മാലിന്യ നിർമ്മാർജ്ള ന ത്തിന് ഏറെ ബുദ്ധിമുട്ടുന്ന കോളനി നിവാസികളുടെ പ്രശ്നങ്ങൾ ശുചിത്വമിഷനുമായി ബന്ധപ്പെട്ട് പരിഹാരം കാണും. കോളനി സന്ദർശനത്തിന് മുന്നോടിയായി താലൂക്ക് കോൺഫറൻസ് ഹാളിൽ നഗരസഭ പഞ്ചായത്ത് ജനപ്രതിനിധികളുമായി കൂടിയാലോചന നടത്തിയിരുന്നു. ഓരോ ഗ്രാമ പഞ്ചായത്ത് നഗരസഭാ പ്രദേശങ്ങളിലും സുനാമി കോളനിയിലെ എണ്ണം കൂടിയതിനാൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് താങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.

വിവിധ പ്രശ്നങ്ങൾ എത്രയും വേഗം ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്ന് നിയമസഭാ സമിതി ചെയർമാൻ പി.പി ചിത്തരഞ്ജൻ പറഞ്ഞു. മറ്റ് സമിതി അംഗങ്ങളായ ഇഎ മാക്സ് എംഎല്‍എ ‘ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ എന്നിവർക്കൊപ്പം സി. ആർ മഹേഷ് എംഎല്‍എ, നഗരസഭാ ചെയർമാൻ േകാട്ടയിൽ രാജു, തഹസീൽദാർ ഷിബു, മത്സ്യഫെഡ് ചെയർമാൻ പി. മനോഹരൻ നഗരസഭ പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവരാണ് കോളനി സന്ദർശിച്ചത്.

Advertisement