മൈലക്കാട്ട് ലോറി ബൈക്കില്‍ ഇടിച്ച് അച്ഛനും മകളും മരിച്ച സംഭവത്തില്‍ ലോറിക്കാരുടെ അനാസ്ഥ വ്യക്തമാക്കുന്ന ദൃശ്യം

Advertisement

കൊല്ലം: ദേശീയപാതയില്‍ ലോറി ഇടിച്ച് അച്ഛനും മകളും മരിച്ച സംഭവത്തില്‍ ലോറിക്കാരുടെ അശ്രദ്ധ മൂലം അപകടം..കൊല്ലം മൈലക്കാട് ആണ് അപകടം ഉണ്ടായത്. മൈലക്കാട് സിത്താര ജംക്ഷന്‍ വാഴവിള പുത്തന്‍വീട്ടില്‍ ഗോപകുമാര്‍(57), മകള്‍ ഗൗരി(17) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും.


പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ സ്‌കൂളിലാക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചാത്തന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഗൗരി. 
തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയ്‌ലറില്‍ തട്ടി ഇരുവരും അടിയിലേക്ക് വീഴുകയായിരുന്നു.എന്നാല്‍ ഒരേ ദിശയില്‍ പോയിരുന്ന ബൈക്കിലേക്ക് ഇടിച്ച ട്രയിലര്‍ അവരെ ഇടിച്ചുനീക്കി 20 മീറ്ററോളം മുന്നോട്ടുപോയി, നാട്ടുകാര്‍ പിന്തുടര്‍ന്നാണ് ലോറി നിര്‍ത്തിച്ചത്. ഗോപകുമാര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കൊട്ടിയത്തെ ആശുപത്രിയില്‍ വെച്ചാണ് ഗൗരി മരിച്ചത്.

Advertisement