ഐ സി എസ് സ്പിരിച്വൽ വിഷൻ സമാപിച്ചു

Advertisement

ശാസ്താം കോട്ട: ആത്മീയ നേതാക്കളായ ശൈഖ് ജീലാനി (റ) യുടെയും താജുൽ ഉലമ (റ) യുടെയും പാവന സ്മരണ യിൽ ഐ സി എസ് താജുൽ ഉലമ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സ്പിരിച്വൽ മിഷൻ സമാപിച്ചു. പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്ത് ഇമാം സയ്യിദ് പി എം എസ് എ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

പി കെ ബാദ്ഷ സഖാഫി അദ്ധ്യക്ഷത വഹിച്ചു. വ്ക്തിത്വ വികസനം, ഖുർആനിലൂടെ, മഹല്ലു ഭരണം, ഇസ്തിഗാസ, താജുൽ ഉലമ അനുസ്മണം, ജീലാനീ ദർശനം, എന്നീ വിഷയങ്ങൾ യഥാക്രമം ഡോ: അബ്ദുസ്സലാം ഹാശിമി ഓമശ്ശേരി, പി എം സെയ്തലവി ദാരിമി, കെ ഹുസൈൻ സഖാഫി ബീമാപള്ളി, എം എ അബ്ദുറഷീദ് മദനി, പി കെ ബാദ്ഷ സഖാഫി എന്നിവർ അവതരിപ്പിച്ചു.

ഇശൽ വിരുന്നിന് റാഷിദ് ജൗഹരി കൊല്ലം, സയ്യിദ് ഖലീൽ റഹ്മാൻ തങ്ങൾ ഹാശിമി,സയ്യിദ് സിറാജുദ്ദീൻ തങ്ങൾ, സയ്യിദ് അഫ്സൽ തുറാബ് തങ്ങൾ നേതൃത്വം നൽകി. പി എം ഷാഹുൽ ഹമീദ്, എച് കാദർ കുട്ടി, പി എ ഖാജാ, എ റഷീദ്, ഐ ഷാനവാസ്, ഹമീദ് കൊടിയിൽ, പ്രസംഗിച്ചു.

Advertisement