കുമരംചിറയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ മുഖ്യ പ്രതി അറസ്റ്റിൽ

Advertisement

ശൂരനാട്: യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ മുഖ്യപ്രതി അറസ്റ്റിൽ.ശൂരനാട് തെക്ക് പുന്നവിളമുക്ക് ഞാറയ്ക്കാട്ടിൽ മുഹമ്മദ് നൗഫൽ (26) ആണ് അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.മറ്റൊരു പ്രതിയായ പള്ളിശേരിക്കൽ സലാമിയ മൺസിലിൽ അമീർ (21) നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ശൂരനാട് തെക്ക് കുമരംചിറ വാലുതുണ്ടിൽ വീട്ടിൽ ഷാൻ ആണ് ആക്രമിക്കപ്പെട്ടത്.കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ 1.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രതികൾക്ക് ഷാനിനോടുള്ള മുൻവിരോധം കാരണം വീട്ടിൽ നിന്നും വിളിച്ചിറക്കി വാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് ശൂരനാട് എസ്.ഐ രാജൻ ബാബു പറഞ്ഞു.

Advertisement