ചടയമംഗലം മന്ത്രവാദ കേസ് പ്രത്യേക സംഘം അന്വേഷിക്കും

Advertisement

ചടയമംഗലം . മന്ത്രവാദ കേസ് പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണത്തിൽ മെല്ലപ്പോക്കെന്ന ആക്ഷേപമുയര്‍ന്നതോടെയാണ് കേസ് പ്രത്യേക സംഘത്തിന് കൈമാറിയത്.പ്രതികൾക്കായി സംസ്ഥാനത്തിന് പുറത്ത് വീണ്ടും അന്വേഷണ സംഘത്തിൻ്റെ പരിശോധന നടക്കും.

ചടയമംഗലത്തെ മന്ത്രവാദ കേസിൽ നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന വാർത്തയ്ക്ക് പിന്നാലെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. മന്ത്രവാദത്തിൻ്റെ മറവിൽ പ്രതികൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നപൂജ ചെയ്തായും പോലീസിന് വിവരം ലഭിച്ചിരുന്നു.എന്നാൽ പ്രതികളെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൊട്ടാരക്കര ഡി വൈ എസ് പി ഡി വിജയകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക രണ്ട് സംഘങ്ങൾക്ക് അന്വേഷണ ചുമതല കൈമാറിരിക്കുന്നത്.
പ്രതികൾ എല്ലാവരും സംസ്ഥാനം വിട്ടില്ലെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണം. മന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടും പ്രതികളെ പിടിക്കാൻ കഴിയാത്തതിൽ സർക്കാരിന് എതിരെ വിമർശനം ഉയർന്നതോടെയാണ് പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറുന്നത്.