മധ്യവയസ്കയേ പീഡിപ്പിച്ച യുവാവിനെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു

Advertisement

കൊല്ലം. ഏരൂരിൽ മധ്യവയസ്കയേ പീഡിപ്പിച്ച യുവാവിനെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു.ഏരൂർ ആയിരനല്ലൂർ സ്വദേശി മണികണ്ഠനെയാണ് അറസ്റ്റ് ചെയ്തത്.മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച് സ്ത്രീയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി.

വീട്ടമ്മയായ സ്ത്രീയുമായി മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച മണികണ്ഠൻ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും സ്ത്രീയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. പിന്നീട് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും സ്ത്രീയുടെ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയുള്ള ഉപദ്രവം തുടർന്നപ്പോഴാണ് വീട്ടമ്മ ഏരൂർ പോലീസിൽ പരാതി നൽകിയത്. പരാതിയിൽ പ്രാഥമിക പരിശോധന ഏരൂർ പോലീസ് പ്രതിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.

Advertisement